ഭണ്ഡാര്*ക്കറുടെ ഹീറോയിനില്* ഐശ്വര്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭണ്ഡാര്*ക്കറുടെ ഹീറോയിനില്* ഐശ്വര്യ

    മധുര്* ഭണ്ഡാര്*ക്കര്* സംവിധാനം ചെയ്യുന്ന 'ഹീറോയിന്*' എന്ന ചിത്രത്തില്* ഐശ്വര്യ റായി നായികയായി അഭിനയിക്കും. നേരത്തേ കരീന കപൂര്* ഈ റോള്* ചെയ്യുമെന്നായിരുന്നു റിപ്പോര്*ട്ടുകള്*. എന്നാല്* ഈവേഷം ചെയ്യാനാവില്ലെന്ന് കരീന പറഞ്ഞതോടെ ഭണ്ഡാര്*ക്കര്* ഐശ്വര്യയെ സമീപിക്കുകയായിരുന്നു.ഭണ്ഡാര്*ക്കറും, ചിത്രത്തിന്റെ നിര്*മ്മാതാവുമായ യു.ടി.വി പ്രൊഡക്ഷന്*സിന്റെ ഉടമയുമായ സിദ്ധാര്*ത്ഥ് റോയ് കപൂറും ചേര്*ന്നാണ് ഐശ്വര്യയെ കാണുകയും കഥയെ കുറിച്ച് ചര്*ച്ച ചെയ്യുകയും ചെയ്തത്.
    .കഥ കേട്ട് ഇഷ്ടപ്പെട്ട ഐശ്വര്യ അഭിനയിക്കാന്* സമ്മതം മൂളുകയായിരുന്നു.

    ഐശ്വര്യയുമൊത്ത് ഒരു ചിത്രം ചെയ്യണമെന്ന മധുര്* ഭണ്ഡാര്*ക്കറുടെ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ സഫലമാകാന്* പോകുന്നത്.

    ചിത്രത്തില്* ചില കിടപ്പറ രംഗങ്ങളുണ്ടെന്നാണ് സൂചന. ഇതുകാരണമാണ് കരീന കഥാപാത്രം വേണ്ടെന്ന് വച്ചതും കേള്*ക്കുന്നുണ്ട്. അപ്പോള്* അടുത്ത ചോദ്യം ഐശ്വര്യ ഈ സീനുകള്* ചെയ്യാന്* തയ്യാറാവുമോയെന്നാണ്.

    ഐശ്വര്യ പറ്റില്ലെന്ന് പറഞ്ഞാലും ചിത്രത്തില്* നിന്നും ഈ രംഗങ്ങള്* ഒഴിവാക്കുക വിഷമകരമായിരിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. മെര്*ളിന്* മണ്*റോ, എലിസബത്ത് ടെയ്*ലര്* എന്നിവരുടെ ജീവിത കഥയെ ആധാരമാക്കിയുള്ളതാണ് ചിത്രമെന്നാണ് സൂചന.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X