ബാബറി മസ്ജിദ് പ്രതിച്ഛായ മോശമാക്കി: അദ്വാനി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാബറി മസ്ജിദ് പ്രതിച്ഛായ മോശമാക്കി: അദ്വാനി

    ദില്ലി: അയോധ്യയില്* ബാബറി മസ്ജിദ് തകര്*ത്ത സംഭവം പാര്*ട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചുവെന്ന് മുതിര്*ന്ന ബിജെപി നേതാവ് എല്*.കെ. അദ്വാനി അഭിപ്രായപ്പെട്ടു.തന്റെ ബ്ലോഗിലൂടെയാണ് 1992ല്* നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം പുനര്*വിചിന്തനം നടത്തുന്നത്. 1992 ഡിസംബര്* ആറിലെ സംഭവത്തിന് ശേഷം താന്* പത്രത്തിലെഴുതിയ ലേഖനത്തില്* ബാബറി മസ്ജിദ് തകര്*ന്ന ദിവസം ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിനമാണെന്ന് താന്* പറഞ്ഞിരുന്നുവെന്നും അദ്വാനി ബ്ലോഗിലെ ലേഖനത്തില്* ഓര്*മ്മിപ്പിച്ചു.

    സഹപ്രവര്*ത്തകരില്* ചിലര്* ഇക്കാര്യത്തില്* പശ്ചാത്തപിക്കുന്നതെന്തിനാണെന്നു ചോദിച്ച് എന്നെ വിമര്*ശിക്കുന്നുണ്ട്. എനിക്ക് അത്ര പശ്ചാത്താപമില്ലെന്നും അയോധ്യാ മുന്നേറ്റത്തില്* പങ്കാളിയായതില്* അഭിമാനിക്കുന്നുണ്ടെന്നുമാണ് മറുപടി നല്*കിയത്. എന്നാല്*, ഈ സംഭവത്തോടെ ബിജെപിയുടെ വിശ്വാസ്യതയ്ക്ക് വന്*തോതില്* കോട്ടം സംഭവിച്ചതില്* ഞാന്* വളരെ ദുഖിതനാണ-് അദ്വാനി പറയുന്നു.

    നിയമലംഘനമില്ലാതെ ക്ഷേത്ര നിര്*മാണത്തിനു വേണ്ടി സമാധാനപരമായ മാര്*ച്ചു നടത്തുകയെന്ന പദ്ധതി യു.പി സര്*ക്കാറിനു കീഴില്* ശ്രദ്ധയോടെ തയ്യാറാക്കിയത് പാളിപ്പോയതില്* അതിയായ ദുഃഖമുണ്ട്.

    അയോധ്യാ മുന്നേറ്റത്തില്* പങ്കെടുത്ത സംഘടനകള്*ക്ക് അണികളുടെ അക്ഷമ മനസ്സിലാക്കുന്നതില്* വീഴ്ച പറ്റി. എന്നാല്* അന്ന് സംഭവിച്ചതിന്റെ ഉത്തരവാദിത്വം അവര്*ക്കല്ല. ഞാാന്* എഴുതിയ ലേഖനത്തില്* ഇക്കാര്യം വ്യക്തമാക്കിയിരുന്നു- അദ്വാനി വ്യക്തമാക്കി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X