യു.ഡി.എഫ്.നേതൃയോഗം ഇന്ന്; കുരുക്കഴിക്കാന്* ശ്രമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    യു.ഡി.എഫ്.നേതൃയോഗം ഇന്ന്; കുരുക്കഴിക്കാന്* ശ്രമം

    തിരുവനന്തപുരം: യു.ഡി.എഫ്. സീറ്റ്*വിഭജനത്തിലെ പൂട്ടുതുറക്കാന്* ചൊവാഴ്ച മുന്നണിയുടെ നേതൃയോഗം ചേരും. മുസ്*ലിംലീഗൊഴികെ എല്ലാ പ്രമുഖ കക്ഷികളുമായുള്ള തര്*ക്കം നിലനില്*ക്കുന്നതാണ് സീറ്റ് വിഭജനം കീറാമുട്ടിയാക്കുന്നത്. കേരള കോണ്*ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങള്*, സോഷ്യലിസ്റ്റ് ജനത, ജെ .എസ്എസ്, സി.എം.പി. എന്നിവയുമായുള്ള സീറ്റ് വിഭജനം എങ്ങുമെത്തിയില്ല. ഇത്രയും ദിവസമായിട്ടും തീരാത്ത തര്*ക്കം ഒരു ദിവസത്തെ മുന്നണിയോഗംകൊണ്ട് എങ്ങനെ തീരുമെന്ന ചോദ്യം അവശേഷിക്കുന്നു. ഓരോ കക്ഷികള്*ക്കുമുള്ള സീറ്റിന്റെ എണ്ണം തന്നെ തീരുമാനമായിട്ടില്ല. ഇക്കാര്യം തീരുമാനിച്ച ശേഷമാണ് സീറ്റ് ഏതൊക്കെയാണെന്ന കാര്യത്തില്* തീര്*പ്പാകേണ്ടത്.

    ബുധനാഴ്ച കോണ്*ഗ്രസ് നേതാക്കള്*ക്ക് സ്ഥാനാര്*ഥി നിര്*ണയത്തിനായി ഡല്*ഹിക്ക് പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചൊവാഴ്ച സീറ്റ്ചര്*ച്ച പൂര്*ത്തിയാക്കണമെന്നാണ് നേതൃത്വം ആലോചിക്കുന്നതെങ്കിലും വരും ദിവസങ്ങളിലേക്കും ചര്*ച്ച നീളാനാണ് സാധ്യത. എല്ലാ കക്ഷികളും കൂടിയിരുന്ന് പരസ്​പരം വിട്ടുവീഴ്ച ചെയ്യേണ്ട സീറ്റുകള്* സംബന്ധിച്ച് ചര്*ച്ചചെയ്ത് തീരുമാനത്തിലെത്തിക്കാനാണ് മുന്നണിയോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച നേതാക്കള്* സ്ഥലത്തില്ലാഞ്ഞതിനാല്* കാര്യമായ ചര്*ച്ചയൊന്നും ഉണ്ടായില്ല.

    കേരള കോണ്*ഗ്രസ് മാണിവിഭാഗവുമായുള്ള തര്*ക്കം മധ്യസ്ഥര്* ഇടപെട്ടിട്ടും തീര്*ന്നില്ല. 18 സീറ്റ് വേണമെന്ന് കെ.എം. മാണി തിങ്കളാഴ്ചയും പരസ്യമായി ആവശ്യപ്പെട്ടെങ്കിലും 16 സീറ്റുകൊണ്ട് തൃപ്തിപ്പെടുമെന്നാണ് മാണി അറിയിച്ചിരിക്കുന്നത്. എന്നാല്* പരമാവധി 14 സീറ്റ് എന്നതിനപ്പുറം പറ്റില്ലെന്നതാണ് കോണ്*ഗ്രസിന്റെ നിലപാട്. ഇക്കാര്യത്തില്* പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥ ചര്*ച്ചക്കും വിജയം കാണാന്* കഴിഞ്ഞില്ല. മധ്യതിരുവിതാംകൂറിലെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോള്* 14 സീറ്റിനപ്പുറം വിട്ടുതരാന്* തങ്ങള്*ക്ക് സീറ്റില്ലെന്നാണ് കോണ്*ഗ്രസ് വിശദീകരിക്കുന്നത്.

    സോഷ്യലിസ്റ്റ് ജനതയുമായുള്ള തര്*ക്കവും പരിഹരിക്കപ്പെട്ടിട്ടില്ല. എട്ടുസീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് പാര്*ട്ടി. എന്നാല്* അഞ്ചുസീറ്റില്* കൂടുതല്* നല്*കാന്* കോണ്*ഗ്രസ് തയ്യാറാകുന്നില്ല. സോഷ്യലിസ്റ്റ് ജനത ഇടതുമുന്നണി വിട്ട് ഐക്യമുന്നണിയിലേക്ക് വന്നപ്പോള്* പാര്*ലമെന്റ് തിരഞ്ഞെടുപ്പില്* ഉണ്ടായ നേട്ടം എല്ലാ ഘടകകക്ഷികളും എടുത്തുപറഞ്ഞതാണ്. ഇതിനനുസൃതമായ പരിഗണന ഉണ്ടാകുമെന്ന് ആവര്*ത്തിച്ച് പറഞ്ഞെങ്കിലും കാര്യത്തോടടുത്തപ്പോള്* ഈ വാക്കുകള്* യാഥാര്*ഥ്യമാകുന്നില്ലെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ പരാതി.

    സീറ്റുകാര്യം ചര്*ച്ചചെയ്യാനായി സോഷ്യലിസ്റ്റ്ജനതാ നേതാക്കളുടെ യോഗം തിരുവനന്തപുരത്ത് ചേര്*ന്നു. എട്ടു സീറ്റില്* കുറഞ്ഞ് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് യോഗത്തിലുണ്ടായ ധാരണ. ഇല്ലെങ്കില്* കടുത്ത നിലപാട് സ്വീകരിക്കണമെന്ന നിലപാടിലാണ് പാര്*ട്ടി. തുടര്* നടപടികള്* സ്വീകരിക്കുന്ന കാര്യം ചൊവ്വാഴ്ച തിരുവനന്തപുരത്തുചേരുന്ന സംസ്ഥാനസമിതി തീരുമാനിക്കും.

    ജെ. എസ്.എസിന് നല്*കിയ കയ്പമംഗലം വെച്ചുമാറണമെന്നാണ് അവരുടെ ആവശ്യം. ഇതിനുപകരം കൊടുങ്ങല്ലൂരാണ് അവരുടെ ആവശ്യം. എന്നാല്* ഇതിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് കോണ്*ഗ്രസ്. മുന്* പ്രാവശ്യം ജെ.എസ്.എസ്. മത്സരിച്ച കൊടുങ്ങല്ലൂരിന്റെ ഭൂരിഭാഗം പ്രദേശവും ഉള്*പ്പെട്ടതാണ് കയ്പമംഗലമെന്നും ഇപ്പോഴത്തെ കൊടുങ്ങല്ലൂര്* പഴയ മാളയാണെന്നും അത് വിട്ടുതരാനാകില്ലെന്നും കോണ്*ഗ്രസ് പറയുന്നു. ജെ.എസ്. എസിന്റെ അരൂര്* മണ്ഡലം മാറ്റിച്ചോദിച്ച്, ചേര്*ത്തല നല്*കിയതിന് പുറമെ മറ്റൊരു മണ്ഡലംകൂടി മാറാന്* ഇനി നിവൃത്തിയില്ലെന്നാണ് കോണ്*ഗ്രസിന്റെ പക്ഷം.

    സി.എം.പി.ക്ക് മൂന്ന് സീറ്റ് നല്*കാമെന്ന് ഉറപ്പ് ലഭിച്ചതല്ലാതെ മണ്ഡലം ഏതൊക്കെയെന്നത് തീരുമാനമായിട്ടില്ലെന്ന് എം.വി. രാഘവന്* പറഞ്ഞു. എം. വി. രാഘവന്* മത്സരിക്കുന്നതിനും സാധ്യതയുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് നേതാക്കള്* അറിയിച്ചു. കേരള കോണ്*ഗ്രസ് ജേക്കബ് ഗ്രൂപ്പുമായുള്ള ചര്*ച്ചയും എങ്ങുമെത്തിയിട്ടില്ല. നാല് കുറഞ്ഞത് മൂന്നെങ്കിലും വേണമെന്നതാണ് ജേക്കബിന്റെ നിലപാട്. കോണ്*ഗ്രസ് രണ്ടുസീറ്റ് നല്*കാമെന്ന് പറയുന്നു. മുസ്*ലിം ലീഗിന്റെ സീറ്റെണ്ണത്തില്* ഒരു വിധം ധാരണയായിട്ടുണ്ട്. മാണി ഗ്രൂപ്പുമായുള്ള ധാരണ ഉണ്ടായാലേ മറ്റു കക്ഷികളുമായുള്ള ചര്*ച്ച മുന്നോട്ടുനീങ്ങൂവെന്നതാണ് യാഥാര്*ഥ്യം.
Working...
X