കുഞ്ഞിനെ അരലക്ഷത്തിന് വിറ്റു; അമ്മ അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുഞ്ഞിനെ അരലക്ഷത്തിന് വിറ്റു; അമ്മ അറസ്റ്റില്*

    തിരുവനന്തപുരം: എട്ടുവയസ്സുള്ള ആണ്*കുഞ്ഞിനെ അമ്മ അരലക്ഷം രൂപയ്ക്ക് വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയുള്*പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി വിളവന്*തോട് മാര്*ത്താണ്ഡം തറ സ്വദേശിനി നെടുങ്കാട് സ്വദേശിനി സിന്ധു(25)വാണ് കുഞ്ഞിനെ വിറ്റത്. കച്ചവടത്തിന് ഇടനിലനിന്ന മേലാറന്നൂര്* സ്വദേശി ജോര്*ജ്ജ് എന്ന ശ്രീധരന്*(63), കുട്ടിയെ വാങ്ങിയ കൊല്ലം സ്വദേശി അബ്ദുള്* ബഷീര്*(45). ഭാര്യ ജമീലാബീവി(30) എന്നിവരും സിന്ധുവുമാണ് അറസ്റ്റിലായത്.

    കുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിറ്റകാര്യം ചോദ്യം ചെയ്യലില്* സിന്ധു സമ്മതിച്ചിട്ടുണ്ട്.
    ഇടനിലക്കാരന്* ശ്രീധരന്* വഴി കുട്ടിയെ വാങ്ങിയ ദമ്പതിമാര്* കുഞ്ഞിനെ സ്*റ്റേഷനില്* എത്തിച്ചു. ഫെബ്രുവരി 28നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവര്* പോലീസിനോട് പറഞ്ഞു.

    ചൊവ്വാഴ്ച വൈകീട്ട് പൂജപ്പുര മണ്ഡപത്തിനു സമീപം സിന്ധുവും ശ്രീധരനും പിടിവലി കൂടുന്നതായി അറിഞ്ഞ് എത്തിയ പൊലീസ് പട്രോള്* സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
    പിന്നീട് ഇവരെ സ്*റ്റേഷനില്* എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിറ്റകാര്യം പുറത്തുവന്നത്. കുഞ്ഞിനെ കൈമാറിയതിനുള്ള തുക ശ്രീധരന്* നല്*കാതിരുന്നതായിരുന്നു വഴക്കിനു കാരണം.

    ശ്രീധരന്* തന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി എന്നാണ് സിന്ധു ആദ്യം പറഞ്ഞത്. കൂടുതല്* ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിറ്റതാണെന്ന് വെളിപ്പെടുത്തിയത്.

    പത്രവില്പനക്കാരനായ വിന്*സന്റാണ് സിന്ധുവിന്റെ ഭര്*ത്താവ്. ഒന്നര വര്*ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നേരത്തെ മൂത്ത ഒരു കുട്ടിയേയും സിന്ധു ഇതുപോലെ വിറ്റിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി പൂജപ്പുര പോലീസ് പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

    കുഞ്ഞുങ്ങളില്ലാത്തതിനാല്* വളര്*ത്താന്* വേണ്ടിയാണ് തങ്ങള്* കുഞ്ഞിനെ വാങ്ങിയതെന്ന് ബഷീര്*കുട്ടിയും ജമീലയും പോലീസിനോട് പറഞ്ഞു.

    തിരുവനന്തപുരത്തെ ഒരു വന്ധ്യതാനിവാരണ ക്ലിനിക്കില്*വെച്ചാണ് എല്*ഐസി സബ് ഏജന്റായ ശ്രീധരനെ ഇവര്* പരിചയപ്പെട്ടത്. ഒരു കുട്ടിയുണ്ടായിരുന്നത് മരിച്ചതിനെത്തുടര്*ന്നാണ് ഇവര്* ഒരുകുട്ടിയെ വാങ്ങി വളര്*ത്താന്* തീരുമാനിച്ചത്.







    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X