തിവാരി: ഡിഎന്*എ ടെസ്റ്റ് വേണമെന്ന് സുപ്രീം കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിവാരി: ഡിഎന്*എ ടെസ്റ്റ് വേണമെന്ന് സുപ്രീം കോടതി

    ദില്ലി: പിതൃത്വ കേസില്* കോണ്*ഗ്രസ് നേതാവും ആന്ധ്ര മുന്* ഗവര്*ണറുമായ എന്*.ഡി.തിവാരി ഡിഎന്*എ രിശോധനയ്ക്ക് വിധേയനാകണമെന്ന ഹൈക്കോടതി വിധി സ്*റ്റേചെയ്യില്ലെന്ന് സുപ്രീം കോടതി. അതേസമയം തിവാരിയ്*ക്കെതിരായ കേസില്* തീര്*പ്പാകുന്നതു വരെ ഡിഎന്*എ പരിശോധനാ ഫലം പുറത്തു വിടരുതെന്നും ജസ്റ്റീസുമാരായ അഫ്താബ് ആലം, ആര്*.എം.ലോധ എന്നിവരടങ്ങിയ ഡിവിഷന്* ബഞ്ച് നിര്*ദ്ദേശിച്ചു. റിപ്പോര്*ട്ട് മുദ്ര വച്ച കവറില്* സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.

    തിവാരിയുടെ മകനാണെന്ന അവകാശവാദവുമായി ഒരു യുവാവ് രംഗത്തെത്തിയ സാഹചര്യത്തില്* ഡിഎന്*എ പരിശോധന അനിവാര്യമാണെന്നും കോടതി നിരക്ഷിച്ചു.

    തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്* എന്ന 31കാരനാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്* ഈ വാദം തിവാരി നിഷേധിച്ചു. ഒടുവില്* പിതൃത്വ നിര്*ണയത്തിനായി തിവാരി ഡിഎന്*എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ദില്ലി ഹൈക്കോടതി നിര്*ദ്ദേശിക്കുകയായിരുന്നു.

    ഇതിനെതിരെ തിവാരി ഹര്*ജി നല്*കിയിരുന്നുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്*ന്നാണ് തിവാരി സുപ്രീം കോടതിയെ സമീപിച്ചത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X