അമേരിക്ക ഒരു മണിക്കൂര്* മുന്നോട്ടേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമേരിക്ക ഒരു മണിക്കൂര്* മുന്നോട്ടേക്ക്

    ന്യൂയോര്*ക്ക്: ഞായറാഴ്ച പുലര്*ച്ചെ മുതല്* അമേരിക്ക ഒരു മണിക്കൂര്* മുന്നോട്ടേക്ക്. സമയലാഭം ലക്ഷ്യമിട്ട് മാര്*ച്ച് 13ന് ഞായറാഴ്ച പുലര്*ച്ചെ 2 മണിയ്ക്ക് ക്*ളോക്കുകളിലെ സൂചി ഒരു മണിക്കൂര്* മുന്നോട്ട് തിരിച്ചുവയ്ക്കും. വസന്തകാലം ആരംഭിക്കുന്ന മാര്*ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്*ഘ്യം ഒരു മണിക്കൂര്* വര്*ദ്ധിക്കുന്ന സമയമാറ്റം നിലവില്* വരുന്നത്. ഞായറാഴ്ച പുലര്*ച്ചെ 1.59ല്* നിന്നും അമേരിക്കക്കാര്* നേരിട്ട് മൂന്ന് മണിയിലെത്തുമെന്ന് ചുരുക്കം.

    ഈ നഷ്ടപ്പെടുന്ന ഒരു മണിക്കൂര്* അമേരിക്കക്കാര്* തിരിച്ചുപിടിയ്ക്കുന്നത് നവംബര്* മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്. ശിശിരകാലത്തിന് മുന്നോടിയായി അവര്* ക്ലോക്കുകള്* 1 മണിക്കൂര്* പിന്നോട്ടു തിരിച്ചുവെയ്ക്കും.

    വസന്തകാലാരംഭത്തോടെ പകലിന്റെ ദൈര്*ഘ്യം വര്*ദ്ധിച്ച് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും മറ്റുമായാണ് അമേരിക്ക ഡേലൈറ്റ് സേവിങ് സംവിധാനം നടപ്പാക്കിയത്.

    അതേ സമയം സമയമാറ്റം അരിസോണ, വെര്*ജിന്* ഐലന്റ്, ഹവായ്, പ്യുട്ടോറിക്ക തുടങ്ങിയ സംസ്ഥാനങ്ങളില്* ബാധകമല്ല.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X