പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് കടന്നു; നിരത്തില്* രണ്ടു മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് കടന്നു; നിരത്തില്* രണ്ടു മരണം

    മംഗലപുരം: വാഹനാപകടത്തില്* പരിക്കേറ്റയാളെ ആസ്​പത്രിയിലേക്ക് കൊണ്ടുപോയ കാര്*ഡ്രൈവര്* വഴിയിലുപേക്ഷിച്ച് കടന്നു. മൃതദേഹം പിന്നീട് നാട്ടുകാര്* റോഡരികില്* നിന്ന് കണ്ടെത്തി. ഇതേ അപകടത്തില്*പ്പെട്ട മറ്റൊരാളെ വേറൊരു വാഹനത്തില്* മെഡിക്കല്*കോളേജ് ആസ്​പത്രിയില്* എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    തോന്നയ്ക്കല്* 16-ാം മൈല്* തെക്കേവിള വീട്ടില്* രഘുനാഥന്* (42), തോന്നയ്ക്കല്* 16-ാം മൈല്* മാവിള വീട്ടില്* കുട്ടനെന്ന വിജയന്* (40) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന കാറാണ് ഇവരെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രഘുനാഥനെ നാട്ടുകാര്* ആംബുലന്*സില്* മെഡിക്കല്*കോളേജില്* എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ഇതേസമയം അപകടസ്ഥലത്തെത്തിയ മറ്റൊരു കാറില്* പരിക്കേറ്റ വിജയനെ കയറ്റി ആസ്​പത്രിയിലേക്ക് അയച്ചു. മണിക്കൂറുകള്* കഴിഞ്ഞിട്ടും തിരുവനന്തപുരത്തെ ഒരു ആസ്​പത്രിയിലും വിജയന്* എത്തിയില്ല. ഈ വിവരം അറിഞ്ഞതിനെത്തുടര്*ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസും തിരച്ചില്* ആരംഭിച്ചു. പള്ളിപ്പുറം സി.ആര്*.പി.എഫിന് സമീപം ആളൊഴിഞ്ഞ റോഡില്* വിജയന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്*ച്ചെ കണ്ടെത്തുകയായിരുന്നു.

    നാട്ടുകാര്* ഒരു നീലകാറിലാണ് ഇദ്ദേഹത്തെ കയറ്റി അയച്ചതെന്നും ആരുംതന്നെ ഈ വാഹനത്തില്* പോയില്ലെന്നും ബന്ധുക്കള്* പറഞ്ഞു. ഈ വാഹനത്തെപ്പറ്റി മംഗലപുരം പോലീസ് അന്വേഷിക്കുന്നുണ്ട്.

    വിജയന്റെ മൃതദേഹം കണ്ടെത്തുമ്പോള്* ദേഹത്താകമാനം മണ്ണ് തെറിച്ചിരുന്നെന്നും കൈനഖങ്ങള്* കൊണ്ട് മുറിവ് ഉണ്ടായിരുന്നതായും ബന്ധുക്കള്* പറഞ്ഞു. ആസ്​പത്രിയിലേക്ക് കൊണ്ടുപോയ കാറുകാരന്* ഉപേക്ഷിക്കുന്ന സമയത്ത് വിജയന് ജീവനുണ്ടായിരുന്നെന്നും തുടര്*ന്നാണ് ഇദ്ദേഹം മരിച്ചതെന്നും ബന്ധുക്കള്* ആരോപിച്ചു.

    അപകടത്തിനു കാരണമായ ജീപ്പും ജീപ്പ് ഡ്രൈവറെയും മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിയാണ് ജീപ്പ് ഡ്രൈവര്*. ജീപ്പ് അമിതവേഗതയിലായിരുന്നതായി നാട്ടുകാര്* പറഞ്ഞു. 16-ാം മൈലിലെ ചുമട്ടുതൊഴിലാളിയായിരുന്നു മരിച്ച രഘുനാഥന്*. വിജയന്* തെങ്ങുകയറ്റ തൊഴിലാളിയാണ്. രഘുനാഥന്റെ ഭാര്യ തങ്ക. മക്കള്*: ഉണ്ണിക്കുട്ടന്*, പിങ്കി. വിജയന്റെ ഭാര്യ ശകുന്തള. മക്കള്*: വിനീത്, അശ്വതി. ഇരുവരുടെയും സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
Working...
X