സന്തോഷ് മാധവന് നിര്*ബന്ധിത ഡിസ്ചാര്*ജ്ജ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സന്തോഷ് മാധവന് നിര്*ബന്ധിത ഡിസ്ചാര്*ജ്ജ്

    തിരുവനന്തപുരം: ലൈംഗികപീഡനക്കേസുകളില്* ജയില്* ശിക്ഷയനുഭവിയ്ക്കുന്ന സന്തോഷ് മാധവന്* കോടതിയെ തെറ്റിദ്ധരിപ്പിയ്ക്കാന്* നടത്തിയ ശ്രമം പാളി.തനിയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്ന സന്തോഷ് മാധവന്റെ ആവശ്യം തിരുവനന്തപുരം മെഡിക്കല്* കോളേജിലെ മെഡിക്കല്* ബോര്*ഡ് തള്ളിയതോടെയാണ് കള്ളി പൊളിഞ്ഞത്.

    തനിക്ക് ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും കാണിച്ച് സന്തോഷ് മാധവന്* ജാമ്യക്കാലയളവ് നീട്ടാന്* ഹൈക്കോടതിയില്* ജാമ്യഹര്*ജി നല്*കിയിരുന്നു. ഒരു മെഡിക്കല്* സര്*ട്ടിഫിക്കറ്റും ഇയാള്* ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മെഡിക്കല്* ബോര്*ഡിന്റെ ഉപദേശം തേടിയത്,

    കടുത്ത നെഞ്ച് വേദനയെന്നു പറഞ്ഞ് ഈ മാസം 8 നാണ് ഇയാള്* ആശുപത്രിയിലെത്തിയത്. ഈ മാസം 21ന് മുമ്പ് ബോര്*ഡിന്റെ കണ്ടെത്തല്* ഹൈക്കോടതിയില്* ഹാജരാക്കും. സന്തോഷ് മാധവന്* ജാമ്യം ഈ മാസം 21 വരെ നീട്ടിയിട്ടുണ്ട്. കേസ് മാര്*ച്ച് 18ന് വീണ്ടും പരിഗണിക്കും.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X