ബ്ലാക്ക്*ബോര്*ഡില് * നിന്ന് ഭൂതം ഇറങ്ങി; പുണെയില്* സ്*കൂള്* അടച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ബ്ലാക്ക്*ബോര്*ഡില് * നിന്ന് ഭൂതം ഇറങ്ങി; പുണെയില്* സ്*കൂള്* അടച്ചു

    പുണെ: 'ഭൂതപ്പേടി' കാരണം പുണെയില്* സ്*കൂള്* ഒരാഴ്ചത്തേക്ക് അടച്ചിട്ടു. കോണ്ടുവയിലെ ലേഡി ഹാലിമ ഉര്*ദു പ്രൈമറി സ്*കൂളിലാണ് ഭൂതം വന്നത്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചാം ക്ലാസിലെ ഉര്*ദു അധ്യാപിക ക്ലാസിലെ ഒരു കുട്ടിയോട് ബോര്*ഡില്* എഴുതിയത് വായിക്കാന്* പറഞ്ഞു. ബോര്*ഡില്* ഒന്നും കാണാന്* കഴിയുന്നില്ലെന്നും അതില്* നിന്ന് മുട്ടയുടെ ആകൃതിയില്* ഒരു ഭൂതം ഇറങ്ങിവരുന്നെന്നും ഉറക്കെ വിളിച്ചുപറഞ്ഞ് കുട്ടി ക്ലാസില്*നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

    ഇതുകേട്ട് ക്ലാസിലെ കുട്ടികളും പേടിച്ച് നിലവിളിച്ച് ഓടി. വിവരം പരന്നതോടെ സ്*കൂളിലെ കുട്ടികള്* മുഴുവന്* രക്ഷപ്പെടാനായി പുറത്തേക്ക് ഇറങ്ങി. അടുത്ത ദിവസങ്ങളിലൊന്നും കുട്ടികള്* സ്*കൂളില്* പോകാന്* തയ്യാറാകാഞ്ഞതിനെ തുടര്*ന്ന് മാര്*ച്ച് 14 വരെ സ്*കൂള്* അടച്ചിടാന്* അധികാരികള്* നിര്*ബന്ധിതരാകുകയായിരുന്നു.

    സ്*കൂളിന്റെ പ്രതിച്ഛായ മോശമാക്കുന്നതിന് ആരോ കരുതിക്കൂട്ടി വിദ്യാര്*ഥിയെക്കൊണ്ട് ഈ രീതിയില്* കളിപ്പിക്കുകയായിരുന്നു എന്നാണ് സ്*കൂള്* അധികാരികള്* പറയുന്നത്. ഇതേത്തുടര്*ന്ന് അവര്* പോലീസ് സ്റ്റേഷനില്* പരാതിയും നല്കിയിട്ടുണ്ട്.

    ഇപ്പോള്* സ്*കൂളിലെ ഓരോ കുട്ടിയെയും അവരുടെ രക്ഷിതാക്കളെയും നേരില്*ക്കണ്ട് കാര്യങ്ങള്* പറഞ്ഞുബോധ്യപ്പെടുത്തി അവരെ സ്*കൂളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികാരികളും അധ്യാപകരും.
Working...
X