ആയുധ ഇറക്കുമതിയില്* ഇന്ത്യക്ക് ഒന്നാംസ്ഥാനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആയുധ ഇറക്കുമതിയില്* ഇന്ത്യക്ക് ഒന്നാംസ്ഥാനം

    ലണ്ടന്*:ആയുധ ഇറക്കുമതിയില്* ലോകത്ത് ഇന്ത്യക്ക് ഒന്നാംസ്ഥാനമെന്ന് റിപ്പോര്*ട്ട്. ചൈന, ദക്ഷിണകൊറിയ എന്നിവയാണ് രണ്ടാംസ്ഥാനത്ത്. പാകിസ്താന്* മൂന്നാംസ്ഥാനത്തുണ്ട്. സ്വീഡന്* കേന്ദ്രമായുള്ള സ്റ്റോക്*ഹോം ഇന്*റര്*നാഷണല്* പീസ് റിസര്*ച്ച് ഓര്*ഗനൈസേഷന്* അന്താരാഷ്ട്ര ആയുധക്കൈമാറ്റത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്*ട്ടിലാണ് ഈ വിവരമുള്ളത്.

    2006-നും 2010-നും ഇടയില്* നടന്ന ആയുധവ്യാപാരമാണ് പഠനവിധേയമാക്കിയത്. ഇതിനുമുമ്പ് 1992-ലും ആയുധഇറക്കുമതിപ്പട്ടികയില്* ഇന്ത്യ ഒന്നാംസ്ഥാനത്തായിരുന്നു.

    മൊത്തം ആയുധഇറക്കുമതിയുടെ ഒമ്പതു ശതമാനം ഇന്ത്യയും ആറു ശതമാനംവീതം ചൈനയും കൊറിയയും അഞ്ച് ശതമാനം പാകിസ്താനും കൈയടക്കിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്*ഷത്തിനിടെ ഇന്ത്യയുടെ ആയുധ ഇറക്കുമതി 21 ശതമാനമാണ് കൂട്ടിയത്. അതേസമയം, പാകിസ്താന്റെ ഇറക്കുമതിയിലെ വര്*ധന 128 ശതമാനമാണ്.

    ആഭ്യന്തര ആയുധഉത്പാദനത്തില്* നേടിയ വളര്*ച്ചയാണ് ചൈനയെ ഇറക്കുമതിയില്* രണ്ടാം സ്ഥാനത്താക്കിയത്.

    ആഗോള ആയുധവ്യാപാരത്തിന്റെ 30 ശതമാനവും കൈയടക്കിയിരിക്കുന്ന അമേരിക്കയാണ് കയറ്റുമതിയില്* ഒന്നാംസ്ഥാനത്ത്
Working...
X