പാമോയില്*: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാമോയില്*: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

    തിരുവനന്തപുരം: പാമോയില്* കേസ് തുടരന്വേഷിക്കാന്* അനുവദിക്കണമെന്ന സംസ്ഥാന സര്*ക്കാരിന്റെ ആവശ്യം കോടതി തിങ്കളാഴ്ച അനുവദിച്ചു. വിജിലന്*സിന് അന്വേഷണവുമായി മുന്നോട്ടു നീങ്ങുന്നതിന് തടസ്സമൊന്നുമില്ലെന്ന് തിരുവനന്തപുരം വിജിലന്*സ് പ്രത്യേക ജഡ്ജി എസ്. ജഗദീശ് വ്യക്തമാക്കി. 14 വര്*ഷം പഴക്കമുള്ള കേസായതിനാല്* മൂന്നു മാസത്തിനകം അന്വേഷണം പൂര്*ത്തിയാക്കി റിപ്പോര്*ട്ട് നല്*കണമെന്ന് കോടതി നിര്*ദ്ദേശിച്ചിട്ടുണ്ട്.

    തുടരന്വേഷണം സംബന്ധിച്ച തീരുമാനം അന്വേഷണ ഏജന്*സിയുടെ അധികാരപരിധിയില്*പ്പെടുന്ന കാര്യമാണെന്ന് തിങ്കളാഴ്ചത്തെ വിധിയില്* വിജിലന്*സ് കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങള്* പ്രകാരമാണ് തീരുമാനമെടുത്തതെന്നും വിധിന്യായത്തിലുണ്ട്. തുടരന്വേഷണം നടത്താന്* കോടതിയുടെ അനുമതി തേടുകയോ നേടുകയോ ചെയ്യേണ്ട കാര്യം അന്വേഷണ ഏജന്*സിക്കില്ല.

    പക്ഷേ, അന്വേഷണം നടക്കുകയാണെന്ന കാര്യം കോടതിയെ അറിയിക്കണം. അതിനാല്*ത്തന്നെ അന്വേഷണം തുടരുന്നതിന് കോടതിയുടെ ഔപചാരികമായ അനുമതി മാത്രം മതിയാകും. തുടരന്വേഷണത്തിനു കാരണമായ സാഹചര്യങ്ങള്* വ്യക്തമാക്കുന്ന വിശദമായ റിപ്പോര്*ട്ടാണ് ഈ കേസില്* സമര്*പ്പിച്ചിട്ടുള്ളതെന്നും വിധിന്യായത്തില്* ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാല്* ഉമ്മന്*ചാണ്ടിക്കെതിരെ ഒരു പരാമര്*ശവും കോടതി നടത്തിയിട്ടില്ല.

    തന്നെ കേസില്* നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയും മുന്* ഭക്ഷ്യമന്ത്രിയുമായ ടി.എച്ച്.മുസ്തഫ കോടതിയില്* സമര്*പ്പിച്ച ഒഴിവാക്കല്* ഹര്*ജിയിലെ പരാമര്*ശങ്ങള്* വിവാദമായതിനെ തുടര്*ന്നാണ് തുടരന്വേഷണമെന്ന ആവശ്യം സര്*ക്കാര്* മുന്നോട്ടുവെച്ചത്. ഇതേത്തുടര്*ന്ന് തുടരന്വേഷണത്തിന് അനുമതി തേടി ഫിബ്രവരി 26ന് സ്*പെഷ്യല്* പ്രോസിക്യൂട്ടര്* പി.എ.അഹമ്മദ് കോടതിയില്* ഹര്*ജി നല്*കി. മാര്*ച്ച് ഏഴിന് പാമോയില്* കേസ് കോടതി പരിഗണിച്ചപ്പോള്* അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്*സ് സ്*പെഷ്യല്* സെല്* എസ്.പി. വി.എന്*.ശശിധരനും തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്*ജി നല്*കി.

    തുടരന്വേഷണത്തിന് സ്*പെഷ്യല്* പ്രോസിക്യൂട്ടര്* സമര്*പ്പിച്ച അപേക്ഷയില്* രണ്ടുവരി മാത്രമാണുണ്ടായിരുന്നത്. കൂടുതല്* പേര്* പ്രതിപ്പട്ടികയിലേക്ക് വരാന്* സാധ്യതയുണ്ട്. അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. അതിനാല്* തുടരന്വേഷണം വേണമെന്ന് സര്*ക്കാര്* കോടതിയില്* ബോധിപ്പിച്ചു. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥന്* കാര്യകാരണ സഹിതം തുടരന്വേഷണ ആവശ്യം ഉന്നയിച്ചു.

    നാലു കാരണങ്ങളാണ് ഈ ഹര്*ജിയില്* പരാമര്*ശിച്ചത്. ഇടപാട് സംബന്ധിച്ച മുഴുവന്* വിവരവും തനിക്കറിയാമെന്ന് മുന്* ധനമന്ത്രി ഉമ്മന്*ചാണ്ടി പത്രസമ്മേളനത്തില്* പറഞ്ഞിരുന്നു. 2005 ജനവരി 20ലെ പത്രങ്ങളില്* ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്. അന്വേഷണ ഏജന്*സിക്ക് ഇത് പുതിയ അറിവാണ്. മാത്രമല്ല, കേസിലെ നാലാം പ്രതിയും മുന്* അഡീഷണല്* ചീഫ് സെക്രട്ടറിയുമായ സക്കറിയാ മാത്യു കോടതിയില്* സമര്*പ്പിച്ച ഒഴിവാക്കല്* ഹര്*ജിയിലും പുതിയ വെളിപ്പെടുത്തലുകളാണ്.

    ഇരുപതാം സാക്ഷിയായ മുന്* സിവില്* സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക് നിയമസഭയുടെ പബ്ലിക് അണ്ടര്*ടേക്കിങ് കമ്മിറ്റിക്ക് (പി.യു.സി.) മുന്നില്* നല്*കിയ മൊഴിയും അന്വേഷിക്കണം. പാമോയില്* ഇറക്കുമതി നടന്നത് ഉമ്മന്*ചാണ്ടിയുടെ അംഗീകാരത്തോടെയാണെന്ന് ജോസ് സിറിയക് പി.യു.സിക്ക് മുമ്പാകെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ മേശപ്പുറത്തു വെച്ച പാമോയില്* ഫയലിലെ നിര്*ണായക വിവരങ്ങളും അന്വേഷിക്കണമെന്ന് ഹര്*ജിയില്* ചൂണ്ടിക്കാട്ടി.
    സിങ്കപ്പൂരില്* നിന്ന് പാമോയില്* ഇറക്കുമതി ചെയ്യുന്ന ഇടപാടിലൂടെ സര്*ക്കാര്* ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്*സ് കേസ്.
Working...
X