കോട്ടയം പട്ടികയില്* രവിയുടെ മകളുടെ പേരില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോട്ടയം പട്ടികയില്* രവിയുടെ മകളുടെ പേരില്ല

    കോട്ടയം: തിരഞ്ഞെടുപ്പില്* കേന്ദ്രപ്രവാസി മന്ത്രി വയലാര്* രവിയുടെ മകള്* ഡോക്ടര്* ലക്ഷ്മി മത്സരിക്കുമെന്ന അഭ്യൂഹത്തിനിടെ ലക്ഷമിയുടെ പേരില്ലാതെ കോട്ടയം ഡിസിസി സ്ഥാനാര്*ത്ഥി പട്ടിക കെപിസിസിയ്ക്ക് സമര്*പ്പിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സ്ഥാനാര്*ത്ഥിത്വം സംബന്ധിച്ച് രവിയുടെ അഭിപ്രായം തേടുമെന്ന് ഡിസിസി പ്രസിഡന്റ് കെസി ജോസഫ് പറഞ്ഞു.

    ഡിഡിസി യോഗത്തിനിടെ ലക്ഷ്മിയുടെ പേര് സ്ഥാനാര്*ത്ഥിപ്പട്ടികയില്* ചേര്*ക്കുന്നത് സംബന്ധിച്ച് ചര്*ച്ചവന്നപ്പോള്* ഒരുപക്ഷം ശക്തമായ എതിര്*പ്പ് പ്രകടിപ്പിച്ചിരുന്നു. ലക്ഷ്മിയെ സ്ഥാനാര്*ത്ഥിയാക്കുന്നതിനോട് യൂത്ത് കോണ്*ഗ്രസിന് കടുത്ത എതിര്*പ്പുണ്ട്.

    അതേസമയം ലക്ഷ്മി കോട്ടയത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ കുടുംബം രാഷ്ട്രീയമുള്ള കുടുംബമാണെന്നാണ് വെള്ളിയാഴ്ച വയലാര്* രവി പ്രതികരിച്ചത്.

    കോട്ടയം സീറ്റിനോട് വൈകാരികമായൊരു ബന്ധമുണ്ടെന്നും 40 വര്*ഷത്തിനു ശേഷം മേഴ്*സി രവി പിടിച്ചെടുത്ത സീറ്റാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    സീറ്റുകള്* വിലയിരുത്തി വിജയസാധ്യത നോക്കി മകളുടെ കാര്യത്തില്* പാര്*ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    യൂത്ത് കോണ്*ഗ്രസുകാര്* സീറ്റിനുവേണ്ടി വാദിക്കുമ്പോള്* മകളെ സ്ഥാനാര്*ത്ഥിയാക്കിയാല്* വിമര്*ശനം ഉയരില്ലേ എന്ന ചോദ്യത്തിന് എല്ലാവര്*ക്കും എല്ലാ കാര്യത്തിലും യോജിപ്പ് വേണമെന്നില്ലെന്നായിരുന്നു രവിയുടെ മറുപടി.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X