ഉമ്മന്*ചാണ്ടിക്കെ? ??ിരായ നീക്കത്തെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടും - ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഉമ്മന്*ചാണ്ടിക്കെ? ??ിരായ നീക്കത്തെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടും - ചെന്നിത്തല

    ന്യൂഡല്*ഹി: പാമോയില്* കേസ് വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമത്തിനു പിന്നില്* സി.പി.എമ്മിന്റെയും സംസ്ഥാനസര്*ക്കാറിന്റെയും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്* രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്* വന്*തോല്*വി മുന്നില്*ക്കാണുന്ന സി.പി.എം. പരാജയഭീതിമൂലമാണ് ഇത്തരം കുത്സിത നീക്കങ്ങള്* നടത്തുന്നത്. സി.പി.എമ്മിന്റെ ഇത്തരം നടപടികളെ കോണ്*ഗ്രസ്സും യു.ഡി.എഫും ഒറ്റക്കെട്ടായി ചെറുത്തുതോല്*പ്പിക്കും. ഇക്കാര്യത്തില്* പാര്*ട്ടി ഒറ്റക്കെട്ടായി ഉമ്മന്*ചാണ്ടിക്കൊപ്പം അണിനിരക്കും - കെ.പി.സി.സി. അധ്യക്ഷന്* പറഞ്ഞു.

    കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കേരളരാഷ്ട്രീയത്തില്* നിറഞ്ഞുനില്*ക്കുന്ന വ്യക്തിയാണ് ഉമ്മന്*ചാണ്ടി. പൊതുജീവിതത്തില്* ഉന്നതമായമൂല്യങ്ങള്* ഉയര്*ത്തിപ്പിടിക്കുന്ന അദ്ദേഹത്തെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്* വിലപ്പോവില്ല. പാമോയില്*കേസില്* ഒരു ഘട്ടത്തിലും ഉമ്മന്*ചാണ്ടിയുടെ പേര് പരാമര്*ശിക്കപ്പെട്ടിരുന്നില്ല. പലതവണ ഇടതുമുന്നണി സര്*ക്കാര്* സംസ്ഥാനത്ത് അധികാരത്തില്* വന്നിരുന്നെങ്കിലും ഇതേപ്പറ്റി ഒരു പുനരന്വേഷണവും നടത്തിയിരുന്നില്ല.

    ഇപ്പോള്* തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്* കേസ് കുത്തിപ്പൊക്കാന്* നടത്തുന്ന ശ്രമത്തിനുപിന്നില്* സി.പി.എമ്മിന്റെ ഗൂഢാലോചനയാണ്.
    ടി.എച്ച്. മുസ്തഫ നല്*കിയ സത്യവാങ്മൂലത്തില്* ഉമ്മന്*ചാണ്ടിക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ഇതേപ്പറ്റി തെറ്റായ വാര്*ത്തകളാണ് മാധ്യമങ്ങളില്* പ്രത്യക്ഷപ്പെട്ടത് - ചെന്നിത്തല പറഞ്ഞു.
Working...
X