ന്യൂയോര്*ക്ക്: അമേരിക്കയില്* ഇസ്ലാം മതത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ചാനലിന്റെ തലവനെ ഭാര്യയെ കൊന്ന കുറ്റത്തിന് കഠിന തടവിന് ശിക്ഷിച്ചു. 'ബ്രിഡ്ജസ് ടിവി' സ്ഥാപകനും പാക് സ്വദേശിയുമായ മുസാമില്* ഹസ്സനെയാണ് 25 വര്*ഷത്തെ കഠിന തടവിന് ബുഫല്ലോയിലെ എറി കൗണ്ടി കോടതി ശിക്ഷിച്ചത്. 2009 ഫെബ്രുവരിയിലാണ് ഹസ്സന്* ഭാര്യയെ കൊന്നത്.ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ ആസിയ ബന്ധം വേര്*പിരിയണമെന്ന് ആവശ്യപ്പെട്ടതാണ് ഹസ്സനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്* സ്വയരക്ഷയ്ക്കു വേണ്ടിയാണ് താന്* കൃത്യം നടത്തിയതെന്നായിരുന്നു ഹസ്സന്റെ വാദം.
പാക്കിസ്താനികളായ ഹസ്സനും ഭാര്യയും ചേര്*ന്ന് 2004ലാണ് 'ബ്രിഡ്ജസ് ടിവി' ആരംഭിച്ചത്. 2001 സെപ്തംബര്* ആക്രമണത്തെത്തുടര്*ന്ന് മുസ്ലിം സമൂഹത്തോട് അമേരിക്കന്* ജനതയില്* രൂപം കൊണ്ട പ്രതികൂല സമീപനം മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചാനല്* ആരംഭിച്ചത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin