കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്ക് മോഷണങ്ങളിലൊന്നായ പെരിയ ബാങ്ക് കവര്*ച്ചക്കേസില്* മൂന്ന് പ്രതികളെ ആറുവര്*ഷം കഠിന തടവിന് ശിക്ഷിച്ചു. രണ്ടു പ്രതികളെ വെറുതെ വിട്ടുകൊണ്ടാണ് ഹൊസ്ദുര്*ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്* മജിസ്*ട്രേറ്റ് (രണ്ട്) കോടതി മജിസ്*ട്രേറ്റ് കെ. സോമന്* വിധിപ്രസ്താവിച്ചത്. മൂന്നാം പ്രതി കൃഷ്ണ മൂര്*ത്തി, നാലാം പ്രതി ചിന്നമുരുഗന്*, ആറാം അണ്ണാദുരൈ എന്നിവര്*ക്കാണ് ആറുവര്*ഷം കഠിനതടവ്. എട്ടാം പ്രതിയും മലയാളിയുമായ ഹനീഫ, 12ാം പ്രതി ശങ്കര്* എന്നിവര്*ക്ക് രണ്ടുവര്*ഷം തടവും ഒന്*പതാം പ്രതി മുരുകന് ഒന്നരവര്*ഷം തടവുമാണ് ശിക്ഷ വിധിച്ചത്. പത്താം പ്രതി അഞ്ജലി, 11ാം പ്രതി ശേഖര്* എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്*ക്ക് എല്ലാവര്*ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്* ഒന്*പത് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ആകെ പ്രതികളില്* എട്ടുപേരെ മാത്രമേ പോലീസിന് പിടികൂടാന്* സാധിച്ചുള്ളു.
2009 ജൂണ്* 17ന് രാത്രിയാണ് പെരിയ ബസാറിലെ നോര്*ത്ത് മലബാര്* ഗ്രാമീണ്* ബാങ്ക് ശാഖയില്* കവര്*ച്ച നടന്നത്. 33 കിലോ സ്വര്*ണവും 6.74 ലക്ഷം രൂപയുമാണ് കവര്*ന്നത്. അന്നത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മാസങ്ങള്*ക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്.
ബാങ്ക് കൊള്ളയടിക്കാന്* പ്രതികള്*ക്ക് പ്രേരണയായത് 'ധൂം' എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു. രണ്ടുഭാഗങ്ങളുള്ള ഈ സിനിമയുടെ ആദ്യഭാഗത്ത് ജോണ്* അബ്രഹാമിന്റെ കബീര്*ഭായി എന്ന കഥാപാത്രം അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിച്ച് വിദഗ്ധമായി രക്ഷപ്പെടുകയാണ്.ബാങ്കിനെക്കുറിച്ച് മനസ്സിലാക്കിയ ജോണ്* അബ്രഹാമും സംഘവും കവര്*ച്ചയ്ക്കായി ബാങ്കിന്റെ മുകള്*നിലയില്* പ്രവര്*ത്തിക്കുന്ന ഹോട്ടലില്* ജോലിക്കാരായി കയറുന്നു. പിന്നീട് ഹോട്ടലില്* പുതുവത്സരാഘോഷം നടക്കുന്നതിനിടെ കമ്പ്യൂട്ടര്* സംവിധാനത്തിന്റെ സഹായത്തോടെ ബാങ്കിന്റെ മേല്*ക്കൂര (ഹോട്ടലിന്റെ തറ) ചതുരത്തില്* ഭേദിച്ച് താഴേക്കിറങ്ങി പണം കവരുന്നതായാണ് ചിത്രത്തിലുള്ളത്.
സിനിമയില്* നിന്നും പ്രചോദനമുള്*ക്കൊണ്ട് രണ്ടുമാസത്തെ സൂക്ഷ്മനിരീക്ഷണത്തിനുശേഷമാണ് കവര്*ച്ച സംഘം പെരിയയില്* ബാങ്ക് മോഷണം നടത്തിയത്. കാവല്*ക്കാരില്ലെന്നതും ചേലേമ്പ്രയിലെ ബാങ്ക്തന്നെ കവര്*ച്ചയ്ക്കായി തിരഞ്ഞെടുക്കാന്* കാരണമായി. കവര്*ച്ചയ്ക്കായി താഴെ നിലയിലെ ഹോട്ടല്* കച്ചവടം നടത്താനെന്നപേരില്* വാടകക്കെടുത്തു. സിനിമയില്* മുകളില്*നിന്നു താഴേക്കാണ് തുരന്നതെങ്കില്* ചേലേമ്പ്രയില്* മുകള്*നിലയിലെ ബാങ്കിലെത്താന്* ഹോട്ടലിന്റെ മേല്*ക്കൂര (ബാങ്കിന്റെ തറ) തുരക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ശ്രമം തിങ്കളാഴ്ച പുലര്*ച്ചെയാണവസാനിച്ചത്. കോണ്*ക്രീറ്റ് മേല്*ക്കൂര തുരക്കാനുപയോഗിച്ച ഉപകരണമെന്തെന്നുപോലും മനസ്സിലാകാത്തത്ര അതിവിദഗ്ധമായിരുന്നു മോഷണം.
കവര്*ച്ചക്കാര്* വന്ന കാര്* മൂടിയിട്ടതും ഹോട്ടലിന്റെ ജനലുകള്* തുണികൊണ്ടുമറച്ചതും കവര്*ച്ചയിലെ സിനിമാ സ്വാധീനം വ്യക്തമാക്കുന്നുവെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്*കിയ എ.ഡി.ജി.പി ജെ.എസ്. ജംഗ്പാംഗി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തെ ബാങ്ക് കവര്*ച്ചകളുടെ ചരിത്രത്തിലാദ്യമായി തൊണ്ടിമുതല് സഹിതം പ്രതികളെ അറസ്റ്റ് ചെയ്തുവെന്നതും കേസിന്റെ പ്രത്യേകതയാണ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin