മകള്* മത്സരിക്കുന്നില്?? ?െന്ന് വയലാര്* രവി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകള്* മത്സരിക്കുന്നില്?? ?െന്ന് വയലാര്* രവി

    കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്* കോട്ടയം മണ്ഡലത്തില്*നിന്നു തന്റെ മകള്* ലക്ഷ്മി മത്സരിക്കില്ലെന്നു കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്* രവി വ്യക്തമാക്കി. വെള്ളിയാഴ്ച പലമാധ്യമങ്ങളോടാണ് രവി ഇക്കാര്യം വ്യക്തമാക്കി. പാര്*ട്ടിയുടെ താല്*പര്യം മാനിച്ചാണു മകള്* പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മുമ്പ് ഭാര്യ മേഴ്*സി രവി ചരിത്രവിജയം നേടിയ കോട്ടയം സീറ്റ് തിരിച്ചുപിടിക്കണമെന്ന് ആഗ്രഹിച്ചാണ് മകളെ സ്ഥാനാര്*ഥിയാക്കാമെന്ന് സമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

    കോട്ടയം മണ്ഡലത്തോടു വൈകാരിക അടുപ്പമുണ്ടെന്നും എന്നാല്* മകളുടെ സ്ഥാനാര്*ഥിത്വത്തിനു വേണ്ടി വാദിക്കുന്ന ഒരാളല്ല താനെന്നും രവി കഴിഞ്ഞ ദിവസം കൊച്ചിയില്* പറഞ്ഞിരുന്നു.

    മകള്* മത്സരിക്കുന്നതിനോടു പരോക്ഷമായി താല്*പര്യം പ്രകടിപ്പിച്ച വയലാര്* രവി പക്ഷേ പാര്*ട്ടിയില്* അഭിപ്രായ ഭിന്നതയുണ്ടായതിനേത്തുടര്*ന്നാണു നിലപാടു മാറ്റിയത്.

    കോട്ടയം ഡിസിസി പ്രസിഡന്റ് കെ.സി. ജോസഫ് നല്*കിയ പട്ടികയില്* ഡോക്ടര്* ലക്ഷ്മിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്* കോട്ടയത്തെ സ്ഥാനാര്*ഥിയെ നിശ്ചയിക്കുമ്പോള്* രവിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് നിര്*ദേശിച്ചിരുന്നു.

    കോട്ടയത്തുനിന്നു ലക്ഷ്മി മത്സരിക്കുന്നതിനോട് എതിര്*പ്പു പ്രകടിപ്പിച്ച് വിവിധ മണ്ഡലം കമ്മിറ്റികള്* രംഗത്തുവന്നിരുന്നു. ഇറക്കുമതി സ്ഥാനാര്*ഥി കോട്ടയത്തിനു വേണ്ടെന്നു വാദിച്ചു കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്* ചേര്*ന്ന ബ്ലോക്ക്കമ്മിറ്റി യോഗത്തില്* നിന്ന് ഒരു വിഭാഗം നേതാക്കള്* ഇറങ്ങിപ്പോക്കു നടത്തിയതും രവിയുടെയും മകളുടെയും നിലപാട് മാറ്റത്തിന് കാരണമാണ.

    യൂത്ത് കോണ്*ഗ്രസും ലക്ഷ്മിയെ സ്ഥാനാര്*ത്ഥിയാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. പുതിയ സാഹചര്യത്തില്* മൂന്ന് മണ്ഡലങ്ങള്* വയലാര്* രവി വിഭാഗം കെപിസിസി നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്നാണറിയുന്നത്.








    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X