എസ്എസ്എസ്*എല്*സി:ന?? ?ലരലക്ഷത്തിലേറെപ്? ??േര്* എഴുതുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എസ്എസ്എസ്*എല്*സി:ന?? ?ലരലക്ഷത്തിലേറെപ്? ??േര്* എഴുതുന്നു

    തിരുവനന്തപുരം: എസ്എസ്എല്*സി പരീക്ഷ തിങ്കളാഴ്ച തുടങ്ങുന്നു. ഗള്*ഫ് മേഖലയില്* 11, ലക്ഷദ്വീപില്* ഒന്*പത് എന്നിവയുള്*പ്പെടെ 2732 കേന്ദ്രങ്ങളിലായി 4,58,887 കുട്ടികള്* എസ്എസ്എല്*സി പരീക്ഷയെഴുതുന്നുണ്ട്. തിങ്കളാഴ്ച മുതല്* മാര്*ച്ച് 26 വരെയാണ് പരീക്ഷ. പരീക്ഷയെഴുതുന്നവരില്* 2,28,653 പേര്* ആണ്*കുട്ടികളും 2,30,234 പേര്* പെണ്*കുട്ടികളുമാണ്. ഗള്*ഫില്* 511 പേരും ലക്ഷദ്വീപില്* 1055 പേരുമാണ് പരീക്ഷയ്ക്കു പേരു നല്*കിയിരിക്കുന്നത്. ഏറ്റവും കൂടുതല്* പേര്* പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്(75,556 പേര്*), കുറവ് വയനാട്ടിലും (11,069 പേര്*).

    എസ്എസ്എല്*സി പരീക്ഷയ്ക്ക് 2010ലെ അപേക്ഷിച്ച് 8721 വിദ്യാര്*ഥികള്* ഇത്തവണ കൂടുതലുണ്ട്. 4752 പേര്* െ്രെപവറ്റായും പരീക്ഷ എഴുതുന്നുണ്ട്.

    മാനസിക, ശാരീരിക പ്രശ്*നങ്ങളുള്ള 7845 കുട്ടികളെ പരീക്ഷ എഴുതാന്* സഹായിക്കാന്* കേട്ടെഴുത്തുകാര്*, ചോദ്യങ്ങള്* വ്യാഖ്യാനിക്കാനുള്ളവര്*, അധികസമയം, ഗ്രേസ് മാര്*ക്ക് എന്നിവ അനുവദിച്ചിട്ടുണ്ട്.
    വെള്ളിയാഴ്ചകളില്* പരീക്ഷയുണ്ടാവില്ല. പകരം ശനിയാഴ്ചകളില്* പരീക്ഷ നടക്കും.

    ഗള്*ഫില്* 513 വിദ്യാര്*ത്ഥികളാണ് എസ്എസ്എല്*സി പരീക്ഷഎഴുതുന്നത്. എണ്*പതുകളുടെ ഒടുക്കം ആയിരത്തിയിരുന്നൂറിലേറെപ്പേര്* പരീക്ഷയെഴുതിയ സ്ഥാനത്ത് ഇപ്പോഴുഴ്*ഴത് 513പേരാണ്. പലരും സിബിഎസ്ഇയിലേക്കും മറ്റ് മാറിയതിനെത്തുടര്*ന്നാണ് കേരള സിലബസിന് കുട്ടികള്* കുറഞ്ഞത്. ഗള്*ഫിലെ 11 പരീക്ഷാ കേന്ദ്രങ്ങളില്* പത്തും യുഎഇയിലാണ്.

    ഹയര്* സെക്കന്*ഡറി, വൊക്കേഷനല്* ഹയര്* സെക്കന്*ഡറി പരീക്ഷകളും തിങ്കളാഴ്ചയാണ് തുടങ്ങുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X