ജനാധിപത്യ പ്രക്ഷോഭം പടരുന്നു; സൗദിയില്* വെടിവെപ്പ്*
\
കുവൈത്തിലും ബഹ്*റൈനിലും കണ്ണീര്* വാതകപ്രയോഗം
റിയാദ്/മനാമ: ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം സൗദി അറേബ്യ, കുവൈത്ത്, ബഹ്*റൈന്* എന്നിവിടങ്ങളിലേക്കും പടരുന്നു. പതിയെ ശക്തിപ്പെടുന്ന പ്രക്ഷോഭത്തെ നേരിടാന്* ഭരണകൂടം വന്* സേനാ സന്നാഹത്തെയാണ് തെരുവുകളില്* അണിനിരത്തുന്നത്. ഭരണകൂടം വിചാരണ കൂടാതെ ജയിലിലടച്ചവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് സൗദിയിലെ ഖതിഫ് നഗരത്തില്* പ്രകടനം നടത്തിയവര്*ക്കു നേരേ സേന നടത്തിയ വെടിവെപ്പില്* മുന്നു പേര്*ക്ക് പരിക്കേറ്റു. സേന ലാത്തി വീശിയതായും കൂടുതല്* പേര്*ക്ക് പരിക്കേറ്റതായും റിപ്പോര്*ട്ടുകളുണ്ട്. അതിനിടെ, കുവൈത്ത് തലസ്ഥാനമായ കുവൈത്ത് സിറ്റിയില്* വെള്ളിയാഴ്ച നടന്ന പ്രകടനത്തിന് നേരേ പോലീസ് കണ്ണീര്* വാതക ഷെല്ലുകള്* പ്രയോഗിച്ചു. സ്വന്തമായി രാജ്യമില്ലാത്ത അറബ് വംശജര്*ക്ക് പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 200 ഓളം പേര്* തെരുവിലിറങ്ങിയത്. ബഹ്*റൈനിലെ മനാമ നഗരത്തിലും പോലീസ് സമരക്കാര്*ക്കുനേരെ കണ്ണീര്*വാതക ഷെല്ലുകള്* പ്രയോഗിച്ചു.
സേനാനിരീക്ഷണം ശക്തമാക്കിയതിനെത്തുടര്*ന്ന് സൗദി തലസ്ഥാന നഗരിയായ റിയാദില്* വെള്ളിയാഴ്ച നടത്താനിരുന്ന പ്രകടനം പ്രക്ഷോഭകാരികള്* ഉപേക്ഷിച്ചു. നഗരത്തിന്റെ മുക്കിലും മൂലയിലും ചെക്ക് പോസ്റ്റുകള്* സ്ഥാപിച്ചാണ് സുരക്ഷാ സേന പ്രക്ഷോഭകാരികള്*ക്കായി തിരച്ചില്* നടത്തിയത്. വെള്ളിയാഴ്ച ഉച്ച പ്രാര്*ഥനയ്ക്കുശേഷം ഒലയ വാണിജ്യ കേന്ദ്രത്തില്* ഒത്തുചേരണമെന്നായിരുന്നു പ്രക്ഷോഭകാരികള്*ക്ക് നിര്*ദേശം ലഭിച്ചിരുന്നത്. എന്നാല്* ഇവിടെ തമ്പടിച്ച പോലീസ് വഴിയാത്രക്കാരെ വരെ കര്*ശന പരിശോധനയ്ക്ക് വിധേയമാക്കി. പ്രാര്*ഥനയ്*ക്കെത്തിയ വിശ്വാസികളോട് പുരോഹിതന്*മാര്* പ്രക്ഷോഭത്തില്* നിന്ന് വിട്ടുനില്*ക്കാന്* ഉപദേശിച്ചിരുന്നു.ടുണീഷ്യയിലും ഈജിപ്തിലും സേച്ഛാധിപത്യ സര്*ക്കാറുകളെ താഴെയിറക്കിയ ജനാധിപത്യ പ്രക്ഷോഭങ്ങള്* പതിയെ സൗദിയിലും ശക്തമാവുകയാണ്. രാജ്യത്തെ പ്രധാന എണ്ണ ഉറവിട കേന്ദ്രമായ കിഴക്കന്* മേഖലയിലാണ് സമരങ്ങള്* നാമ്പിടുന്നതെന്നത് ഭരണകൂടത്തിന് ഭീഷണിയാണ്. ഇവിടെ നിര്*ണായക സ്വാധീനമുള്ള ഷിയാ വിഭാഗമാണ് പ്രക്ഷോഭത്തിന് മുന്*കൈ എടുക്കുന്നത്. വെള്ളിയാഴ്ച പ്രക്ഷോഭദിനമായി ആചരിക്കണമെന്ന ഇന്*റര്*നെറ്റ് ആഹ്വാനത്തിന് അനുകൂലമായി 30000 പേരെങ്കിലും പ്രതികരിച്ചെന്നാണ് സമരാനുകൂലികള്* പറയുന്നത്. ഭരണ ഘടനയ്ക്കനുസരിച്ച് പ്രവര്*ത്തിക്കുന്ന സര്*ക്കാര്* വേണമെന്ന ആവശ്യമുന്നയിച്ചതിനെത്തുടര്*ന്ന് ഷിയാ പുരോഹിതന്* ശൈഖ് തൗഫിഖ് അല്* അമീറിനെ കഴിഞ്ഞ മാസം അധികൃതര്* ജയിലിലടച്ചിരുന്നു. ജനങ്ങള്*ക്കിടയില്* പ്രതിഷേധം ശക്തമായതിനെത്തുടര്*ന്നാണ് കഴിഞ്ഞാഴ്ച അവസാനം പുരോഹിതനെ വിട്ടയച്ചത്.
വിചാരണ കൂടാതെ തടവില്* കഴിയുന്നവരെ വിട്ടയയ്ക്കുക, ജനകീയ സര്*ക്കാര്* സംവിധാനം, സ്വതന്ത്ര നീതി വ്യവസ്ഥ, രഹസ്യ പോലീസിനെ നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇന്*റര്*നെറ്റ് വഴി ശക്തിപ്പെടുന്നത്. മാര്*ച്ച് 20ന് ഈ ആവശ്യങ്ങളുമായി രാജ്യവ്യാപക പ്രക്ഷോഭം നടത്താന്* സമരാനുകൂലികള്* ഇന്*റര്*നെറ്റ് വഴി ആഹ്വാനം ചെയ്തിട്ടുണ്ട്.
ബഹ്*റൈനിലെ പ്രക്ഷോഭകാരികള്* വാളും മറ്റ് ആയുധങ്ങളുമായാണ് തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച മനാമയില്* പ്രകടനം നടത്താന്* എത്തിയ ആയിരക്കണക്കിന് ഷിയാകള്* സേനയുമായി ഏറ്റുമുട്ടാന്* തയ്യാറായാണ് നഗരത്തില്* നിലയുറപ്പിച്ചത്. ഏതുനിമിഷവും പ്രക്ഷോഭം കലാപമായി വളര്*ന്നേക്കാവുന്ന സാഹചര്യമാണ്. പലയിടങ്ങളിലും ഷിയാ- സുന്നി വിഭാഗങ്ങള്* തമ്മിലുള്ള ഏറ്റുമുട്ടല്* രൂക്ഷമായിരിക്കുകയാണ്.