4സീറ്റ് നല്*കാമെന്ന് കോണ്*ഗ്രസ്; പോരെന്ന് ഗൗരിയമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    4സീറ്റ് നല്*കാമെന്ന് കോണ്*ഗ്രസ്; പോരെന്ന് ഗൗരിയമ്മ

    തിരുവനന്തപുരം: ജെഎസ്എസും കോണ്*ഗ്രസുമായുള്ള സീറ്റുതര്*ക്കം രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്* അഞ്ചു സീറ്റ് വേണമെന്ന പാര്*ട്ടി നേതാവ് ഗൗരിയമ്മയുടെ ആവശ്യം അംഗീകരിക്കാന്* നിവൃത്തിയില്ലെന്ന് അറിയിച്ച കോണ്*ഗ്രസ് നാലു സീറ്റ് നല്*കാമെന്ന നിലപാടിലാണ്. നാലു സീറ്റ് വാഗ്ദാനം ചെയ്തുവെന്നും ഇനി ജെഎസ്എസിന് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യമായി പറഞ്ഞു. ഞായറാഴ്ചത്തെ നേതൃയോഗത്തിനു ശേഷം തീരുമാനമുണ്ടാകുമെന്നു ഗൗരിയമ്മയും വ്യക്തമാക്കി.

    ഉമ്മന്* ചാണ്ടി, രമേശ് ചെന്നിത്തല, പി.പി. തങ്കച്ചന്* എന്നിവരുമായിട്ടായിരുന്നു ഗൗരിയമ്മയും രാജന്* ബാബുവും ചര്*ച്ച നടത്തിയത്. ചേര്*ത്തല, കരുനാഗപ്പള്ളി, തിരുവനന്തപുരം, കൊടുങ്ങല്ലൂര്*, അടൂര്* എന്നീ സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്.

    എന്നാല്* ഗൗരിയമ്മ കഴിഞ്ഞതവണ മത്സരിച്ച അരൂരിന് പകരം ചേര്*ത്തലയും കെ.കെ.ഷാജു മത്സരിച്ച പന്തളത്തിനുപകരം മാവേലിക്കര, കരുനാഗപ്പള്ളി എന്നിവയും കൊടുങ്ങല്ലൂരിനുപകരം പുതുതായി രൂപംകൊണ്ട കയ്പമംഗലവും നല്*കാമെന്നായിരുന്നു കോണ്*ഗ്രസിന്റെ നിലപാട്.

    നേരത്തെ മൂന്നു സീറ്റേ നല്*കാന്* കഴിയൂവെന്ന നിലപാടില്* നിന്ന് നാലു സീറ്റ് നല്*കാമെന്ന് നിലപാടിലേയ്ക്ക് കോണ്*ഗ്രസ് വന്നെങ്കിലും ജെഎസ്എസ് അഞ്ചില്* കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ്.

    കോണ്*ഗ്രസ് തീരുമാനം തീര്*ത്തു പറഞ്ഞപ്പോള്* ഞായറാഴ്ചത്തെ യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നു പറഞ്ഞാണ് ഗൗരിയമ്മ ചര്*ച്ചയവസാനിപ്പിച്ച് ഇറങ്ങിയത്. തുടര്*ന്ന് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് വെബ്*സൈറ്റ് ഉത്ഘാടന ചടങ്ങില്* നിന്നും ഗൗരിയമ്മ വഴങ്ങിയില്ല. വേദിയിലിരിക്കാന്* കോണ്*ഗ്രസ് നേതാക്കള്* ക്ഷണിച്ചുവെങ്കിലും അവര്* വഴങ്ങിയില്ല. വേദിയില്* നിന്നും മാറിയാണ് അവര്* ഇരുന്നത്.

    എ.കെ. ആന്റണി സൈറ്റിന്റെ ഉദ്ഘാടനം നിര്*വഹിച്ച ഉടനെ ഗൗരിയമ്മ യാത്ര പറഞ്ഞ് ഇറങ്ങുകയും ചെയ്തു. ഗൗരിയമ്മ ചടങ്ങിനിടെ ഇറങ്ങിപ്പോയത് കോണ്*ഗ്രസില്* ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അഞ്ച് സീറ്റ് നല്*കില്ലെന്ന നിലപാടില്* നിന്നും കോണ്*ഗ്രസ് മാറിയില്ലെങ്കില്* ഗൗരിയമ്മ മുന്നണിവിട്ടേയ്ക്കുമെന്നാണ് സൂചന.

    കഴിഞ്ഞ ദിവസം ഗൗരിയമ്മയ്ക്ക് നൃപന്* ചക്രവര്*ത്തിക്ക് നല്*കിയതുപോലെയുള്ള ആദരം പാര്*ട്ടി നല്*കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയ്ത ഈ അഭ്യൂഹങ്ങള്*ക്ക് ശക്തിപകരുന്നുണ്ട്. പക്ഷേ എല്*ഡിഎഫില്* സീറ്റ് വിഭജനം പൂര്*ത്തിയയതിനാല്* ഗൗരിയമ്മ അവിടേക്ക് മാറിയാല്* തിരഞ്ഞെടുപ്പില്* മത്സരിക്കുന്നകാര്യം എന്താകുമെന്ന ചോദ്യവും നിലനില്*ക്കുന്നുണ്ട്. .

    എന്നാല്* രാജന്* ബാബു, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫ് വിടാനാഗ്രഹിക്കുന്നില്ല. ഷാജുവാകട്ടെ മാവേലിക്കരയില്* പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഗൗരിയമ്മ മുന്നണി വിടാന്* തീരുമാനിച്ചാല്* മറുഭാഗക്കാര്*ക്ക് പുതിയ പാര്*ട്ടി രൂപീകരിക്കേണ്ടിവരും.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X