ജപ്പാനെ തുടര്*ചലനങ്ങള്* പിടിച്ചുലയ്ക്കുന?? ?നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജപ്പാനെ തുടര്*ചലനങ്ങള്* പിടിച്ചുലയ്ക്കുന?? ?നു

    ടോക്കിയോ: സുനാമിയ്ക്കും ആണവ നിലയത്തിലെ സ്*ഫോടനത്തിനും പിന്നാലെ ജപ്പാനില്* തീവ്രയേറിയ തുടര്* ഭൂചലനങ്ങള്* വീണ്ടും ആശങ്കയുണ്ടാക്കുന്നു. ഞായറാഴ്ച ജപ്പാന്റെ കിഴക്കന്* തീരത്ത് ടോക്കിയോയില്* നിന്നും 179 കിലോമീറ്റര്*കിഴക്കാണ് റിച്ചര്* സ്*കെയിലില്* 6.2 തീവ്രത രേഖപ്പെടുത്തിയ തുടര്* ചലനമുണ്ടായത്.

    24.5 ആഴത്തില്* അനുഭവപ്പെട്ട തുടര്* ചലനത്തില്* ആളപായമോ നാശനഷ്ടമോ റിപ്പോര്*ട്ടു ചെയ്തിട്ടില്ല. വെള്ളിയാഴ്ച 8.9 തീവ്രതയിലുണ്ടായ വന്* ഭൂചലനത്തിനും സൂനാമിക്കും പിന്നാലെ നൂറ്റിഎഴുപതോളം തുടര്*ചലനങ്ങളാണ് ജപ്പാനില്* അനുഭവപ്പെട്ടത്.

    ഇതിനിടെ 'ഫുകുഷിമ' ആണവനിലയത്തിലെ ഒരു ആണവറിയാക്ടറിന്റെ ശീതീകരണസംവിധാനം കൂടി ഞായറാഴ്ച രാവിലെ തകരാറിലായതായും റിപ്പോര്*ട്ടുണ്ട്. ഇതോടുകൂടി പ്രവര്*ത്തനരഹിതമായ ആണവറിയാക്ടറുകളുടെ എണ്ണം ആറ് ആയി.

    ഫുകുഷിമ ആണവനിലയത്തില്* ശനിയാഴ്ചയുണ്ടായ വന്*സ്*ഫോടനം ഉയര്*ത്തിയ ആശങ്ക തുടരുകയാണ്. സ്*ഫോടനമുണ്ടായ ആണവറിയാക്ടറില്* നിന്ന് അണുവികിരണച്ചോര്*ച്ച ഉണ്ടായതായി അധികൃതര്* സ്ഥിരീകരിച്ചു. ദുരന്തഭീഷണിയെത്തുടര്*ന്ന് രണ്ടര ലക്ഷത്തോളം പേരെ ഈ മേഖലയില്* നിന്ന് മാറ്റിപ്പാര്*പ്പിച്ചു.

    പ്രതിസന്ധി പരിഹരിക്കാന്* യുദ്ധകാലാടിസ്ഥാനത്തില്* നടപടി തുടങ്ങിയിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്*ന്ന് ശീതീകരണസംവിധാനങ്ങള്* തകരാറിലായ വേറെയും ആണവറിയാക്ടറുകള്* വികിരണഭീഷണി ഉയര്*ത്തുന്നുണ്ട്. അണുവികിരണം കൂടിയ തോതിലുണ്ടായാല്* സുനാമിക്കു പിന്നാലെ മറ്റൊരു വന്*ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ജപ്പാനെ കടുത്ത സമ്മര്*ദത്തിലാഴ്ത്തുകയാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X