വി.എസ്സിന്റെ സാധ്യത മങ്ങുന്നു Posted on: 10 Mar 2011

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    വി.എസ്സിന്റെ സാധ്യത മങ്ങുന്നു Posted on: 10 Mar 2011


    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. കഴിഞ്ഞ മൂന്നുദിവസം ചേര്*ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാനസമിതിയോഗങ്ങള്* വി.എസ്. അടക്കമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച വിഷയം ചര്*ച്ചയ്*ക്കെടുത്തില്ല. ഈ തിരഞ്ഞെടുപ്പില്* കേരളത്തില്* പാര്*ട്ടിയേയും മുന്നണിയേയും ആരു നയിക്കുമെന്നതുസംബന്ധിച്ച് ഈ സംസ്ഥാനസമിതിയോഗം തീരുമാനമെടുക്കുമെന്ന സി.പി.എം. ജനറല്*സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ പ്രഖ്യാപനവും ഇതോടെ നടപ്പായില്ല.

    പശ്ചിമബംഗാളില്* മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ എല്*.ഡി.എഫിന്റെ നായകനായി കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം തന്നെ നിശ്ചയിച്ചിരുന്നു.

    അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് പാര്*ട്ടി വിശദീകരിക്കണമെന്ന നിലപാടുമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* രംഗത്തുവന്നു. തന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി നല്*കുമ്പോഴായിരുന്നു വി.എസിന്റെ ഒളിയമ്പ്. ''തന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് ബന്ധപ്പെട്ടവര്* വ്യക്തമാക്കുമെന്ന് ഞാന്* ആശിക്കുന്നു''-വി.എസ്. വിശദീകരിച്ചു.

    പാര്*ട്ടി നിശ്ചയിച്ചാല്* കണിശമായും മത്സരിക്കുമെന്ന് ഏതാനും ദിവസങ്ങള്*ക്കുമുമ്പ് വി.എസ്. പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു. തന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് അന്നുണ്ടായിരുന്ന ശുഭാപ്തിവിശ്വാസം മൂന്നു ദിവസത്തെ സംസ്ഥാനസമിതിയോഗം കഴിഞ്ഞപ്പോള്* വി.എസ്സിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പാര്*ട്ടിയുടെ വിശദീകരണം ആവശ്യപ്പെടുന്ന വി.എസിന്റെ പുതിയ പ്രസ്താവന.

    വി.എസ്. അച്യുതാനന്ദനടക്കം സി.പി.എമ്മിന്റെ മുഴുവന്* സ്ഥാനാര്*ഥിളെ സംബന്ധിച്ചും മാര്*ച്ച് 15, 16 തീയതികളില്* ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന സമിതിയോഗങ്ങളിലാണ് തീരുമാനമെടുക്കുക. ഇതിന് മുമ്പായി അതത് ജില്ലകളില്*നിന്നും മത്സരിക്കേണ്ട പാര്*ട്ടി സ്ഥാനാര്*ഥികളുടെ പട്ടിക നല്*കാന്* ജില്ലാ കമ്മിറ്റികള്*ക്ക് സി.പി.എം. സംസ്ഥാന നേതൃത്വം നിര്*ദേശം നല്*കിയിട്ടുണ്ട്. ഇതിനായി മാര്*ച്ച് 10, 11 തീയതികളില്* എല്ലാ ജില്ലാകമ്മിറ്റികളും അടിയന്തരമായി വിളിച്ചുചേര്*ക്കും.

    വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് സി.പി.എം. നേതൃത്വം തീരുമാനമെടുത്തിട്ടില്ലെങ്കിലും 2006-ലെ സംഭവങ്ങളുടെ മട്ടിലേക്കാണ് കാര്യങ്ങള്* നീങ്ങുന്നതെന്നാണ് സൂചന. 2006-ല്* വി.എസ്സിന് ആദ്യം സീറ്റ് നിഷേധിച്ചപ്പോള്* ആ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും രംഗത്തുവന്നിരുന്നു. മലപ്പുറം സംസ്ഥാന സമ്മേളനത്തില്* പരാജിതനായെങ്കിലും ജില്ലാ കമ്മിറ്റികളില്* വി.എസ്സിന് അന്ന് നിര്*ണായക സ്വാധീനമുണ്ടായിരുന്നു. എന്നാല്*, ഇന്ന് സ്ഥിതി മറിച്ചാണ്. കൊല്ലം, പത്തനംതിട്ട എന്നീ ജില്ലാ കമ്മിറ്റികളില്* മാത്രമാണ് വി.എസ്സിന് നിര്*ണായകസ്വാധീനമുള്ളത്.

    എന്നാല്*, പാര്*ട്ടി വിഭാഗീയതയില്* ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്*ക്കുന്നവരിലും വി.എസ്സിന് സീറ്റ് നല്*കണമെന്ന അഭിപ്രായമുള്ളവര്* ധാരാളമുണ്ട്. വി.എസ്സിന്റെ ജനപിന്തുണ ഉപയോഗപ്പെടുത്തണമെന്ന നിലപാടാണ് ഇതിന് പിന്നില്*. ഈ സാഹചര്യത്തില്* ഏതെങ്കിലും ജില്ലാ കമ്മിറ്റികള്* സമര്*പ്പിക്കുന്ന സ്ഥാനാര്*ഥി പട്ടികയില്* വി.എസ്. അച്യുതാനന്ദന്റെ പേര് ഉള്*പ്പെടാന്* സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്* വി.എസ്സിന് സ്ഥാനാര്*ഥിത്വം നിഷേധിക്കുക നേതൃത്വത്തിന് ബുദ്ധിമുട്ടാകും. അത് സി.പി.എമ്മില്* മറ്റൊരു പ്രതിസന്ധിക്കായിരിക്കും വഴി തുറക്കുകയെന്നത് മറ്റൊരു കാര്യം.

    സി.പി.എമ്മില്* നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്*ഥിപ്പട്ടിക തയ്യാറാക്കുമ്പോള്* സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികളുടെ നിര്*ദേശം സ്വീകരിക്കുക സാധാരണമാണ്. എന്നാല്* കേന്ദ്രകമ്മിറ്റിയംഗങ്ങളില്* ആരൊക്കെ മത്സരിക്കണമെന്ന് നിശ്ചയിക്കുക കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമാണ്. കേന്ദ്രകമ്മിറ്റിയംഗമായ വി.എസ്സിന് സ്ഥാനാര്*ഥിത്വം നല്*കുന്നതില്* സംസ്ഥാന നേതൃത്വത്തിനുള്ള വൈമുഖ്യമുണ്ട്. അഥവാ സ്ഥാനാര്*ഥിത്വം നല്*കേണ്ടിവന്നാല്* അത് തങ്ങളുടെ ഔദാര്യമാണെന്ന് സ്ഥാപിക്കുന്നതിനാണ് ഇക്കാര്യത്തിലുള്ള തീരുമാനം സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവന്നത്. ഈ ഘട്ടത്തില്*, ഭാവിയില്* പാര്*ട്ടിക്ക് താന്* കീഴ്*പെടുമെന്നുള്ള സൂചനകള്* വി.എസ്സില്* നിന്നും പാര്*ട്ടി നേതൃത്വം പ്രതീക്ഷിച്ചിരുന്നു.

    ഏറ്റവും ഒടുവില്* ലോട്ടറി വിഷയത്തെച്ചൊല്ലി സെക്രട്ടേറിയറ്റില്* നടന്ന ചര്*ച്ചയിലും തന്റെ നിലപാടില്* വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് വി.എസ്. നല്*കിയത്. ഇതോടെയാണ് വി.എസ്. അടക്കം സംസ്ഥാന സെക്രട്ടേറിയറ്റില്* നിന്നും ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ചുള്ള തീരുമാനം മാര്*ച്ച് 15 ന് തുടങ്ങുന്ന യോഗത്തിലേക്ക് മാറ്റിവെയ്ക്കാന്* സി.പി.എം. ഔദ്യോഗികനേതൃത്വത്തില്* ധാരണ രൂപപ്പെട്ടത്.

    അതിനിടെ, വി.എസ്സിന്റെ സ്ഥാനാര്*ഥിത്വസാധ്യത മങ്ങുമ്പോള്* സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* തന്നെ സ്ഥാനാര്*ഥിയാകുമെന്നുള്ള സൂചനകളും ശക്തമാണ്. കണ്ണൂര്* ജില്ലാ കമ്മിറ്റിയില്* നിന്നുള്ള പട്ടികയില്* പിണറായിയുടെ പേര് ഉള്*പ്പെടുത്തുന്നതിനുള്ള സാധ്യതകള്* വളരെയേറെയാണ്.

    സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫുമായി ഇടഞ്ഞുനില്*ക്കുന്ന കെ.ആര്*. ഗൗരിയമ്മയടക്കമുള്ള നേതാക്കളുമായി സി.പി.എം. നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ സംഭവഗതികളുടെ പരിണാമംകൂടി വിലയിരുത്തിയശേഷം മതി വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച തീരുമാനമെന്നാണ് പാര്*ട്ടിയുടെ കണക്കുകൂട്ടല്*.

    അതിനിടെ പാര്*ട്ടി വിഭാഗീയതയില്* ഒരുകാലത്ത് വി.എസ്സിന്റെ കടുത്ത അനുയായി ആയിരുന്ന എന്*.എന്*. കൃഷ്ണദാസിനെ പാലക്കാട് ജില്ലാ കമ്മിറ്റിയില്* ഉള്*പ്പെടുത്താന്* സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മലപ്പുറം സംസ്ഥാന സമ്മേളനകാലത്തുണ്ടായ വിഭാഗീയ പ്രവര്*ത്തനങ്ങളുടെ പേരിലാണ് മുന്* പാര്*ലമെന്*റംഗവും ഡി.വൈ.എഫ്.ഐ. മുന്* ദേശീയ പ്രസിഡന്*റുമായിരുന്ന എന്*.എന്*. കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്* നിന്നും ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
    Ads Not Allowed...

    admin
Working...
X