മൊബൈല്* സേവന ദാതാവിനെ മാറ്റാന്* 38 ലക്ഷം അപേക്ഷകര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മൊബൈല്* സേവന ദാതാവിനെ മാറ്റാന്* 38 ലക്ഷം അപേക്ഷകര്*

    മൊബൈല്* സേവന ദാതാവിനെ മാറ്റാന്* 38 ലക്ഷം അപേക്ഷകര്*



    ന്യൂഡല്*ഹി: മൊബൈല്* നമ്പര്* മാറ്റാതെ സേവനദാതാവിനെ മാറ്റാന്* സൗകര്യമൊരുക്കുന്ന മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി പ്രയോജനപ്പെടുത്താന്* 38 ലക്ഷത്തിലേറെ പേര്* സന്നദ്ധരായതായി ടെലികോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) വെളിപ്പെടുത്തി. ഗുജറാത്തില്* നിന്നാണ് ഏറ്റവും കൂടുതല്* അപേക്ഷകര്*. ഫിബ്രവരി അവസാനം വരെയുള്ള കണക്കാണിത്.

    നവംബര്* 25ന് മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി അവതരിപ്പിച്ച ഹരിയാണയില്* നിന്ന് 3.2 ലക്ഷം പേരാണ് സേവനദാതാവിനെ മാറ്റാന്* തയ്യാറായത്. ഗുജറാത്തില്*നിന്ന് 3.65 ലക്ഷം പേരും രാജസ്ഥാനില്* നിന്ന് 3.14 ലക്ഷം പേരും ഈ സൗകര്യം വിനിയോഗിക്കാന്* അപേക്ഷ നല്*കി.

    ദക്ഷിണേന്ത്യയുടെ കണക്കെടുക്കുമ്പോള്* കര്*ണാടകത്തില്* നിന്ന് 3.18 ലക്ഷം പേരും തമിഴ്*നാട്ടില്* നിന്ന് 2.76 ലക്ഷം പേരും നമ്പര്* പോര്*ട്ടുചെയ്യാന്* അപേക്ഷ നല്*കി. അതേസമയം ജമ്മുകശ്മീരില്* നിന്ന് 1291 വരിക്കാരേ ഈ സൗകര്യം പ്രയോജനപ്പെടുത്തിയുള്ളൂ.
Working...
X