സ്ലംഡോഗ് താരങ്ങള്* ധര്*ണയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്ലംഡോഗ് താരങ്ങള്* ധര്*ണയില്*

    മുംബൈ: മുംബൈയിലെ ഗരീബ് നഗര്* ചേരിപ്രദേശത്തുണ്ടായ അഗ്നിബാധയില്* കിടപ്പാടം നഷ്ടപ്പെട്ടവര്* പുനരധിവാസം ആവശ്യപ്പെട്ടു നടത്തുന്ന ധര്*ണയില്* 'സ്*ലംഡോഗ് മില്യനയറിലെ കൊച്ചു താരങ്ങളും പങ്കെടുക്കും.സ്ലംഡോഗിലൂടെ ലോകപ്രശസ്തരായ റുബീന അലി, അസ്ഹറുദ്ദീന്* എന്നിവരാണ് മാര്*ച്ച് 14ന് നടക്കുന്ന പുനരധിവാസ ധര്*ണയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്. ധര്*ണയോടനുബന്ധിച്ച് നടത്തുന്ന നിരാഹാര സമരത്തിലും ഇരുവരും പങ്കെടുക്കും. ഇവര്*ക്കൊപ്പം 'താങ്ക്*സ് മാ എന്ന ചിത്രത്തില്* അഭിനയിച്ച ചേരിപ്രദേശത്തെ സല്*മാന്*, അല്*മാസ് എന്നീ കുട്ടികളും പ്രതിഷേധത്തിനെത്തുന്നുണ്ട്.

    കഴിഞ്ഞ നാലിന് ബാന്ദ്ര ഈസ്റ്റിലെ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തിലാണ് ഇവരുള്*പ്പടെ ഒട്ടേറെ കുടുംബങ്ങള്*ക്ക് കിടപ്പാടം നഷ്ടപ്പെട്ടത്.

    റുബീന അലിയ്ക്ക് മുംബൈയില്* തന്നെ പുതിയ വീട് നല്*കിയിട്ടുണ്ടെങ്കിലും ഇതിന്റെ പണികള്* പൂര്*ത്തിയായിട്ടില്ല. അതേ സമയം അസ്ഹറിന്റെ കുടുംബം ഇപ്പോള്* തന്നെ സാന്താക്രൂസിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങള്* കഴിഞ്ഞ രണ്ട് പതിറ്റാണ്ടായ ബാന്ദ്രയിലെ ചേരിപ്രദേശത്താണ് താമസിച്ചിരുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X