സൗരയാത്രിക പദ്ധതിയുമായി കേരള ട്രാവല്*സ് /Kerala Travels launches Saurayathrika

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സൗരയാത്രിക പദ്ധതിയുമായി കേരള ട്രാവല്*സ് /Kerala Travels launches Saurayathrika

    സൗരയാത്രിക പദ്ധതിയുമായി കേരള ട്രാവല്*സ്


    കൊച്ചി: കേരളത്തിലെ ആദ്യ ട്രാവല്* ഏജന്*സിയായ കേരള ട്രാവല്*സ് വിദ്യാര്*ഥികള്*ക്ക് ബഹിരാകാശ പരിശീലനത്തിന് അവസരമൊരുക്കാന്* 'സൗരയാത്രിക' എന്ന പദ്ധതി ആരംഭിക്കുന്നു. അഞ്ച് പതിറ്റാണ്ട് പൂര്*ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കേരള ട്രാവല്*സ് ഈ പദ്ധതി ഒരുക്കുന്നത്. ഏഷ്യയിലെ പ്രമുഖ ബഹിരാകാശ പരിശീലന കേന്ദ്രമായ സിങ്കപ്പൂരിലെ സ്*പേസ് അക്കാദമിയില്* കേരളത്തില്* നിന്നുള്ള പത്ത് വിദ്യാര്*ഥികള്*ക്ക് പരിശീലം നല്*കുകയെന്നതാണ് സൗരയാത്രികയുടെ ലക്ഷ്യമെന്ന് കേരള ട്രാവല്*സ് മാനേജിങ് ഡയറക്ടര്* കെ.സി.ചന്ദ്രഹാസന്* പറഞ്ഞു.

    പദ്ധതിയുടെ ഭാഗമായി വിദ്യാര്*ഥികള്*ക്ക് നാസയില്* നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞരില്* നിന്ന് ബഹിരാകാശ യാത്ര, ആസ്*ട്രോഫിസിക്*സ്, സ്*പേസ് ടെക്*നോളജി എന്നിവയില്* പ്രായോഗിക പരിശീലനം ലഭിക്കും. പുതുതലമുറയ്ക്ക് ബഹിരാകാശ മേഖലയില്* അഭിരുചിയും ആഭിമുഖ്യവും വളര്*ത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയില്* വിനോദസഞ്ചാര മേഖലയ്ക്ക് ബഹിരാകാശത്തുള്ള സാധ്യതയും അനന്തമാണ്. ഇതുകൂടി മുന്നില്* കണ്ടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

    ഇന്ത്യയില്* നിന്നുള്ള ആദ്യത്തെ വനിതാ ബഹിരാകാശ യാത്രികയായ കല്*പനാ ചൗളയുടെ പേരില്* സ്*കോളര്*ഷിപ്പും ഏര്*പ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരില്* നിന്ന് മിടുക്കിയായ ഒരു സര്*ക്കാര്* സ്*കൂള്* വിദ്യാര്*ഥിനിക്കായിരിക്കും സ്*കോളര്*ഷിപ്പെന്ന് എക്*സിക്യൂട്ടീവ് ഡയറക്ടര്* ജയ ചന്ദ്രഹാസന്* അറിയിച്ചു. ഈ കുട്ടിയുടെ യാത്ര, പരിശീലം എന്നിവയുള്*പ്പെടെ മുഴുവന്* ചെലവുകളും സൗജന്യമായിരിക്കുമെന്ന് അവര്* പറഞ്ഞു.

    മത്സരപരീക്ഷയിലൂടെയായിരിക്കും സൗരയാത്രികയ്ക്കുള്ള പത്ത് വിദ്യാര്*ഥികളെയും തിരഞ്ഞെടുക്കുക. ഒമ്പതാം ക്ലാസ് മുതല്* പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്*ഥികള്*ക്ക് മത്സര പരീക്ഷയില്* പങ്കെടുക്കാം. പരീക്ഷയുടെ തീയതി, സ്ഥലം, സിലബസ് എന്നിവ പിന്നീടറിയിക്കും. മത്സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്* കേരള ട്രാവല്*സിന്റെ വെബ്*സൈറ്റായ www.keralatravels.inല്* ലഭ്യമാണ്.

    വരുന്ന ജൂണിലായിരിക്കും സൗരയാത്രികയെന്ന് കേരള ട്രാവല്*സ് ജോയിന്റ് എക്*സിക്യൂട്ടീവ് ഡയറക്ടര്* ഗീതിക സുദീപ് പറഞ്ഞു. യാത്രാച്ചെലവുള്*പ്പെടെ ഒരു വിദ്യാര്*ഥിക്ക് ഏതാണ്ട് ഒരു ലക്ഷം രൂപയാണ് മൊത്തം ചെലവ് വരുന്നത്. അഞ്ച് ദിവസത്തെ ക്യാമ്പ് പൂര്*ത്തിയാകുമ്പോള്* ഓരോ വിദ്യാര്*ഥിയ്ക്കും സര്*ട്ടിഫിക്കറ്റും വിങ്*സ് ബാഡ്ജും സ്*പേസ് അക്കാദമി നല്*കും.

    അമ്പതാം വാര്*ഷികം ആഘോഷിക്കുന്ന കേരള ട്രാവല്*സ് ഈയിടെ ആര്*ട്ടിക് - അന്റാര്*ട്ടിക് യാത്രകളും ഒരുക്കിയിരുന്നു. തിരുവനന്തപുരത്താണ് കമ്പനിയുടെ ആസ്ഥാനം.
Working...
X