മുരളീധരന്* വടക്കാഞ്ചേരിയില്* മത്സരിച്ചേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മുരളീധരന്* വടക്കാഞ്ചേരിയില്* മത്സരിച്ചേക്കും

    കോഴിക്കോട്: ആറുവര്*ഷത്തെ ഇടവേളയ്ക്കുശേഷം കോണ്*ഗ്രസില്* തിരിച്ചെത്തിയ മുന്* കെ.പി.സി.സി. പ്രസിഡന്*റ് കെ.മുരളീധരന്* വടക്കാഞ്ചേരിയില്* മത്സരിക്കാന്* സാധ്യത.

    കോണ്*ഗ്രസില്* നിരുപാധികം തിരിച്ചെത്തിയ മുരളീധരന്* ഗ്രൂപ്പ് പ്രവര്*ത്തനത്തിനോ സീറ്റുകള്*ക്കുവേണ്ടിയുള്ള ചരടുവലികള്*ക്കോ ഇല്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സുരക്ഷിതമായ മണ്ഡലം മുരളീധരന് നല്*കണമെന്ന് കോണ്*ഗ്രസ് നേതാക്കള്*ക്കിടയില്* അഭിപ്രായമുണ്ട്. ഹൈക്കമാന്*ഡ് ഇതിന് പച്ചക്കൊടി കാണിക്കുകയാണെങ്കില്* വടക്കാഞ്ചേരിയിലാവും മുരളി പോരിനിറങ്ങുക. മുന്*പ് ഉപതിരഞ്ഞെടുപ്പില്* മുരളീധരന്* പരാജയപ്പെട്ട മണ്ഡലമാണെങ്കിലും അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്* ഇന്ന് ഏറെ മാറ്റമുണ്ടെന്നാണ് കോണ്*ഗ്രസിന്റെ വിലയിരുത്തല്*. മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്*ട്ടിയാണ് തീരുമാനിക്കേണ്ടതെന്നാണ് മുരളിയുടെ മറുപടി.

    മുരളീധരനോടൊപ്പം കോണ്*ഗ്രസില്* തിരിച്ചെത്തിയവരില്* ചിലരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യം കോണ്*ഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്.

    കെ.പി.സി.സി. മുന്* ജനറല്*സെക്രട്ടറിയും മുന്* എം.എല്*.എ.യുമായ കെ.പി. കുഞ്ഞിക്കണ്ണനെ ഉദുമ, മുന്* എം.എല്*.എ. കെ.ടി. കുഞ്ഞഹമ്മദിനെ (പേരാവൂര്*), മോഹന്* എടക്കലിനെ സംവരണമണ്ഡലമായ സുല്*ത്താന്* ബത്തേരി, യൂത്ത് കോണ്*ഗ്രസ് മുന്* സംസ്ഥാന ജനറല്* സെക്രട്ടറി കെ. പ്രവീണ്*കുമാറിനെ നാദാപുരം എന്നീ മണ്ഡലങ്ങളില്* പരിഗണിക്കണമെന്ന ആവശ്യമാണ് ഇവര്* മുന്നോട്ടുവെച്ചത്.

    ഇത് ഒരു ഗ്രൂപ്പ് എന്ന നിലയിലുള്ള ആവശ്യമല്ലെന്നും കോണ്*ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്* സീറ്റ് ചോദിക്കില്ലെന്ന നിലപാടില്* മാറ്റമില്ലെന്ന് മുരളീധരന്* വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന കോണ്*ഗ്രസ് തിരഞ്ഞെടുപ്പുസമിതി യോഗത്തില്* മുരളീധരന്* പങ്കെടുക്കും
Working...
X