പിതാവിന് അസഭ്യവര്*ഷം; മക്കള്*ക്ക് കോടതി പിഴയിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിതാവിന് അസഭ്യവര്*ഷം; മക്കള്*ക്ക് കോടതി പിഴയിട്ടു

    ദില്ലി: പിതാവിനെ അസഭ്യം പറഞ്ഞ് ആപമാനിച്ച മക്കളെ കോടതി ശിക്ഷിച്ചു. മക്കള്* നഷ്ടപരിഹാരമായി രണ്ട് ലക്ഷം രുപ പിതാവിന് നല്*കണമെന്നാണ് വിചാരണക്കോടതിയുടെ വിധി. കുല്*ദീപ് സിങ് എന്നയാളാണ് മക്കള്*ക്കെതിരെ പരാതി നല്*കിയത്. ചൂതാട്ടക്കാരന്*, മദ്യപാനി, പെണ്ണുപിടിയന്* തുടങ്ങിയ ആക്ഷേപ വാക്കുകളാണ് മക്കള്* തനിക്കെതിരെ ഉപയോഗിച്ചതെന്ന് ഇയാളുടെ പരാതിയില്* പറഞ്ഞിരുന്നു. ഹരീന്ദര്* സിങ്, ജതീന്ദര്* സിങ് എന്നിവരാണ് കല്*ദീപിന്റെ മക്കള്*. ഇവര്* ഓരോരുത്തരും ഓരോലക്ഷം രൂപവീതമാണ് അച്ഛന് നഷ്ടപരിഹാരം നല്*കേണ്ടത്.

    ഇയാളും മക്കളും തമ്മില്* സ്വത്ത് തര്*ക്കം നിലവിലുണ്ട് ഇതുസംബന്ധിച്ച് കേസുകള്* കോടതിയില്* നടക്കുന്നുമുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് തന്നെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങള്* മക്കള്* നടത്തിയെന്ന് ആരോപിച്ചാണ് കുല്*ദീപ് കോടതിയെ സമീപിച്ചത്. പത്തുലക്ഷം രൂപയായിരുന്നു ഇയാല്* നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

    2004ലാണ് കുല്*ദീപ് സിങ് പരാതി നല്*കിയത്. എന്നാല്* വാദത്തിനിടെ പിതാവ് മദ്യപാനിയാണെന്നും പരസ്ത്രീകളുമായി ബന്ധം പുലര്*ത്തുന്നുണ്ടെന്നും മക്കള്* വാദിച്ചു.

    എന്നാല്* പിതാവിന്റെ സ്വഭാവം മോശമാണെന്ന് ചിത്രീകരിച്ച് സ്വത്ത് മുഴുവന്* കൈക്കലാക്കാനാണ് മക്കള്* പദ്ധതിയിടുന്നതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടര്*ന്നാണ് പിഴ ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X