ജപ്പാനില്* ഭൂകമ്പം, സുനാമി

മരണം 1000 കവിയും
Japan Earthquake Graphics
* ജപ്പാന്*ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പം
* ഒനാഗവ ആണവനിലയത്തില്* തീപ്പിടിത്തം
* ഭൂകമ്പ ബാധിത മേഖലകളിലെ ആണവനിലയങ്ങള്* അടച്ചു; ജനങ്ങളെ ഒഴിപ്പിച്ചു
* നൂറോളംപേരുള്ള കപ്പല്* ഒഴുകിപ്പോയി
* സുനാമി അടിച്ചത് ടോക്കിയോയ്ക്കടുത്ത് മിയാഗി, ഫുകുഷിമ ജില്ലകളില്*
* ലക്ഷങ്ങള്* ഭൂകമ്പക്കെടുതിയില്*
* ഇന്ത്യക്കാര്* സുരക്ഷിതരെന്ന് വിദേശമന്ത്രാലയം
ടോക്യോ: അതിശക്തമായ ഭൂകമ്പത്തെത്തുടര്*ന്നുണ്ടായ കൂറ്റന്* സുനാമിത്തിരമാലകള്* ജപ്പാന്റെ വടക്കുകിഴക്കന്* തീരത്ത് മരണതാണ്ഡവമാടി. ആയിരത്തിലേറെപ്പേര്* മരിച്ചതായാണ് റിപ്പോര്*ട്ട്. അഞ്ഞൂറിലേറെപ്പേര്*ക്ക് പരിക്കേറ്റു. നാന്നൂറോളംപേരെ കാണാതായിട്ടുണ്ട്.
വന്*നാശം വിതച്ച് പത്തുമീറ്റര്* ഉയരത്തില്* ആഞ്ഞടിച്ച തിരമാലകളില്* കെട്ടിടസമുച്ചയങ്ങള്* തകര്*ന്നടിഞ്ഞു. കാറുകള്* ഉള്*പ്പെടെയുള്ള വാഹനങ്ങള്* ഒഴുകിപ്പോയി. കപ്പലുകളും ബോട്ടുകളും കരയിലെത്തി. നൂറോളം പേരുള്ള ഒരു കപ്പല്* ഒഴുകിപ്പോയതായും റിപ്പോര്*ട്ടുണ്ട്. ഭൂകമ്പത്തെത്തുടര്*ന്ന് ഒരു ആണവനിലയത്തില്* വന്*അഗ്*നിബാധയുണ്ടായി. സെന്*ഡായ് മേഖലയില്* ഏക്കര്*കണക്കിന് കൃഷിയിടങ്ങള്* വെള്ളത്തിനടിയിലായി. ഒരു എണ്ണ ശുദ്ധീകരണശാലയിലും ഉരുക്കുനിര്*മാണശാലയിലും തീപ്പിടിത്തമുണ്ടായി. സെന്*ഡായ് നഗരത്തില്*നിന്നു മാത്രം ഇരുന്നൂറോളം മൃതദേഹങ്ങള്* കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ലക്ഷക്കണക്കിന് വീടുകള്* തകര്*ന്നതായാണ് റിപ്പോര്*ട്ട്. കുട്ടികളുള്*പ്പെടെ ഒട്ടേറെപ്പേരെ കാണാതായതിനാല്* മരണസംഖ്യ ഉയരുമെന്ന് അധികൃതര്* പറഞ്ഞു.
ജപ്പാന്റെ ചരിത്രത്തില്* രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മിയാഗി തീരത്തിനടുത്തുണ്ടായതെന്ന് കാലാവസ്ഥാപഠനകേന്ദ്രം അറിയിച്ചു. ഭൂകമ്പമാപിനിയിലത് 8.9 തീവ്രത രേഖപ്പെടുത്തി. തീരത്തുനിന്ന് 80 കിലോമീറ്റര്* അകലെ സമുദ്രത്തിലാണ് പ്രഭവകേന്ദ്രം

പ്രാദേശികസമയം ഉച്ചയ്ക്ക് 2.46 നാണ് ( ഇന്ത്യന്*സമയം രാവിലെ 11.16) ഭൂകമ്പമുണ്ടായത്. അതിന്റെ തുടര്*ച്ചയായി തലസ്ഥാനനഗരമായ ടോക്യോ വരെ 400 കിലോമീറ്ററോളം വരുന്ന ഭാഗത്ത് തീപ്പിടിത്തവും നാശനഷ്ടങ്ങളുമുണ്ടായി. പിന്നാലെ ശക്തമായ തുടര്*ചലനങ്ങളും അനുഭവപ്പെട്ടു. ഇതിലൊന്നിന്റെ തീവ്രത 7.4 ആയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പമുണ്ടായ പശ്ചാത്തലത്തില്* പസഫിക് മേഖലയില്* ജപ്പാന്* സുനാമിമുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. തീരപ്രദേശങ്ങളിലും താഴ്ന്ന ഭൂവിഭാഗങ്ങളിലും താമസിക്കുന്നവരോട് മാറിപ്പോകാനും നിര്*ദേശിച്ചു.
എന്നാല്* പ്രതീക്ഷിച്ചതിലും വലിയ രാക്ഷസത്തിരമാലകളാണ് തീരങ്ങളെ വിഴുങ്ങിക്കൊണ്ട് ആഞ്ഞടിച്ചത്. കറുത്ത ചളി കലര്*ന്ന തിരമാലകള്* മുന്നില്* കണ്ടതെല്ലാം നിലംപരിശാക്കിക്കൊണ്ട് കുതിച്ചു. കാറുകളെയും വീടുകളെയുമൊക്കെ അമ്മാനമാടിക്കൊണ്ടാണ് സമുദ്രജലം കെടുതി വിതച്ചത്. മിയാഗി, ഫുകുഷിമ ജില്ലകളിലാണ് മരണത്തിരകള്* നാശം വിതച്ചത്.
സെന്*ദായ് വിമാനത്താവളത്തിലേക്ക് അടിച്ചെത്തിയ തിരമാലകള്* റണ്*വേയെ മുക്കിക്കളഞ്ഞു. തുടര്*ന്ന് വിമാനത്താവളം അടച്ചിടേണ്ടിവന്നു.
ഭുകമ്പത്തെത്തുടര്*ന്ന് ഒനാഗവാ ആണവനിലയത്തില്*വന്* തീപ്പിടിത്തമുണ്ടായത് കടുത്ത ആശങ്ക പടര്*ത്തി. തുടര്*ന്ന് ഭൂകമ്പ ബാധിതമേഖലകളിലെ നാല് ആണവനിലയങ്ങള്* അടച്ചിട്ടു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഭൂകമ്പമുണ്ടായ മേഖലകളിലെ ആണവനിലയങ്ങളില്* നിന്ന് വികിരണഭീഷണിയില്ലെന്ന് പ്രധാനമന്ത്രി നവാട്ടോ കാന്* അറിയിച്ചു. എന്നാല്* ഈ ഭാഗങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്* നിര്*ദേശിച്ചിട്ടുണ്ട്.
വടക്കന്* ജപ്പാനിലെ 45 ലക്ഷം വീടുകളില്* വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വാര്*ത്താവിനിമയ ശൃംഖലയും താറുമാറായി. റോഡുകളെല്ലാം പാടെ തകര്*ന്ന നിലയിലാണ്. സെന്*ഡായ് നഗരത്തിലെ പടുകൂറ്റന്* ഹോട്ടല്* സമുച്ചയം തകര്*ന്നു. കെട്ടിടാവശിഷ്ടങ്ങള്*ക്കിടയില്* ഒട്ടേറെപ്പേര്* കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയിക്കുന്നു.
നൂറു പേരുള്ള കപ്പല്* സുനാമിത്തിരകളുടെ പ്രഹരത്തില്* ഒഴുകിപ്പോയതായാണ് റിപ്പോര്*ട്ട്. ആരും രക്ഷപ്പെട്ടതായി അറിവില്ല. ടോക്യോക്കടുത്ത് ഇചിചാരയിലെ എണ്ണശുദ്ധീകരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്.

സുനാമിത്തിരമാലകള്* ഹവായ് ദ്വീപസമൂഹങ്ങളിലുമെത്തി. ഇവിടെ തീരദേശത്തുള്ളവരെ മാറ്റിപ്പാര്*പ്പിച്ചിട്ടുണ്ട്.
Special Page || ജപ്പാന്* സുനാമി
ഇന്ത്യയില്* ഭീഷണിയില്ല
ന്യൂഡല്*ഹിഃ ഇന്ത്യന്* തീരങ്ങളില്* സുനാമി ഭീഷണിയില്ലെന്ന് അധികൃതര്* അറിയിച്ചു. ഇക്കാര്യത്തില്* ജനങ്ങള്* ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമമന്ത്രാലയ സെക്രട്ടറി ശൈലേഷ് നായക് പറഞ്ഞു. കിഴക്കന്* ഏഷ്യന്* രാജ്യങ്ങളില്* മാത്രമാണ് സുനാമി മുന്നറിയിപ്പു പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്* സമുദ്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

