രാജ്യത്തെ ബാങ്ക് നിക്ഷേപം 52 ലക്ഷം കോടിയിലേറെ
വായ്പ 39 ലക്ഷം കോടി കടന്നു
മുംബൈ: ഫിബ്രവരി 25ന് അവസാനിച്ച ഒരു വര്*ഷക്കാലത്ത് രാജ്യത്തെ ബാങ്ക് നിക്ഷേപം 16 ശതമാനത്തിലേറെ വര്*ധിച്ചപ്പോള്* വായ്പാരംഗത്ത് 23.3 ശതമാനം വര്*ധന രേഖപ്പെടുത്തിയതായി റിസര്*വ് ബാങ്ക്. വ്യാവസായിക വളര്*ച്ച മെച്ചപ്പെട്ടതിനാലാണ് വായ്പ ആവശ്യം ഉയര്*ന്നതെന്ന് ബാങ്ക് വിലയിരുത്തി.
സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം 45.07 ലക്ഷം കോടി രൂപയില്* നിന്ന് 52.29 ലക്ഷം കോടിയിലേക്ക് ഉയര്*ന്നപ്പോള്* വായ്പ 31.83 ലക്ഷം കോടി രൂപയില്* നിന്ന് 39.26 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ ഏപ്രിലിലെ പണ-വായ്പാ നയത്തില്* 2010-11ല്* വായ്പയില്* 20 ശതമാനം വളര്*ച്ചയായിരുന്നു റിസര്*വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്.
ഡിസംബര്* അവസാനത്തോടെ നിക്ഷേപത്തില്* 16.5 ശതമാനം വളര്*ച്ച കൈവരിക്കുകയുണ്ടായി. മാര്*ച്ച് അവസാനത്തോടെ ലക്ഷ്യമിട്ട 17 ശതമാനം വളര്*ച്ച രേഖപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. നിക്ഷേപ-വായ്പാ നിരക്കുകളിലെ വര്*ധിച്ചുവരുന്ന അന്തരത്തില്* അസന്തുഷ്ടി പ്രകടിപ്പിച്ച റിസര്*വ് ബാങ്ക് ഈ സമീപനം പണലഭ്യതയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്*കുകയുണ്ടായി. രണ്ടാംപാദ പണ-വായ്പാ നയ അവലോകനത്തിനു ശേഷം മിക്ക ബാങ്കുകളും നിക്ഷേപ പലിശ വര്*ധിപ്പിച്ചത് ഡിസംബറില്* നിക്ഷേപ സമാഹരണത്തിന് സഹായിക്കുകയും ചെയ്തു.
3ജി സ്*പെക്ട്രം ലൈസന്*സ് ലഭിച്ച ടെലികോം കമ്പനികള്* ലൈസന്*സ് തുക അടയ്ക്കാന്* വന്* തോതില്* ബാങ്ക് വായ്പയെ ആശ്രയിച്ചതാണ് നടപ്പുവര്*ഷത്തില്* വായ്പാരംഗത്ത് കാര്യമായ വളര്*ച്ച രേഖപ്പെടുത്താന്* കാരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി വായ്പാരംഗത്ത് ശരാശരി 20 ശതമാനം വര്*ധനയുണ്ട്. 3ജി സ്*പെക്ട്രം വില്പനയും ബ്രോഡ്ബാന്*ഡ് വയര്*ലെസ് ലൈസന്*സും വഴി ഒരുലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്രസര്*ക്കാരിന് നടപ്പുവര്*ഷം ലഭിച്ചത്. ബജറ്റ് ലക്ഷ്യം 35,000 കോടി രൂപ മാത്രമായിരുന്നു.