വിഎസ്: വെളിയം പറയും ചന്ദ്രചൂഡന്* പറയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ്: വെളിയം പറയും ചന്ദ്രചൂഡന്* പറയില്ല

    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കുറിച്ചു മാധ്യമപ്രവര്*ത്തകര്* എന്തു ചോദിച്ചാലും താന്* മറുപടി പറയില്ലെന്ന് ആര്*എസ്പി ജനറല്* സെക്രട്ടറി ടി.ജെ .ചന്ദ്രചൂഡന്*. ഇടതു മുന്നണിയെ വി.എസ്. നയിക്കുമോയെന്ന ചോദ്യത്തിനു ഞാന്* മറുപടി പറയില്ല. വി.എസ്. തിരഞ്ഞെടുപ്പില്* മല്*സരിക്കുമോയെന്ന് അദ്ദേഹത്തിന്റെ പാര്*ട്ടിയാണു തീരുമാനിക്കേണ്ടത്. വി.എസ് മുന്നണിയെ നയിക്കുന്നതു നല്ലതാണെന്നു വെളിയത്തിനു പറയാം. എനിയ്ക്കത് പറ്റില്ല- അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മുന്നണിക്കു ദോഷം ചെയ്യുന്നതൊന്നും ഞാന്* പറയില്ല.പാര്*ട്ടിക്കു ഗുണം ചെയ്യുന്നതേ പറയൂ. ചോദിച്ച സീറ്റ് ലഭിക്കാത്തതില്* തങ്ങള്*ക്ക് അതൃപ്തിയുണ്ട്. ആര്*എസ്പിയില്* പിളര്*പ്പ് ഉണ്ടായപ്പോഴാണു സീറ്റ് നഷ്ടപ്പെട്ടുതുടങ്ങിയത്. അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പോയവരെല്ലാം തിരികെ വന്നുവെന്നു സംസ്ഥാന സെക്രട്ടറി പറഞ്ഞു. പക്ഷേ അതു മറ്റുള്ളവര്*ക്കു കൂടി തോന്നേണ്ടേ. തങ്ങളുടെ പാര്*ട്ടിയിലെ അടി അത്ര എളുപ്പം തീരില്ല. അതു തുടരും- അദ്ദേഹം പറഞ്ഞു.

    ഗൗരിയമ്മ സിപിഎമ്മില്* വന്നാല്* ഗുണം ഉണ്ടാകുമോയെന്നു വന്നാലേ പറയാനാവൂ. കാലഹരണപ്പെട്ടെന്നു താന്* പറയുന്നില്ല. പക്ഷേ ഓരോന്നിനും അതിന്റേതായ കാലമുണ്ട്. ഇപ്പോള്* അവര്* ചെയ്യുന്ന പ്രവൃത്തി അങ്ങനെയാണോ. പ്രായം തിരഞ്ഞെടുപ്പില്* മാത്രമല്ല മനുഷ്യജീവിതത്തിലും ഘടകമാണ്. നല്ല സമയത്ത് അവസാനിപ്പിക്കുന്നതാണു മാന്യമായ രാഷ്ട്രീയം. വൈകാതെ ഞനും രാഷ്ട്രീയം അവസാനിപ്പിക്കും.

    തങ്ങള്* യുവത്വത്തിനു മുന്*തൂക്കം നല്*കാന്* തയാറാണ്. പുതിയ ചെറുപ്പക്കാര്*ക്കു വലിയ പാര്*ട്ടിയില്* ചേരാനാണു താല്*പര്യം. മോഹഭംഗം ഉള്ളവരാണു തങ്ങളുടെ പാര്*ട്ടിയിലേക്കു വരുന്നത്. കേരളത്തില്* കോണ്*ഗ്രസിനെ നയിക്കുന്നതു തരംതാഴ്ന്ന നേതൃത്വമാണ്. പാമൊലിന്* കേസ് മൂലം ഉമ്മന്* ചാണ്ടിക്കു മല്*സരിക്കാനാകാതെവന്നാല്* പകരക്കാരനാകാനാണു രമേശ് ചെന്നിത്തല മല്*സരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X