സൂപ്പര്* മൂണിന്റെ പ്രഭാവമോ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സൂപ്പര്* മൂണിന്റെ പ്രഭാവമോ?

    സൂപ്പര്* മൂണിന്റെ പ്രഭാവമോ?


    മാര്*ച്ച് 19ന് ചന്ദ്രന്* ഭൂമിയോട് വളരെ അടുത്തെത്തും. സൂപ്പര്* മൂണ്* എന്ന് ശാസ്ത്ര ലോകം വിളിക്കുന്ന ഈ പ്രതിഭാസം നടക്കുന്ന അന്ന് ഭൂകമ്പങ്ങളുണ്ടാവും; അഗ്*നിപര്*വതങ്ങള്* പൊട്ടിത്തെറിക്കും; പ്രകൃതി ദുരന്തങ്ങളുടെ വേലിയേറ്റമാകും; ഭൂമിയില്* എന്തും സംഭവിക്കും; അങ്ങനെയായിരുന്നു പ്രചാരണം.

    ആശങ്കകള്*ക്ക് അര്*ഥമുണ്ടെന്ന് തോന്നിപ്പിക്കുംപോലെ ജപ്പാനില്* ഭൂമി കുലുങ്ങി. ശാന്തസമുദ്രത്തില്* തിരകളുയര്*ന്നു. ഒരു വിഭാഗമെങ്കിലും വിശ്വസിക്കുന്നത് സൂപ്പര്* മൂണിന്റെ പ്രഭാവമാണ് ഇതിന് കാരണമെന്നാണ്. ഇന്*റര്*നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലെല്ലാം കൊണ്ടുപിടിച്ച ചര്*ച്ചയാണ് ഇതേച്ചൊല്ലി നടക്കുന്നത്.

    1955-ലും 74-ലും 92-ലും 2005ലും ചന്ദ്രന്* ഭൂമിയോടടുത്തു വന്നപ്പോള്* കാലാവസ്ഥയില്* വലിയ വ്യതിയാനങ്ങളുണ്ടായിരുന്നു. എന്നാല്* ചന്ദ്രന് ഭൂചലനമൊന്നുമുണ്ടാക്കാനുള്ള കെല്*പ്പില്ലെന്നും എന്നാല്* ശക്തമായ വേലിയേറ്റമുണ്ടാക്കാനാകുമെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്* ചൂണ്ടിക്കാട്ടുന്നു.

    എന്തായാലും 19-ന് ചന്ദ്രന്* ഭൂമിയില്* നിന്ന് 2,21,556 മൈലുകള്* മാത്രം അകലെയായിരിക്കും. 20 വര്*ഷം മുമ്പാണ് ഇതിനുമുമ്പ് ചന്ദ്രന്* ഇത്രയും അടുത്ത് എത്തിയത്.
Working...
X