77കാരിയെ റിക്ഷക്കാരന്* മാനഭംഗപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    77കാരിയെ റിക്ഷക്കാരന്* മാനഭംഗപ്പെടുത്തി

    ദില്ലി: സ്ത്രീകളെ സംബന്ധിച്ച് അരക്ഷിത നഗരമെന്നചീത്തപ്പേര് ദില്ലിയ്ക്ക് മാറ്റാനേ കഴിയുന്നില്ല. ദിനംപ്രതി ഇവിടെനിന്നും റിപ്പോര്*ട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്*ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം കൂടുകയാണ്. എഴുപത്തിയേഴു വയസ്സുള്ള സ്ത്രീയെ ഒരു സൈക്കിള്* റിക്ഷക്കാരന്* ബലാല്*സംഗം ചെയ്തതാണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്. കട്ജു മാര്*ഗ് പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് നാടിന്റെ നാണക്കേട് ഇരട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്.

    മാനഭംഗത്തിന് ഇരയായി അവശനിയയില്* റോഡില്* കിടക്കുന്ന സ്ത്രീയെ ഞായറാഴ്ച രാവിലെ ഒരു വഴിപോക്കനാണ് കണ്ടെത്തിയത്. ഇവര്* ഇപ്പോള്* ചികിത്സയിലാണ്. ഇവര്* മുന്*നഗരാസൂത്രകന്റെ ഭാര്യയാണ്. സംഭവത്തിലെ പ്രതി ഒരു റിക്ഷക്കാരനാണെന്നും ഇയാള്*ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

    സൈക്കിള്* റിക്ഷക്കാരനാണ് ഉപദ്രവിച്ചതെന്ന് സ്ത്രീയുടെ മൊഴി പ്രകാരം. പ്രദേശത്തെ നൂറോളം സൈക്കിള്* റിക്ഷാക്കാരെ പോലീസ് ചോദ്യംചെയ്തു.

    രോഹിണി സെക്ടര്* 15ലെ സഹോദരിയുടെ അടുത്ത് പോയതായിരുന്നു ഈ സ്ത്രീ. സൈക്കിള്* റിക്ഷയിലാണ് ഇവര്* തിരികെ വീട്ടിലേക്ക് പോന്നത്. യാത്രക്കിടെ റിക്ഷാക്കാരന്* പെട്ടെന്ന് മറ്റൊരു വഴിക്ക് വണ്ടി തിരിച്ചുവിടുകയും സ്ത്രീയുമായി വാക്കേറ്റത്തിലേര്*പ്പെടുകയും ചെയ്തു.

    ഇതോടെ കൂലിയായി കൂടുതല്* പണം നല്*കാമെന്ന് സ്ത്രീ പറഞ്ഞു. എന്നാല്*, ഒരു ഇഷ്ടികയെടുത്ത് സ്ത്രീയെ ഇയാള്* മര്*ദിക്കുകയും രാസവസ്തു മണപ്പിച്ച് മയക്കുകയും ചെയ്യുകയായിരുന്നുവത്രേ.

    തുടര്*ന്ന് അര്*ധബോധാവസ്ഥയിലായ സ്ത്രീയെ ഇയാള്* ബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി ഒമ്പതരയായിട്ടും വീട്ടിലെത്താത്തതിനെത്തുടര്*ന്ന് ഇവരുടെ ആണ്*മക്കള്* അന്വേഷണം തുടങ്ങി. കണ്ടെത്താനാവാത്തതിനെത്തുടര്*ന്ന് രാത്രി വൈകിയാണ് ഇവര്* പോലീസില്* വിവരമറിയിച്ചത്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X