വിദേശ മലയാളികള്* ഇന്ത്യയില്* നിക്ഷേപിക്കുമ്പോ?? ?്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിദേശ മലയാളികള്* ഇന്ത്യയില്* നിക്ഷേപിക്കുമ്പോ?? ?്*

    വിദേശ ഇന്ത്യക്കാര്*ക്ക് ഇന്ത്യന്* ഓഹരി വിപണിയില്* നിക്ഷേപം നടത്താമോ? ഏതൊരു വിദേശ ഇന്ത്യക്കാരനും തോന്നാവുന്ന സംശയമാണിത്. എന്*.ആര്*.ഐകള്*ക്ക് ഇന്ത്യയില്* ഓഹരി നിക്ഷേപം നടത്താനായുള്ള പദ്ധതിയാണ് പി.ഐ.എസ് അഥവാ പോര്*ട്ട്*ഫോളിയോ ഇന്*വെസ്റ്റ്*മെന്റ്് സകീം. ഈ സ്*കീമില്* ഓഹരിവ്യാപാര സൗകര്യമുള്ള ബാങ്കുകളില്* അക്കൗണ്ട് തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

    പി.ഐ.എസ് പദ്ധതി അനുസരിച്ച് ദൈനംദിന വ്യാപാരം നടത്താന്* കഴിയില്ല. അതായത് തിങ്കളാഴ്ചയാണ് എന്*ആര്*ഐ നിക്ഷേപകന്* ഓഹരി വാങ്ങുന്നതെങ്കില്* ഇത് വില്*ക്കാനായി ബുധനാഴ്ച വരെ കാത്തു നില്*ക്കേണ്ടി വരും. ഈ പദ്ധതി അനുസരിച്ചുള്ള വ്യാപാരം റിസര്*വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്*നോട്ടത്തിലായിരിക്കും.

    എന്*.ആര്*.ഐകള്*ക്കും മറ്റ് നിക്ഷേപകരെപ്പോലെ വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട്( ഇലക്ട്രോണിക്ക് ട്രേഡിങ് അക്കൗണ്ട്) തുറക്കേണ്ടതുണ്ട്. ഇതിനായി ബ്രോക്കിങ് ഏജന്*സികളുടെ സഹായം തേടുകയാവും അഭികാമ്യം. ബ്രോക്കിങ് ഏജന്*സികള്* തിരഞ്ഞെടുക്കുമ്പോള്* അംഗീകൃത ഏജന്*സി തന്നെയായിരിക്കാന്* പ്രത്യേകം ശ്രദ്ധിക്കണം. നിലവില്* താമസിക്കുന്ന രാജ്യത്ത് സേവന കേന്ദ്രങ്ങളുള്ള ഏജന്*സി തിരഞ്ഞെടുക്കുകയായിരിക്കും നല്ലതെന്ന് അസറ്റ് മാനേജ്*മെന്റ് കമ്പനിയായ ജെ.ആര്*.ജി സെക്യൂരിറ്റീസിലെ സീനിയര്* മാനേജര്* രാധാകൃഷ്ണന്* ഭട്ട് അഭിപ്രായപ്പെടുന്നു.

    സ്വന്തം പോര്*ട്ട്*ഫോളിയോ സംബന്ധിച്ചുള്ള സംശയങ്ങളും മറ്റും ലഘൂകരിക്കാന്* ഇത് കൂടുതല്* സഹായകമാവും. ജെ.ആര്*.ജി സെക്യൂരിറ്റീസ്, ജിയോജിത് ബി.എന്*.പി പാരിബ, ഡി.ബി.എഫ്.എസ്, ഷേര്*ഖാന്* എന്നിങ്ങനെയുള്ള ബ്രോക്കിങ് ഏജന്*സികള്*ക്ക് നിലവില്* വിദേശരാജ്യങ്ങളില്* സേവന കേന്ദ്രങ്ങളുണ്ട്.

    ബ്രോക്കിങ് ഏജന്*സി തിരഞ്ഞെടുക്കുമ്പോള്* ഏജന്*സിയുടെ നിലവാരവും സേവനവും മനസ്സിലാക്കുക അത്യാവശ്യമാണ്. ഏജന്*സിക്ക് സ്വന്തം രാജ്യത്തുള്ള സാന്നിധ്യം, കമ്പനിയുടെ ആസ്തി, കടബാധ്യത സംബന്ധിച്ച വിവരങ്ങള്* എന്നിവ അറിയാന്* കഴിഞ്ഞാല്* ഏജന്*സിയുടെ നിലവാരമളക്കാന്* കഴിയും. അതുപോലെ സെബിയുടെ മാനദണ്ഡങ്ങള്* പാലിക്കുന്നതില്* മുന്*പ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

    വ്യാപാരം തുടങ്ങുന്നതിന് മുന്*പ് ഓഹരി നിക്ഷേപത്തില്* നിന്ന് ലഭിക്കുന്ന നേട്ടവും നഷ്ട സാധ്യതയും മനസിലാക്കിയിരിക്കണം. നേട്ടം സ്വന്തം രാജ്യത്തെ അക്കൗണ്ടില്* നിക്ഷേപിക്കുന്ന രീതി വേണോ അതൊ വിദേശത്തെ അക്കൗണ്ടില്* സൂക്ഷിക്കുന്ന രീതിയില്* വേണോ എന്നും തീരുമാനിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ ഓഹരി വ്യാപാരം നടത്താന്* കഴിയുമെങ്കില്* അങ്ങനെയുമാവാം. എന്നാല്* ഇത് ബാങ്കുമായി ബന്ധപ്പെട്ടതിന് ശേഷം തീര്*ച്ചപ്പെടുത്തേണ്ടതാണ്. ഇനി പുതിയ അക്കൗണ്ട് തുറക്കുന്ന സാഹചര്യത്തില്* മിക്ക ബാങ്കുകളുടെയും വെബ്*സൈറ്റില്* നിന്ന് തന്നെ ഇതിനായുള്ള അപേക്ഷാ ഫോം ഡൗണ്*ലോഡ് ചെയ്യാമെന്നതും ഓര്*ക്കണം. അപേക്ഷ ഒപ്പിട്ട് നല്*കുന്നതിന് പേജുകളില്* രേഖപ്പെടുത്തിയ വിവരങ്ങള്* ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. അക്കൗണ്ട് തുറക്കുന്നതിനായി ബാങ്കുകള്* വ്യത്യസ്ഥമായ ഫീസാണ് ഈടാക്കുന്നത്.

    ഇന്ത്യയിലെ ഒരു ബ്രോക്കിങ് ഏജന്*സി വഴി മാത്രമേ വിദേശ ഇന്ത്യക്കാര്*ക്ക് ഓഹരി വ്യാപാരം നടത്താന്* സാധിക്കൂ. ഇനി ഇന്ത്യയില്* ഉള്ള ഒരു ബന്ധുവാണ് നിങ്ങള്*ക്കായി വ്യാപാരം നടത്താന്* ഉദ്ദേശിക്കുന്നതെങ്കില്* അതിനും സൗകര്യമുണ്ട്. പക്ഷെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ബന്ധുവിന് അവകാശ പത്രം ഒപ്പിട്ടു നല്*കണമെന്ന് മാത്രം.

    പിന്നെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം ഓഹരി നിക്ഷേപം മറ്റേതൊരു വ്യാപാരത്തിലെ നിക്ഷേപം പോലെയും ലാഭ-നഷ്ടങ്ങള്*ക്ക് വിധേയമാണ് എന്നതാണ്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങളില്* മാത്രം ലക്ഷ്യം വെക്കാതെ സ്ഥിരതയുള്ള നിക്ഷേപത്തിനായിരിക്കണം ഊന്നല്* കൊടുക്കേണ്ടത്. ഓഹരി വിപണിയില്* നേരിട്ട് നിക്ഷേപം നടത്താന്* താത്പര്യമില്ലാത്തവര്*ക്ക് മ്യൂച്വല്* ഫണ്ടില്* നിക്ഷേപിക്കാവുന്നതാണ്.
Working...
X