പണം പലിശയടക്കം തിരികെ നല്*കി: കനിമൊഴി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പണം പലിശയടക്കം തിരികെ നല്*കി: കനിമൊഴി

    ചെന്നൈ: 2ജി സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ രണ്ടാം ഭാര്യ ദയാലു അമ്മാളിനെയും മകള്* കനിമൊഴിയെയും സിബിഐ വെള്ളിയാഴ്ച ചോദ്യം ചെയ്തു. ഡിബി റിയാലിറ്റിയില്* നിന്ന് കലൈഞ്ജര്* ടിവിക്ക് ലഭിച്ച 214 കോടി രൂപയെ കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്*. കോര്*പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി കനിമൊഴി നടത്തിയ ടെലഫോണ്* സംഭാഷണങ്ങളെ കുറിച്ചും സിബിഐ ഉദ്യോഗസ്ഥര്* ചോദ്യം ചെയ്തതായാണ് സൂചന. കലൈഞ്ജര്* ടിവിക്ക് ലഭിച്ച തുക പലിശയടക്കം തിരികെ നല്*കിയെന്ന് കനിമൊഴി സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചു എന്നാണ് റിപ്പോര്*ട്ടുകള്*.

    ചെന്നൈയില്* ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്* പ്രവര്*ത്തിക്കുന്ന കലൈഞ്ജര്* ടിവിയുടെ ഓഫീസില്* വച്ചായിരുന്നു കനിമൊഴിയെയും ദയാലുു അമ്മാളിനെയും അഞ്ചംഗ സിബിഐ സംഘം ചോദ്യം ചെയ്തത്.

    അണ്ണാ അറിവാലയത്തില്* ഡിഎംകെയും കോണ്*ഗ്രസുമായി മണ്ഡല വിഭജന ചര്*ച്ച നടക്കുന്ന സമയത്തായിരുന്നു ചോദ്യംചെയ്യല്*.

    ഡിബി റിയാലിറ്റീസിന് 2ജി സ്*പെക്ട്രം ലൈസന്*സ് നല്*കിയതില്* മുന്* ടെലികോം മന്ത്രി എ രാജ പക്ഷപാതം കാട്ടി എന്ന ആരോപണം നിലനില്*ക്കുന്നുണ്ട്. 2ജി വിതരണത്തില്* ആനുകൂല്യം പറ്റിയതിനു പകരമായാണ് കലൈഞ്ജര്* ടിവിക്ക് പണം നല്*കിയത് എന്നാണ് സംശയിക്കപ്പെടുന്നത്.

    ഡിബി റിയാലിറ്റീസ് പ്രമോട്ടര്* ഷാഹിദ് ബല്*വ സിനിയുഗ് ഫിലിംസിന്റെ അക്കൌണ്ടിലൂടെയാണ് കലൈഞ്ജര്* ടിവിക്ക് പണം നല്*കിയതെന്ന് നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു. ഇതെ കുറിച്ച് സിബിഐ കലൈഞ്ജര്* ടിവി എംഡി ശരത് കുമാറിനെ ചോദ്യം ചെയ്തിരുന്നു.

    ഓഹരി ഇടപാടുകള്*ക്കാണ് പണം നല്*കിയതെന്നും അത് പലിശയടക്കം മടക്കി നല്*കിയെന്നുമായിരുന്നു ശരത് കുമാറിന്റെ മറുപടി.

    2ജി അഴിമതിയുമായി ബന്ധപ്പെട്ട് രാജ അറസ്റ്റിലായത് ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്* കനിമൊഴിയെയും അമ്മയെയും ചോദ്യം ചെയ്തത് നിയമസഭാ തിരഞ്ഞെടുപ്പില്* ഡിഎംകെയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X