വധുവും കാമുകനും ചരടുവലിച്ചു കെട്ട് മുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വധുവും കാമുകനും ചരടുവലിച്ചു കെട്ട് മുടങ്ങി

    പാലക്കാട്: വീട്ടുകാര്* നിശ്ചയിച്ചുറപ്പിച്ച വിവാഹ കലക്കാന്* വധുവും കാമുകനും ചേര്*ന്ന് നടത്തിയ നാടകീയ സംഭവം പൊളിഞ്ഞു. പാലക്കാട്ടെ മങ്കരയിലെ തേനൂരിലെ ഒരു വിവാഹമണ്ഡപത്തിലാണ് ഞായറാഴ്ച നാടകീയ സംഭവങ്ങള്* അരങ്ങേറിയത്. നിശ്ചയിച്ച വിവാഹം മുടങ്ങുകയും വരന്റെ വീട്ടുകാര്* നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. താലികെട്ടിന് മിനിറ്റുകള്* മാത്രം ബാക്കിനല്*ക്കേ വധു വിവാഹമണ്ഡപത്തില്* കുഴഞ്ഞു വീണതോടെയാണ് സംഭവങ്ങള്* തുടങ്ങിയത്.

    വധുവിനെ ബന്ധുക്കള്* ചേര്*ന്ന് ആശുപത്രിയിലേയ്ക്ക കൊണ്ടപോയി. ആശുപത്രിയിലെത്തുന്നതിന് മുമ്പേ താന്* വിഷം കഴിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമല്ലെന്നും വധു അറിയിച്ചു. എന്നാല്* ആശുപത്രിയിലെ പരിശോധനയില്* യുവതിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വിഷം അകത്തുചെന്നിട്ടില്ലെന്നും തെളിഞ്ഞു.

    ഇതിന് പിന്നാലെ സംഭവം ആസൂത്രണം ചെയ്ത അയല്*ക്കാരന്* കൂടിയായ കാമുകന്* രംഗത്തെത്തിയതോടെ പ്രശ്*നം വഷളായി. യുവതിയോട് ഇക്കാര്യങ്ങള്* അഭിനയിക്കാന്* പറഞ്ഞത് താനാണെന്ന് കാമുകന്* കുറ്റസമ്മതം നടത്തി.

    ഇതോടെ ബന്ധുക്കളും പൊലീസും എന്നാല്* ഇവര്* തമ്മിലുള്ള വിവാഹം നടക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. എന്നാല്* കാമുകന്റെ വീട്ടുകാരും വധുവിന്റെ വീ്ട്ടുകാരും ഇതിനെ എതിര്*ത്തു. രണ്ടുപേരെയും തിരികെ വീട്ടില്* കയറ്റില്ലെന്ന് ഇരുകൂട്ടരും ശഠിച്ചു. ഇതോടെ പ്രശ്*നത്തില്* ഇടപെട്ട ബന്ധുക്കളും പൊലീസും ത്രിശങ്കുവിലായി.

    ഇതിനിടെ വരന്റെ വീട്ടുകാര്* പെണ്*വീട്ടുകാര്*ക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതിനല്*കി. ഗള്*ഫില്* ജോലിചെയ്യുന്ന യുവാവ് വിവാഹത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയതാണ്. എന്നാല്* വധു അയല്*ക്കാരനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഈ യുവാവ് വിവാഹത്തില്* നിന്നും പിന്*മാറി. ഒരുവര്*ഷം മുമ്പേ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണിത്.

    വീട്ടുകാര്* സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെ താന്* ആശുപത്രിയില്*ത്തന്നെ നില്*ക്കകുയാണെന്ന് വധു വ്യക്തമാക്കി. കാമുകന്* മങ്കര പൊലീസിന്റെ കസ്റ്റഡിയിലുമായിരുന്നു. എന്തായാലും വിവാഹം കലക്കാനും പ്രണയം പൂവണിയിക്കാനും കാമുകനും കാമുകിയും ചേര്*ന്നു നടത്തിയ നാടകം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X