ജപ്പാനില്* സുനാമി, മരണം 300 കവിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജപ്പാനില്* സുനാമി, മരണം 300 കവിഞ്ഞു

    ജപ്പാനില്* സുനാമി, മരണം 300 കവിഞ്ഞു

    ടോക്യോ: വടക്കുകിഴക്കന്* ജപ്പാനില്* ശക്തമായ ഭൂചലനത്തെ തുടര്*ന്നുണ്ടായ സുനാമിയില്* മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. പത്തുമീറ്റര്* ഉയരത്തിലാണ് സുനാമിത്തിരകള്* ആഞ്ഞടിച്ചത്. മരണസംഖ്യ ഉയരാന്* സാദ്ധ്യത.

    നൂറിലധികം പേര്*ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. ദുരന്തത്തെ തുടര്*ന്ന് സുനാമി സാധ്യതയുള്ള കിഴക്കനേഷ്യന്* രാജ്യങ്ങളിലും മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്.

    റിക്ടര്* സ്*കെയില്* 8.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. മിനിട്ടുകള്*ക്കകം മിയാഗി തീരത്ത് സുനാമിയുണ്ടായി. ഇന്ത്യന്* സമയം 11.15-നാണ് ലോകത്തെ നടുക്കിയ ദുരന്തം ജപ്പാന്* തീരപ്രദേശത്തെ നാമാവശേഷമാക്കിയത്. പത്തു വര്*ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ സുനാമിയാണിത്.

    ഭൂകമ്പത്തിനുപിന്നാലെ സുനാമി മുന്നറിയിപ്പ് നല്*കിയിരുന്നെങ്കിലും അരമണിക്കൂറിനകം തീരപ്രദേശങ്ങള്* വെള്ളത്തിനടിയിലായി. വാര്*ത്താവിനിമയ ബന്ധങ്ങള്* തകരാറിലായി. വീടുകളും മറ്റു കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തിലൊഴുകിപ്പോയി. കൃഷിയിടങ്ങള്* മുഴുവനും നശിച്ചു.




    ഒരു യാത്രാക്കപ്പല്* കാണാതായതായും റിപ്പോര്*ട്ടുണ്ട്. കപ്പലില്* 100 യാത്രാക്കാരുണ്ടായിരുന്നു. ഭൂകമ്പത്തില്* തീരപ്രദേശത്തുള്ള ആണവ റിയാക്ടറിന് തീപിടിച്ചു. അഞ്ച് ആണവനിലയങ്ങള്* അടിയന്തരമായി പ്രവര്*ത്തനം നിര്*ത്തിവെച്ചു. ഇതിനിടെ നിരവധി പെട്രോളിയം റിഫൈനറികളില്* തീപ്പിടിത്തമുണ്ടായതും ജനങ്ങളെ ആശങ്കയിലാക്കി.

    ടോക്യോയ്ക്കടുത്തായി തീരപ്രദേശത്തിന് 400 കിലോമീറ്ററോളം സമാന്തരമായി 30 കിലോമീറ്റര്* താഴ്ചയിലുണ്ടായ ഭൂചലനം 8.9 വരെ രേഖപ്പെടുത്തിയതായി യു.എസ് ഏജന്*സികളും റിപ്പോര്*ട്ട് ചെയ്തു.




    ബുള്ളറ്റ് ട്രയിനുകളുടെ സര്*വീസുകള്* പൂര്*ണമായും നിര്*ത്തി. റണ്*വേകളില്* വെള്ളം കയറിയതിനെ തുടര്*ന്ന് വിമാനത്താവളത്തിലും സര്*വീസുകള്* നിര്*ത്തി വെച്ചു. തീരപ്രദേശങ്ങള്* പൂര്*ണമായും ഒറ്റപ്പെട്ടു. മോശം കാലാവസ്ഥയില്* രക്ഷാപ്രവര്*ത്തനങ്ങള്* തടസ്സപ്പെട്ടു.

    ടെലിവിഷന്* ചാനലുകള്* സുനാമിത്തിരമാലകള്* കരയിലേക്ക് അടിച്ചുകയറുന്നത് തല്*സമയം പ്രക്ഷേപണം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 7.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച നിരവധി തുടര്*ചലനങ്ങളും ജപ്പാന്റെ തീരപ്രദേശത്തുണ്ടായിരുന്നു. YouTube - Scary footage: Tsunami waves raging, buildings burn after 8.9 Japan earthquake
Working...
X