ഇന്*ഡി കമാന്റോസ് കൊച്ചി ടെസ്*കേഴ്*സ് ആയി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്*ഡി കമാന്റോസ് കൊച്ചി ടെസ്*കേഴ്*സ് ആയി

    കൊച്ചി: ആരാധകരുടെ അഭിപ്രായം മാനിച്ച് ഇന്*ഡി കമാന്*ഡോസ് എന്ന പേര് ഉപേക്ഷിച്ച് കൊച്ചി ഐപിഎല്* ടീം പുതിയ പേരു സ്വീകരിച്ചു. കൊച്ചി ടസ്*കേഴ്*സ് കേരള എന്നാണു പുതിയ പേര്. ഓണ്*ലൈന്* വോട്ടെടുപ്പിലൂടെയാണു ആനക്കരുത്തിന്റെ അടയാളമായ പേര് തിരഞ്ഞെടുത്തത്.
    കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ അഭ്യര്*ഥന മാനിച്ചാണ് ഇന്*ഡി കമാന്*ഡോസ് എന്ന പേരു മാറ്റിയതെന്നു ടീം ഉടമകളിലൊരാളായ മലയാളി വിവേക് വേണുഗോപാല്* പറഞ്ഞു.

    ആറു പേരുകളാണു കൊച്ചി ഐപിഎല്* ടീമിനായി ഉടമകള്* വെബ്*സൈറ്റില്* നല്*കിയത്. ടസ്*കേഴ്*സ്, ടൈഗേഴ്*സ്, കമാന്*ഡോസ്, ഹീറോസ്, യുണൈറ്റഡ്, ടൈറ്റന്*സ് എന്നീ പേരുകളില്* ഒന്നു നിര്*ദേശിക്കാനായിരുന്നു ആവശ്യം. കൊച്ചി ടസ്*കേഴ്*സ് കേരള എന്ന പുതിയ പേരിന് ബിസിസിഐയുടെ അംഗീകാരം ലഭിച്ചു. ടീമിന്റെ പുതിയ ലോഗോയും ഉടന്* തന്നെ പുറത്തിറങ്ങും.

    പേരിന്റെ ആദ്യം കേരള വേണോ കൊച്ചി വേണോ എന്നു നിര്*ദേശിക്കാനും അവസരമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്* ടൈഗേഴ്*സ്, കമാന്*ഡോസ് എന്നീ പേരുകള്* പിന്തള്ളിയാണു ടസ്*കേഴ്*സ് വിജയിച്ചത്. ഇന്*ഡി കമാന്*ഡോസ് എന്ന പേരിനും ലോഗോയ്ക്കുമെതിരേ തുടക്കം മുതല്* സോഷ്യല്* നെറ്റ്*വര്*ക്കിംഗ് സൈറ്റുകളായ ഫെയ്*സ് ബുക്ക്, ട്വിറ്റര്* എന്നിവയിലൂടെ പ്രതിഷേധമുയര്*ന്നിരുന്നു.

    ഏപ്രില്* ഒമ്പതിനു ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്*സുമായി കൊച്ചിയിലാണു ടസ്*കേഴ്*സ് ആദ്യം കൊമ്പുകോര്*ക്കുക.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X