ലീഗുമായി ധാരണ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലീഗുമായി ധാരണ

    ലീഗുമായി ധാരണ





    തിരുവനന്തപുരം: കേരളാ കോണ്*ഗ്രസ്സുമായും ജെ.എസ്.എസ്സുമായുമുള്ള യു.ഡി.എഫിന്റെ സീറ്റ് ചര്*ച്ചയില്* തീരുമാനം നീളുന്നു. അതേസമയം മുസ്*ലിം ലീഗ്, സി.എം.പി., കേരളാ കോണ്*ഗ്രസ് (ബി) എന്നീ കക്ഷികളുമായി ഏകദേശ ധാരണയിലേക്ക് നീങ്ങുന്നു.എന്നാല്*, സോഷ്യലിസ്റ്റ് ജനത, കേരളാ കോണ്*ഗ്രസ് (ജേക്കബ്), ആര്*.എസ്.പി. (ബി) എന്നീ കക്ഷികളുമായുള്ള ചര്*ച്ച വ്യഴാഴ്ച പൂര്*ത്തിയായേക്കും.

    കേരളാ കോണ്*ഗ്രസ്സുമായി രണ്ട് വട്ടമാണ് കോണ്*ഗ്രസ് ചര്*ച്ച നടത്തിയത്. രണ്ടാം വട്ടചര്*ച്ചയും പരാജയപ്പെട്ടതിനെത്തുടര്*ന്ന് കേരള കോണ്*ഗ്രസ്സിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം അനന്തരനടപടികള്* തീരുമാനിക്കാന്* ശനിയാഴ്ച കോട്ടയത്ത് വിളിച്ചുചേര്*ത്തിട്ടുണ്ട്. കോണ്*ഗ്രസ്സ്് 13 സീറ്റാണ് വാഗ്ദാനം ചെയ്തതെന്നും അത് പാര്*ട്ടിക്ക് ആക്ഷേപകരമാണെന്നും കേരള കോണ്*ഗ്രസ്സ് അഭിപ്രായപ്പെട്ടു. രണ്ടാംവട്ട ചര്*ച്ചയ്ക്കുമുമ്പും ശേഷവും പാര്*ട്ടിയുടെ നേതൃയോഗം തിരുവനന്തപുരത്ത് ചേര്*ന്നു. രാവിലത്തെ ചര്*ച്ചയില്* തന്നെ കെ. എം. മാണി 22 സീറ്റ് ചോദിക്കുകയും അവ എഴുതി നല്*കുകയും ചെയ്തു. മാണി, ജോസഫ് വിഭാഗങ്ങളുടെയും പി.സി.ജോര്*ജിന്റെയും സീറ്റുകള്* ചേര്*ക്കുമ്പോള്* 18 എണ്ണമാകും. ഇതില്* രണ്ടിടത്ത് തമ്മില്* മത്സരിച്ചതായതിനാല്* 16 സീറ്റാക്കി കണക്കാക്കാം. എന്നാല്*, പാര്*ട്ടിയുടെ ശക്തി വര്*ധിച്ചതുകൂടി കണക്കാക്കിയാല്* 22 സീറ്റ് വേണമെന്നാണ് ആവശ്യം. ഇതേ സമയം കഴിഞ്ഞകുറി മത്സരിച്ചത് 11 സീറ്റാണെന്നും അതില്* നിന്നുകൊണ്ട് ചര്*ച്ച തുടങ്ങാമെന്നുമായിരുന്നു കോണ്*ഗ്രസ് നേതാക്കളുടെ അഭിപ്രായം. രണ്ട് പാര്*ട്ടികളുംകൂടി മത്സരിച്ച 18 സീറ്റ് അടിസ്ഥാനമാക്കി ചര്*ച്ച തുടങ്ങാമെന്നായിരുന്നു മാണിയുടെ നിര്*ദേശം.

    ആദ്യവട്ട ചര്*ച്ചയില്* തീരുമാനമാകാഞ്ഞതിനെത്തുടര്*ന്ന് വീണ്ടും വൈകിട്ട് ചര്*ച്ച നടത്താമെന്ന ധാരണയില്* രാവിലെ പിരിയുകയായിരുന്നു. ഇതിനിടെ കേരളാ കോണ്*ഗ്രസ്സിന്റെ എം.എല്*.എ.മാരുടെയും പ്രധാന നേതാക്കളുടെയും യോഗം കെ.എം. മാണിയുടെ മുറിയില്* ചേര്*ന്നു. 18 സീറ്റില്* കുറഞ്ഞ് വഴങ്ങില്ലെന്നാണ് കെ. എം. മാണി ഈ യോഗത്തില്* പറഞ്ഞത്. തുടര്*ന്നാണ് രണ്ടാം വട്ട ചര്*ച്ചയ്ക്ക് മാണി ഇന്ദിരാ ഭവനിലേക്ക് പോയത്. രാത്രി നടന്ന ചര്*ച്ചയില്* കോണ്*ഗ്രസ് 13 സീറ്റ് വരെ സമ്മതിച്ചു. എന്നാല്* മാണി 18 സീറ്റെന്ന വാശിയിലാണ്.

    ജെ.എസ്.എസ്സുമായുള്ള ചര്*ച്ചയില്* അഞ്ചുസീറ്റാണ് അവര്* ആവശ്യപ്പെട്ടത്. ഗൗരിയമ്മ മത്സരിച്ചുവന്ന അരൂര്* അവര്* ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്. അഞ്ചു സീറ്റുകള്* ഏതൊക്കെയെന്ന് അവര്* എഴുതി നല്*കുകയും ചെയ്തു. എന്നാല്*, മുന്ന് സീറ്റ് നല്*കാമെന്നായിരുന്നു കോണ്*ഗ്രസ്സിന്റെ വാഗ്ദാനം. അരൂരിന് പകരം ചേര്*ത്തലയാണ് ജെ.എസ്.എസ്. ആവശ്യപ്പെട്ടത്. അഞ്ചു സീറ്റ് വേണമെന്ന കാര്യത്തില്* വിട്ടുവീഴ്ചക്കില്ലെന്നാണ് ഗൗരിയമ്മ ചര്*ച്ചയ്ക്കുശേഷം പറഞ്ഞത്. സീറ്റ് കിട്ടിയാല്* മാത്രം പോരാ, അവിടെ യു.ഡി.എഫിന്റെ ഒന്നിലധികം സ്ഥാനാര്*ഥികള്* ഉണ്ടാകരുതെന്നും റിബലുകളെ സൂചിപ്പിച്ച് അവര്* പറഞ്ഞു. ചര്*ച്ചയ്ക്കുള്ള സാധ്യത ഇനിയും അടഞ്ഞിട്ടില്ലെന്ന് രാജന്* ബാബു പറഞ്ഞെങ്കിലും ചര്*ച്ച ഇനി തുടരുമെന്നോ, എന്നായിരിക്കുമെന്നോ പറയാതെയാണ് സംസാരം അവസാനിച്ചത്.

    മുസ്*ലിം ലീഗുമായുള്ള ചര്*ച്ചയില്* സീറ്റ് സംബന്ധിച്ച് ഏകദേശ ധാരണയായി. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച 23 സീറ്റില്* തന്നെയായിരിക്കും ഇക്കുറിയും ലീഗ് മത്സരിക്കുക.എന്നാല്*, 24 സീറ്റ് അവര്* ചോദിക്കുന്നു. മലപ്പുറത്ത് കൂടുതലായി വന്ന നാല് സീറ്റില്* രണ്ടിടത്ത് ലീഗും രണ്ടിടത്ത് കോണ്*ഗ്രസുമായിരിക്കും മത്സരിക്കുക. ലീഗ് മത്സരിച്ചുവന്ന പെരിന്തല്*മണ്ണ കോണ്*ഗ്രസ്സിന് വിട്ടുകൊടുത്തേക്കും. പുതുതായി രൂപം കൊണ്ടവയില്* തവനൂരും കോണ്*ഗ്രസ്സിനായിരിക്കും. കുഞ്ഞാലിക്കുട്ടിയുമായി വ്യാഴാഴ്ച ഒരു വട്ടം കൂടി നടക്കുന്ന ചര്*ച്ചയില്* അന്തിമ ധാരണയുണ്ടാകും.

    സോഷ്യലിസ്റ്റ് ജനത 12 സീറ്റാണ് ചോദിച്ചത്. ധാരണയിലെത്താഞ്ഞതിനാല്* ചര്*ച്ച വ്യാഴാഴ്ചയും തുടരുമെന്ന് സെക്രട്ടറി ജനറല്* വര്*ഗീസ് ജോര്*ജ് പറഞ്ഞു. സി.എം.പി. മൂന്ന് സീറ്റിലായിരിക്കും മത്സരിക്കുക. അഴീക്കോട്ട് എം.വി. രാഘവന്* മത്സരിക്കുമെന്ന സൂചന ചര്*ച്ച കഴിഞ്ഞിറങ്ങിയ സി.എം.പി. നേതാക്കള്* സൂചിപ്പിച്ചു. എന്നാല്*, ഇതിനെതിരെ കണ്ണൂര്* ഡി.സി.സി. പ്രതികരിച്ചു. മൂന്ന് സീറ്റ് നല്*കുന്നതിനോട് എതിര്*പ്പില്ലെങ്കിലും അഴീക്കോട് നല്*കാനാകില്ലെന്നായിരുന്നു ഡി. സി. സി. പ്രസിഡന്റിന്റെ പ്രതികരണം. എന്നാല്*, മൂന്ന് സീറ്റ് സി.എം. പിക്ക് നല്*കുന്ന കാര്യത്തില്* കോണ്*ഗ്രസ് സമ്മതംമൂളിയിട്ടുണ്ട്.

    കേരളാ കോണ്*ഗ്രസ് പിള്ള വിഭാഗം കൊട്ടാരക്കര, പത്തനാപുരം സീറ്റുകളില്* മത്സരിക്കും. ഇക്കാര്യം ഗണേഷ്*കുമാറുമായുള്ള ചര്*ച്ചയിലാണ് തീരുമാനമായത്. കേരളാ കോണ്*ഗ്രസ് ജേക്കബ് വിഭാഗം നാല് സീറ്റാണ് ചോദിച്ചത്. എന്നാല്*, രണ്ടെണ്ണത്തില്* കൂടുതല്* നല്*കാന്* കോണ്*ഗ്രസ് തയ്യാറല്ല. ഷിബു ബേബി ജോണ്* രണ്ട് സീറ്റാണ് ചോദിച്ചത്. കോണ്*ഗ്രസ് ഒരെണ്ണം കൊടുക്കാമെന്ന് പറഞ്ഞു. ഈ കക്ഷികളുമായുള്ള ചര്*ച്ച വ്യാഴാഴ്ചയും തുടരും
Working...
X