സി.പി.ഐക്ക് 27; ആര്*.എസ്.പി. നാല് സീറ്റില്*
തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജനം പൂര്*ത്തിയായി. സി.പി.എം. 93 സീറ്റിലും സി.പി.ഐ. 27 സീറ്റിലും ആര്*.എസ്.പി. നാല് സീറ്റിലും ഐ.എന്*.എല്*. മൂന്ന് സീറ്റിലും കോണ്*ഗ്രസ് (എസ്) ഒരു സീറ്റിലും എന്*.സി.പി. നാല് സീറ്റിലും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്* (എസ്) അഞ്ച് സീറ്റിലും കേരള കോണ്*ഗ്രസ് (പി.സി. തോമസ്) മൂന്ന് സീറ്റിലും മത്സരിക്കുമെന്ന് എല്*.ഡി.എഫ്. കണ്*വീനര്* വൈയ്ക്കം വിശ്വന്* പത്രസമ്മേളനത്തില്* അറിയിച്ചു. സി.പി.എം. മത്സരിക്കുന്ന 93 സീറ്റില്* എട്ട് സീറ്റില്* സി.പി.എം. സ്വതന്ത്രരായിരിക്കും മത്സരിക്കുക.
കഴിഞ്ഞ അഞ്ച് വര്*ഷത്തെ എല്*.ഡി.എഫ്. സര്*ക്കാരിന്റെ ഭരണനേട്ടങ്ങളും മുന്* യു.ഡി.എഫ്. സര്*ക്കാരിന്റെ പിടിപ്പുകേടുകളും കേരളത്തോടുള്ള കേന്ദ്ര സര്*ക്കാരിന്റെ അവഗണനയും ആയുധമാക്കിയാണ് എല്*.ഡി.എഫ്. പ്രചാരണ രംഗത്തിറങ്ങുക. ഘടകകക്ഷികള്* തമ്മിലുള്ള സീറ്റ് വിഭജനം പൂര്*ത്തിയാക്കിയ സാഹചര്യത്തില്* സ്ഥാനാര്*ഥി നിര്*ണയം ബന്ധപ്പെട്ട കക്ഷികള്* ഉടന്* പൂര്*ത്തിയാക്കും. മാര്*ച്ച് 18നകം മുഴുവന്* എല്*.ഡി.എഫ്. സ്ഥാനാര്*ഥികളേയും പ്രഖ്യാപിക്കുമെന്നും വൈയ്ക്കം വിശ്വന്* അറിയിച്ചു.
പി.ടി.എ. റഹിമിന്റെ പാര്*ട്ടിക്ക് എല്*.ഡി.എഫ്. സീറ്റ് നല്*കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം സ്വതന്ത്രനായി എല്*.ഡി.എഫിനൊപ്പം മത്സരിക്കുമെന്നായിരുന്നു മറുപടി. കോവളം മണ്ഡലത്തില്* ഡോ. നീലലോഹിതദാസന്* നാടാര്* സ്ഥാനാര്*ഥിയാകുമോയെന്ന ചോദ്യത്തിന് സീറ്റ് വിഭജനമാണ് ഇപ്പോള്* പൂര്*ത്തിയായത്. ഇനി ഓരോ പാര്*ട്ടിയും സ്ഥാനാര്*ഥികളെ പ്രഖ്യാപിക്കട്ടെ. അപ്പോള്* ആലോചിക്കാമെന്നായിരുന്നു മറുപടി.
കളങ്കിതരായവരെ സ്ഥാനാര്*ഥിയാക്കുന്നത് എല്*.ഡി.എഫ്. നയത്തിന് വിരുദ്ധമല്ലേയെന്ന ചോദ്യത്തിന് കളങ്കം എന്താണെന്ന് ആദ്യം കണ്ടെത്തണം. ചിലപ്പോള്* കളങ്കിതരായിരിക്കും തിരിഞ്ഞുനിന്ന് കളങ്കിതരെക്കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു മറുപടി.