പ്രവാസി വോട്ട്: പാസ്*പോര്*ട്ട് കോപ്പിയില്* സ്വയം സാക്ഷ്യപ്പെടുത്തിയാല്* മതി
അബുദാബി: പ്രവാസി വോട്ടവകാശത്തിനുവേണ്ടിയുള്ള അപേക്ഷയുടെ പാസ്*പോര്*ട്ട് കോപ്പിയില്* സ്വയം സാക്ഷ്യപ്പെടുത്തിയാല്* മതിയെന്ന ഉത്തരവ് വന്നതോടെ ഗള്*ഫ് മലയാളികളില്* പുത്തനുണര്*വ്. വോട്ടവകാശത്തിനുവേണ്ടിയുള്ള ആദ്യകടമ്പ ഇതുമൂലം ലഘൂകരിക്കപ്പെടുകയാണ്.
ഗള്*ഫിലെ ലക്ഷക്കണക്കിന് മലയാളികളില്* ബഹുഭൂരിപക്ഷത്തിന്റെയും പാസ്*പോര്*ട്ടുകള്* അതത് കമ്പനികളുടെ ഓഫീസുകളിലാണ് സൂക്ഷിക്കാറ്. കമ്പനികളില്*നിന്ന് പാസ്*പോര്*ട്ട് വാങ്ങി നയതന്ത്രകാര്യാലയത്തില്* ചെന്ന് അറ്റസ്റ്റുചെയ്യാനും എളുപ്പമായിരുന്നില്ല. പാസ്*പോര്*ട്ട് കോപ്പിയില്* സ്വയം സാക്ഷ്യപ്പെടുത്തിയാല്* മതിയെന്ന ഉത്തരവ് വന്നതോടെ വിദേശ ഇന്ത്യക്കാര്*ക്ക് ഇനി പ്രയാസമില്ലാതെ വോട്ടിനുവേണ്ടി അപേക്ഷിക്കാം. വെബ്*സൈറ്റില്* പ്രസിദ്ധീകരിച്ചിട്ടുള്ള 'ഫോം 6എ' പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് പാസ്*പോര്*ട്ട് കോപ്പിയില്* സ്വയം സാക്ഷ്യപ്പെടുത്തി പോസ്റ്റ് ഓഫീസില്* ചെന്ന് അപേക്ഷകള്* അയച്ചാല്* മതി. ഏത് നിയോജകമണ്ഡലത്തിലാണോ വോട്ട് വേണ്ടത്, ആ നിയോജകമണ്ഡലം ഉള്*ക്കൊള്ളുന്ന താലൂക്ക് കാര്യാലയത്തിലേക്കാണ് അപേക്ഷകള്* അയയേ്ക്കണ്ടത്. അതത് താലൂക്കിലെ തഹസില്*ദാര്*മാര്* അപേക്ഷകള്* പരിശോധിച്ച് അപേക്ഷകന്റെ പേര് അതത് മണ്ഡലത്തിലെ വോട്ടര്*പട്ടികയില്* ഉള്*പ്പെടുത്തും. സമയമാവുമ്പോള്* വോട്ടര്*പട്ടികയില്* പേര് ഉണ്ടോ എന്ന് വെബ്*സൈറ്റ് വഴി നമുക്ക് പരിശോധിക്കാം. ഇലക്ഷന്* ദിവസം പാസ്*പോര്*ട്ടുമായി പോളിങ് സ്റ്റേഷനിലെത്തി വോട്ടുചെയ്യാം.
ദശാബ്ദങ്ങളായി വിദേശ ഇന്ത്യക്കാര്* ആവശ്യപ്പെടുന്ന സുപ്രധാനമായ ഒരവകാശമാണ് ഈ തിരഞ്ഞെടുപ്പോടെ യഥാര്*ഥ്യമാവുന്നത്. കന്നിവോട്ട് ചെയ്യാനുള്ള ആവേശവുമായി ആയിരക്കണക്കിന് മലയാളികള്* ഇക്കുറി നാട്ടിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം, വോട്ടവകാശത്തിനുവേണ്ടി ഏറ്റവും കൂടുതല്* മുറവിളി കൂട്ടിയ സംഘടനകളൊന്നും വോട്ടവകാശം യാഥാര്*ഥ്യമായപ്പോള്* പഴയ ആവേശം കാണിക്കുന്നില്ലെന്നാണ് ഗള്*ഫിലെ സ്ഥിതി. അപേക്ഷ അയയ്ക്കാനുള്ള 'ഫോം 6എ' ഡൗണ്* ലോഡ് ചെയ്ത് അതിന്റെ കോപ്പികള്* സാധാരണക്കാര്*ക്ക് വിതരണം ചെയ്യാനോതൊഴിലാളികളെ വോട്ടിന് അപേക്ഷിക്കാന്* പ്രേരിപ്പിക്കാനോ ബഹുഭൂരിപക്ഷം സംഘടനകളും മുന്*കൈ എടുക്കുന്നില്ല.
അപേക്ഷകള്* മാര്*ച്ച് 26ന് മുമ്പായി അതത് താലൂക്ക് ഓഫീസുകളില്* ലഭിക്കണമെന്നാണ് ഇപ്പോള്* ലഭിച്ചിട്ടുള്ള വിവരം. പോസ്റ്റ് ഓഫീസ് വഴി അയയ്ക്കുമ്പോള്* വൈകാന്* സാധ്യതയുള്ളതുകൊണ്ട് കൊറിയര്* വഴി അയയ്ക്കാനാണ് പലരും ശ്രമിക്കുന്നത്.
ഇപ്പോള്* നാട്ടിലുള്ള ഗള്*ഫുകാര്*ക്ക് വോട്ടിനുവേണ്ടി അപേക്ഷിക്കുക എളുപ്പമാണ്. പാസ്*പോര്*ട്ടും പാസ്*പോര്*ട്ട് കോപ്പിയും ഫോട്ടോ ഒട്ടിച്ച അപേക്ഷാഫോറവുമായി അതത് തഹസില്*ദാരുടെ ഓഫീസില്* ഹാജരായാല്* മതി. വീട്ടിലെ ആരുടെയെങ്കിലും ഇലക്ടറല്* കാര്*ഡും കൈയില്* കരുതുന്നത് നന്ന്. ഏതു പഞ്ചായത്തില്*, ഏത് വാര്*ഡില്*, ഏത് ബൂത്തിലാണ് വോട്ട് വേണ്ടതെന്ന് ഉടന്* തീരുമാനിക്കാനാണ് ഇലക്ടറല്* കാര്*ഡ് കരുതുന്നത്.
വോട്ടവകാശത്തിനുവേണ്ടി അപേക്ഷ സമര്*പ്പിച്ചാലും ഇക്കുറി എത്രപേര്* നാട്ടിലേക്ക് വോട്ടുചെയ്യാന്* വരുമെന്നാണ് നാട്ടിലുള്ളവര്* ആകാംക്ഷയോടെ ചോദിക്കുന്നത്. വിമാനയാത്രക്കൂലി അങ്ങോട്ടുമിങ്ങോട്ടുമായി ചുരുങ്ങിയത് 15,000 രൂപയെങ്കിലും വേണ്ടിവരും. ഒരാഴ്ചയെങ്കിലും അവധിയും കിട്ടണം. തിരഞ്ഞെടുപ്പിന്റെ ആവേശം മൂത്താല്* പലതും സംഭവിക്കാം. സ്വന്തം പാര്*ട്ടിക്ക് വോട്ടുചെയ്യുമെങ്കില്* ഒരു വിമാനടിക്കറ്റ് ഫ്രീ എന്ന വാഗ്ദാനവും സംഭവിച്ചേക്കാം. രാഷ്ട്രീയം സിരകളില്* കൊണ്ടുനടക്കുന്ന മലയാളികള്* കന്നിവോട്ടിന് തയ്യാറെടുക്കുമ്പോള്* തിരഞ്ഞെടുപ്പുഫലത്തെ അത് സ്വാധീനിക്കുമോ എന്നും നമുക്ക് കാത്തിരുന്നുകാണാം.
പ്രവാസികള്*ക്ക് വോട്ടവകാശം യാഥാര്*ഥ്യമായതോടെ ഗള്*ഫ് മലയാളികളുടെ പ്രതിനിധികള്*ക്ക് സ്ഥാനാര്*ഥിത്വം പ്രഖ്യാപിച്ച് ഗള്*ഫുകാരെ കൈയിലെടുക്കാന്* ഏതെങ്കിലും മുന്നണി തയ്യാറായാല്* അതും ഗള്*ഫ് മലയാളികള്*ക്കിടയില്* വലിയ ചലനം സൃഷ്ടിക്കും.