മടിക്കൈ: നാടിനെ വിറപ്പിച്ച പുലി അവസാനം വനംവകുപ്പിന്റെ കെണിയില്* വീണു. കാസര്*ക്കോട് മടിക്കൈയിലെ വെള്ളൂട ദുര്*ഗ ഭഗവതിക്ഷേത്രത്തിന് സമീപത്തെ ശിവരാമന്റെ വീട്ടിലെ കിണറിന് സമീപം സ്ഥാപിച്ച കെണിയിലാണ് ഏഴു വയസ്സ് പ്രായമുള്ള പുലി കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്*ച്ചെ മൂന്നുമണിക്കാണ് സംഭവം.
മടിക്കൈയിലേയും പറക്കളായിയിലേയും ജനങ്ങളെ ഒരാഴ്ചയോളം ഭീതിയിലാഴ്ത്തിയ പുലിയെ വനംവകുപ്പ് അധികൃതര്* മുത്തങ്ങയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ശിവരാമന് പുലി ആക്രമണത്തില്* രണ്ട് ആടുകളെയാണ് നഷ്ടമായത്. പുലിയിറങ്ങിയതോടെ വളര്*ത്തുമൃഗങ്ങളെ പോറ്റുന്നവരും കഷ്ടത്തിലായി. കഴിഞ്ഞ ദിവസം പറക്കളായി ഉണുപ്പില്* കണ്ണന്റെ ഗര്*ഭിണിയായ ആടിനെ പുലി കടിച്ചു കൊന്നിരുന്നു