ചവറുവാരാനെത്തിയ മമ്മൂട്ടിക്ക് പിന്നാലെ ആലപ്പുഴ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചവറുവാരാനെത്തിയ മമ്മൂട്ടിക്ക് പിന്നാലെ ആലപ്പുഴ

    നഗരങ്ങളില്* ചപ്പുചവറുകള്*വാരി ശുചീകരണപ്രവര്*ത്തനം നടത്തുന്നവരെ കാണുമ്പോള്* മൂക്കുംപൊത്തി കടന്നുപോകുന്നവര്* നമുക്കിടയില്* കുറവല്ല. എന്നാല്* കഴിഞ്ഞ ദിവസം ആലപ്പുഴ നഗരം ഒരു ശുചീകരണതൊഴിലാളിയ്ക്ക് പിന്നാലെയായിരുന്നു. കൂളിങ് ഗ്ലാസും അടിപൊളി വേഷങ്ങളും ഒഴിവാക്കി കാക്കി ഷര്*്ട്ടും പാന്റും ധരിച്ച് സാക്ഷാല്* മമ്മൂട്ടിയാണ് ആലപ്പുഴ അടിച്ചുവൃത്തിയാക്കാന്* ഇറങ്ങിയത്. ബാബുജനാര്*ദനന്* ഒരുക്കുന്ന '1993 ബോംബെ മാര്*ച്ച് 12' എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു ആലപ്പുഴയിലെ മുപ്പാലത്തിന് സമീപം നടന്നത്. താരത്തെ നേരില്* കാണാന്* ജനം തടിച്ചുകൂടിയതോടെ പൊലീസ് കാവലോടെയാണ് ശുചീകരണം പ്രവര്*ത്തനം പൂര്*ത്തിയാക്കാന്* മമ്മൂട്ടിയ്ക്ക് കഴിഞ്ഞത്.

    നഗരസഭയിലെതന്നെ ശുചീകരണത്തൊഴിലാളി സമീറായാണ് മമ്മൂട്ടി അഭിനയിച്ചത്. ലാല്* വേഷമിടുന്ന നിസാര്* എന്ന കഥാപാത്രത്തിനും മറ്റു ജീവനക്കാര്*ക്കുമൊപ്പം നഗരസഭയുടെ വാഹനത്തില്* ചപ്പുചവറുകള്* കൊണ്ടുപോകുന്നതും തട്ടുകടയില്* ഉണ്ടാകുന്ന രംഗങ്ങളുമൊക്കെ വിപിന്* മോഹന്* ഭംഗിയായി ക്യാമറയിലേക്ക് പകര്*ത്തി.

    മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്* തീവ്രവാദവും മറ്റും ബന്ധപ്പെടുത്തിയാണ് ബാബു പുതിയ ചിത്രമൊരുക്കുന്നത്. 93ലെ മുംബൈ സ്*ഫോടനത്തിന്റെ ആഘാതം ആലപ്പുഴ നഗരവാസിയായ ആബിദ എന്ന യുവതിയുടെയും സഹോദരന്* ഐ.ടി.പ്രൊഫഷണലായ ഷാജഹാന്റെയും മദ്രാസിലെ പൂജാരിയായ സദാനന്ദ ഭട്ടിന്റെയും ജീവിതത്തില്* ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. സിനിമയുടെ പ്രധാന ലൊക്കേഷന്* കോട്ടയമാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X