കടല്*ക്കൊള്ളക്കാരുടെ കപ്പല്* പിടിച്ചു; 61 പേര്* അറസ്റ്റില്*

കൊച്ചി: അറബിക്കടലില്* ചരക്ക് കപ്പലുകള്*ക്ക് ഭീഷണിയായി മാറിയ 61 കടല്*ക്കൊള്ളക്കാരെ കപ്പലടക്കം നാവികസേന പിടികൂടി. ഇന്ത്യന്* തീരത്തിന് 600 നോട്ടിക്കല്* മൈല്* പടിഞ്ഞാറ് ഭാഗത്തുനിന്നും ശനിയാഴ്ച രാത്രിയാണ് ഇവരെ പിടിച്ചത്. ഇവരെല്ലാം സോമാലിയക്കാരാണ്. വേഗ-5 എന്ന മൊസാംബിക് മത്സ്യബന്ധന ബോട്ട് തട്ടിയെടുത്താണ് ഇവര്* കടല്*ക്കൊള്ള നടത്തിവന്നത്. ഇതിലെ 13 ജീവനക്കാരെയും നേവി മോചിപ്പിച്ചു.

കടല്*ക്കൊള്ളക്കാര്* ആക്രമിക്കാന്* തുനിഞ്ഞ വാന്*കോവര്* ബ്രിഡ്ജ് എന്ന ചരക്ക് കപ്പലില്* നിന്നും ലഭിച്ച സന്ദേശപ്രകാരം വെള്ളിയാഴ്ച നേവിയുടെ ഡോണിയര്* എയര്*ക്രാഫ്റ്റ് നടത്തിയ തിരച്ചിലിലാണ് കൊള്ളക്കാരുടെ കപ്പല്* കണ്ടെത്തിയത്. വിമാനം കണ്ടതിനെ തുടര്*ന്ന് കൊള്ളക്കാര്* ഉള്*ക്കടലിലേക്ക് രക്ഷപ്പെട്ടു. തുടര്*ന്ന് ഈ മേഖലയില്* നിരീക്ഷണം നടത്തുന്ന ഖുക്രി, കല്*പ്പേനി എന്നീ കപ്പലുകളെ കൊള്ളക്കാരെ അമര്*ച്ച ചെയ്യാന്* നേവി നിയോഗിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 9 മണിയോടെ വേഗ-5നെ സമീപിച്ച ഐഎന്*എസ് കല്*പ്പേനിക്കു നേരെ വെടിവെയ്പുണ്ടായി. വേഗ-5 കപ്പലിനൊപ്പമുണ്ടായ രണ്ട് ചെറുബോട്ടുകളാണ് വെടിയുതിര്*ത്തത്. കല്*പ്പേനി തിരിച്ചുവെടിവെച്ചതോടെ വേഗ-5ന്റെ ഒരുഭാഗത്ത് ചെറുതായി തീപിടിച്ചു. തുടര്*ന്ന് ഐഎന്*എസ് ഖുക്രിയുടെ കൂടി സഹായത്തോടെ കപ്പലിന്റെ നിയന്ത്രണം നാവികസേന ഏറ്റെടുക്കുകയും കൊള്ളക്കാരെ കീഴടക്കുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബര്* 28-നാണ് വേഗ-5 എന്ന മൊസാംബിക് മത്സ്യബന്ധന കപ്പല്* കൊള്ളക്കാര്* കൈവശപ്പെടുത്തിയത്. ഈ കപ്പല്* ഉപയോഗിച്ച് അറബിക്കടലില്* വ്യാപകമായി ഇവര്* കൊള്ളകള്*ക്ക് ശ്രമിച്ചുവരുകയായിരുന്നു. ഇവരില്* നിന്നും മാരകശേഷിയുള്ള ഏതാനും റോക്കറ്റ് ലോഞ്ചറുകളും 90-ഓളം തോക്കുകളും കണ്ടെടുത്തു. കൊള്ളക്കാരിലേറെയും സൊമാലിയക്കാരാണ്.
അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്* പാതയിലൂടെ ധാരാളം ചരക്കുകപ്പലുകള്* പതിവായി പോകുന്നുണ്ട്. 2008 ഒക്*ടോബര്* മുതലാണ് മേഖലയില്* കടല്*ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം കണ്ടത്. ഇതേ തുടര്*ന്ന് ഇന്ത്യന്* നാവികസേനയും കോസ്റ്റ്ഗാര്*ഡും ജാഗ്രതയോടെ പ്രവര്*ത്തിച്ചുവരുകയായിരുന്നു. ഈ വര്*ഷം നാവികസേന പിടികൂടുന്ന കൊള്ളക്കാരുടെ മൂന്നാമത്തെ കപ്പലാണിത്. ആദ്യ രണ്ട് കപ്പലുകളില്* നിന്നും 41 കൊള്ളക്കാരെ പിടികൂടിയിരുന്നു.