
ടോക്യോ: ഭൂകമ്പവും സുനാമിയും ജപ്പാന് വരുത്തിയത് 17000 കോടി ഡോളറിന്റെ (7.6 ലക്ഷം കോടി രൂപ) നഷ്ടം. സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് വിദഗ്ധര്* വിലയിരുത്തുന്നു. ജപ്പാനിലെ ഓഹരിവിപണി തിങ്കളാഴ്ച ആറു ശതമാനത്തില്* താഴെയാണ് ക്ലോസ് ചെയ്തത്. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ താഴ്ചയാണിത്.
അതിനിടെ മരണസംഖ്യ പതിനയ്യായിരം കടന്നു. മിയാഗിയി തീരത്തുനിന്ന് മാത്രം തിങ്കളാഴ്ച 2000 മൃതദേഹങ്ങള്* കിട്ടി. മിനാമിസന്*റികു പ്രദേശത്തെ 10000 പേരെക്കുറിച്ച് വിവരമൊന്നുമില്ല. മിയാഗിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും നിന്ന് 4.5 ലക്ഷം പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്കു മാറ്റി. ഭൂകമ്പ ബാധിത മേഖലയിലുണ്ടായിരുന്ന 2500 വിനോദ സഞ്ചാരികളെക്കുറിച്ച് വിവരമില്ലെന്ന് ജപ്പാന്* വിനോദസഞ്ചാര ഏജന്*സി അറിയിച്ചു.
രക്ഷാപ്രവര്*ത്തകര്* 15,000 പേരെ രക്ഷപ്പെടുത്തിയതായി പ്രധാനമന്ത്രി നവോട്ടോ കാന്* അറിയിച്ചു. വൈദ്യുതിബന്ധം താറുമാറായതിനാല്* ടോക്യോയിലെയും അടുത്ത എട്ടു പ്രദേശങ്ങളിലും വൈദ്യുതി വിതരണം പൂര്*ണതോതിലാകാന്* ഏപ്രില്* അവസാനം വരെ സമയമെടുക്കും. ഇത് ഈ പ്രദേശത്തെ നാലരക്കോടി പേരെ പ്രതികൂലമായി ബാധിക്കും. ഭൂകമ്പബാധിത മേഖലയിലെ വാര്*ത്താവിനിമയ സംവിധാനവും തകരാറിലാണ്. റെയില്*പ്പാളങ്ങളെല്ലാം തന്നെ ഒലിച്ചുപോയി.
രാജ്യത്തിന്റെ വടക്കുകിഴക്കന്* തീരത്തെ തുറമുഖങ്ങളെല്ലാം തകര്*ന്നു. ഇവ പുനര്*നിര്*മിക്കാന്* മാസങ്ങളെടുക്കും. ജപ്പാനിലെ കയറ്റുമതിയുടെ ഏഴു ശതമാനം തുറമുഖങ്ങള്* വഴിയാണ് നടക്കുന്നത്. ഹാച്ചിനോഹെ, സെന്*ഡായി, ഇഷിനോമകി, ഒനാഹമ തുറമുഖങ്ങള്*ക്കാണ് ഏറ്റവുമധികം നാശമുണ്ടായത്.
അവശിഷ്ടങ്ങള്*ക്കിടയിലൂടെ ഉറ്റവരെ തിരഞ്ഞ് നടക്കുന്നവരുടെ കാഴ്ചയാണ് എവിടെയും

