പീഡനം: യുഎസ് ഹിന്ദുസന്യാസിയ്ക?? ?ക് 14 വര്*ഷം തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പീഡനം: യുഎസ് ഹിന്ദുസന്യാസിയ്ക?? ?ക് 14 വര്*ഷം തടവ്

    വാഷിങ്ടണ്*: ലൈംഗിക പീഡനക്കേസില്* കുറ്റക്കാരനെന്നു കണ്ടെത്തിയ എണ്*പത്തിരണ്ടുകാരനായ ഹിന്ദു സന്യാസി പ്രകാശാനന്ദ സരസ്വതിക്ക് ടെക്*സാസ് കോടതി 14 വര്*ഷം തടവും 10000 ഡോളര്* പിഴയും ശിക്ഷ വിധിച്ചു. വിധി പ്രഖ്യാപിയ്ക്കുന്ന ദിവസം ഹാജരാകേണ്ടിയിരുന്ന അദ്ദേഹം എത്താതിരുന്നതിനെ തുടര്*ന്ന് ചൊവ്വാഴ്ച ജാമ്യം റദ്ദാക്കി പ്രകാശാനന്ദ സരസ്വതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതുവരെ അദ്ദേഹത്തെ കണ്ടെത്തിയിട്ടില്ല. ജീവനോടെയുണ്ടെങ്കില്* ശിക്ഷ അനുഭവിക്കാന്* പ്രകാശാനന്ദ സരസ്വതി ബാധ്യസ്ഥനാണെന്നാണു വിധി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

    ടെക്*സസിലെ ഓസ്റ്റിനു തെക്ക് 200 ഏക്കറിലുള്ള സ്വാമിയുടെ ആശ്രമ വളപ്പില്* കുടുംബാംഗങ്ങള്*ക്കൊപ്പം താമസിച്ചിരുന്ന ശ്യാമ റോസ്(30), വെസ്ല ടോണെസെന്* കാസിമെര്*(27) എന്നീ യുവതികള്* മൂന്ന് വര്*ഷം മുമ്പ് നല്*കിയ കേസിലാണ് അദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയത്. 12 വയസ്സുള്ളപ്പോള്* മുതല്* സ്വാമി പല വര്*ഷങ്ങള്*ക്കിടെ പല തവണ തങ്ങളെ പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി.

    സ്വാമിക്കെതിരെ ചുമത്തിയ 20 കുറ്റങ്ങളില്* 20 വര്*ഷം വീതം തടവ് ശിക്ഷ വിധിയ്ക്കണമെന്നും അങ്ങനെ 400 വര്*ഷത്തെ ആകെ തടവ് വിധിയ്ക്കണമെന്നും പ്രോസിക്യൂഷന്* കോടതിയില്* ആവശ്യപ്പെട്ടിരുന്നു.

    ്1990ലാണ് സ്വാമി ആശ്രമവും ക്ഷേത്രവും സ്ഥാപിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. ഒളിവില്*പ്പോയ സ്വാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്* യുഎസ് പൊലീസ് ആരംഭിച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X