മണല്*കടത്ത്: വഴിയില്* പരിശോധിക്കരുതെന്?? ? ഉത്തരവിന് സ്റ്റേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മണല്*കടത്ത്: വഴിയില്* പരിശോധിക്കരുതെന്?? ? ഉത്തരവിന് സ്റ്റേ

    മണല്*കടത്ത്: വഴിയില്* പരിശോധിക്കരുതെന്ന ഉത്തരവിന് സ്റ്റേ


    കൊച്ചി: മണല്* കടത്തുന്ന വാഹനങ്ങളെ വഴിയില്* തടഞ്ഞുനിര്*ത്തി പരിശോധിക്കുന്നത് വിലക്കുന്ന സര്*ക്കാര്* ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മണല്*, ചെമ്മണ്ണ്, മെറ്റല്* എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളെ ലോഡിങ് സ്ഥലത്തുവെച്ചുതന്നെ പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് 2011 ജനവരി 28 ന് ഇറക്കിയ ഉത്തരവില്* പറയുന്നത്. ഇവ വഴിയില്* തടഞ്ഞ് പരിശോധിക്കുന്നത് വിലക്കുന്നതായിരുന്നു ഈ ഉത്തരവ്.

    എല്ലാ പോലീസുദ്യോഗസ്ഥര്*ക്കും റവന്യു, തദ്ദേശ സ്വയം ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്*ക്കും ഇതിന്റെ പകര്*പ്പ് നല്*കുകയും ചെയ്തു. വണ്ടന്*മേട് സ്വദേശിയായ പി.വി. ലാലുവാണ് ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സര്*ക്കാരിന്റെ ഈ ഉത്തരവ് വന്നതോടെ അനധികൃത മണല്* കടത്തായാലും വാഹനത്തില്* കയറ്റി റോഡിലേക്കിറങ്ങിയാല്* പിന്നെ പരിശോധനയെ ഭയക്കേണ്ടതില്ലെന്ന നില വന്നു
Working...
X