ലഖ്നൊ: വസ്തു തര്ക്കത്തെ തുടര്ന്ന് ഉത്തര്പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ദിഗാഹി ഗ്രാമത്തില് അഞ്ച് കുട്ടികള്* അടക്കം പത്ത് പേരെ ചുട്ടുകൊന്നു. ഒരു ഗ്രാമത്തലവന്റെ സഹചാരിയാണ് കൊലപാതകം നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്*ക്ക് ഉള്ളില്* ഗ്രാമത്തലവനെ എതിര്* വിഭാഗം വെടിവച്ച് കൊന്നു.
ബുധനാഴ്ച രാത്രി ഗ്രാമത്തലവനായ ദിന സിംഗിന്റെ നിര്*ദ്ദേശപ്രകാരമായിരുന്നു ദ്വാരക ദുബെയുടെയും അയോധ്യ ദുബെയുടെയും വീടുകള്*ക്ക് തീയിട്ടത്. വീടിനുള്ളില്* ഉറങ്ങിക്കിടന്ന അഞ്ച് കുട്ടികളും രണ്ട് പുരുഷന്*മാരും മൂന്ന് സ്ത്രീകളും വെന്ത് മരിക്കുകയായിരുന്നു.
പിന്നീട് അയോധ്യ ദുബെ, ദ്വാരക ദുബെ, കൃഷ്ണ മുരാരി, ധീരേന്ദ്ര കുമാര്* ദുബെ എന്നിവര്* ചേര്*ന്നാണ് ദിന സിംഗിനെ വ്യാഴാഴ്ച രാവിലെ വെടിവച്ച് കൊന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസിനെ ഗ്രാമത്തിലേക്ക് കടക്കാന്* ജനക്കൂട്ടം അനുവദിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്* നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടര്*ന്നുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാല്*പ്പത് പേരെ പൊലീസ് തെരയുകയാണ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin

Comment