റോബര്*ട്ട് വധ്രയ്ക്ക് ഉത്തരേന്ത്യയില്* വന്*തോതില്* ഭൂമി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    റോബര്*ട്ട് വധ്രയ്ക്ക് ഉത്തരേന്ത്യയില്* വന്*തോതില്* ഭൂമി

    ന്യൂഡല്*ഹി:പ്രിയങ്ക ഗാന്ധിയുടെ ഭര്*ത്താവും പ്രമുഖ വ്യവസായിയുമായ റോബര്*ട്ട് വധ്ര ഉത്തരേന്ത്യയിലെങ്ങും വന്*തോതില്* ഭൂമിവാങ്ങിക്കൂട്ടിയതായി വെളിപ്പെടുത്തല്*. കഴിഞ്ഞ രണ്ടുവര്*ഷംകൊണ്ടാണ് വധ്ര ഇത്രയേറെ ഭൂമി വാങ്ങിക്കൂട്ടിയത്. വധ്ര ഇന്ത്യയിലെ റിയല്* എസ്റ്റേറ്റ് ഭീമനായ ഡി.എല്*.എഫ്. ലിമിറ്റഡിന്റെ ഓഹരി പങ്കാളിയാണെന്നും ഒരു ഇംഗഌഷ് ദിനപ്പത്രം നടത്തിയ അന്വേഷണത്തില്* വ്യക്തമായി. പ്രിയങ്കയുമായുള്ള വിവാഹത്തോടെ പ്രശസ്തനായ വധ്രയുടെ വ്യവസായ ശൃംഖല കൂടുന്നുവെന്നാണ് ഇത്തരം ഇടപാടുകള്* നല്*കുന്ന സൂചന. രാഷ്ട്രീയത്തില്* നിന്നും തിരഞ്ഞെടുപ്പില്* നിന്നും മാറിനില്*ക്കാന്* ആഗ്രഹിക്കുന്നുവെന്നും 'ബിസിനസ്മാന്*' എന്നറിയപ്പെടാനാണ് തനിക്കിഷ്ടമെന്നും നേരത്തേ അഭിമുഖത്തില്* വധ്ര വെളിപ്പെടുത്തിയിരുന്നു.

    റോബര്*ട്ടിന്റെ ആഭരണ-കരകൗശല വ്യാപാര സ്ഥാപനമാണ് 'ആര്*ട്ടെക്*സ്'. എന്നാല്* 42 കാരനായ വധ്ര 2008 മുതല്* വ്യവസായരംഗത്ത് വൈവിധ്യം പരീക്ഷിക്കാന്* തുടങ്ങി. ഇതിന്റെ ഭാഗമായാണ്*തെക്കന്* ഡല്*ഹി സാകേതില്* 'ഹോട്ടല്* ഹില്*ട്ടന്* ഗാര്*ഡന്* ഇന്നി'ല്* 50 ശതമാനം ഓഹരിയെടുത്തതും ഹരിയാണയിലും രാജസ്ഥാനിലും ഏക്കര്* കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതും. സാകേതിലെ ഹോട്ടല്* ഡി.എല്*.എഫ്. കോംപ്ലക്*സിലാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

    ഹോട്ടലിന്റെ ഭാഗമാവാന്* കഴിഞ്ഞതില്* സന്തോഷിക്കുന്നുവെന്ന് വധ്ര പ്രതികരിച്ചു. ഏറെക്കാലം നീണ്ട സൗഹൃദത്തിന്റെ ഫലമാണ് ഡി.എല്*.എഫുമായുള്ള വ്യാപാര സഹകരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നില്* നിന്നും മറ്റൊന്നിലേക്കു വ്യാപിക്കുന്ന റിയല്* എസ്റ്റേറ്റില്* നിക്ഷേപിക്കാന്* ആഗ്രഹമുണ്ട്. എന്നാല്* ഇപ്പോള്* ഹോട്ടലില്* പങ്കാളിത്തമേയുള്ളൂ.- വധ്ര പറഞ്ഞു. തന്റെ സ്വന്തം നിലയ്ക്കാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

    വധ്രയുടെ പല സ്ഥാപനങ്ങള്*ക്ക് ഡി.എല്*.എഫ്. വായ്പ നല്*കിയിട്ടുണ്ടെന്നും പത്രം നടത്തിയ അന്വേഷണം വ്യക്തമാക്കി. ഇതില്* ചിലത് ധാരണാപത്രമില്ലാത്ത വായ്പയോ കടമോ ആണെന്നും രേഖകള്* ചൂണ്ടിക്കാട്ടുന്നു. 2009 മാര്*ച്ചില്* വധ്രയുടെ സൈ്ക ലൈറ്റ് ഹോസ്​പിറ്റാലിറ്റിക്ക് വ്യവസ്ഥയൊന്നുമില്ലാതെ ഡി.എല്*.എഫ്. 25 കോടി രൂപ വായ്പ നല്*കി. 2010 മാര്*ച്ചായപ്പോള്* ഇതില്* പത്തു കോടി രൂപ മാത്രമെ ശേഷിക്കുന്നുള്ളൂ. ബാക്കിത്തുക തിരിച്ചടച്ചോ എഴുതിത്തള്ളിയോ എന്നൊന്നും വ്യക്തമല്ല. സൈ്ക ലൈറ്റ് ഹോസ്​പിറ്റാലിറ്റിയാവട്ടെ വധ്രയുടെ ഉടമസ്ഥതയിലുള്ള ബ്ലൂ ബ്രീസ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, നോര്*ത്ത് ഇന്ത്യ ഐ.ടി. പാര്*ക്ക്*സ് പ്രൈവറ്റ് ലിമിറ്റഡ്, റിയല്* എര്*ത്ത് എസ്റ്റേറ്റ്*സ് പ്രൈവറ്റ് ലിമിറ്റഡ്, സൈ്ക ലൈറ്റ് റിയല്*റ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്*ക്കും വായ്പ നല്*കി സഹായിച്ചു. പ്രിയങ്കയ്ക്കു കൂടി ഓഹരി പങ്കാളിത്തമുള്ളതാണ് വിമാനം വാടകയ്ക്കു കൊടുക്കുന്നതിനുള്ള ബ്ലൂ ബ്രീസ് ട്രേഡിങ് കമ്പനി.

    ഹരിയാണയിലെ സോനയില്* 7.9 കോടി രൂപയ്ക്ക് അഞ്ചു ബിഗ ഭൂമി സൈ്ക ലൈറ്റ് വാങ്ങി. മനേസറില്* 15.3 കോടി രൂപയുടെയും രാജസ്ഥാനിലെ ബിക്കാനീറില്* 79 ലക്ഷം രൂപയുടെയും ഭൂമി കമ്പനിക്കു സ്വന്തമായുണ്ട്. 2009-10 ല്* നോര്*ത്ത് ഇന്ത്യന്* ഐ.ടി. പാര്*ക്ക്*സ് കമ്പനി കൃഷിഭൂമിയുള്*പ്പെടെ 160.62 ഏക്കര്* ഭൂമി ബിക്കാനീറില്* വാങ്ങിക്കൂട്ടി. റിയല്* എര്*ത്ത് കമ്പനി ഹയത്ത്പുര്*, ബിക്കാനീര്*, ഹസ്സന്*പുര്*, മേവാത്ത്, ന്യൂഡല്*ഹിയിലെ ഗ്രേയ്റ്റര്* കൈലാഷ് എന്നിവിടങ്ങളിലെല്ലാം ഭൂമി സ്വന്തമാക്കി. സൈ്ക ലൈറ്റ് റിയാലിറ്റി ഗുഡ്ഗാവിലെ മഗേ്*നാളിയ അപ്പാര്*ട്ട്*മെന്റ് കോംപ്ലക്*സില്* ഫ്*ളാറ്റുകള്* വാങ്ങുന്നതിന് ഡി.എല്*.എഫുമായി 5.2 കോടിയുടെ ഇടപാടു നടത്തി. ഡി.എല്*.എഫിന്റെ ക്യാപ്പിറ്റല്* ഗ്രീന്* കോംപ്ലക്*സില്* അഞ്ചു കോടി രൂപ വേറെയും മുതല്*മുടക്കി. റിയല്* എസ്റ്റേറ്റ് ഇടപാടില്* വധ്രയുടെ താല്*പര്യങ്ങളെക്കുറിച്ച് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. ചില പദ്ധതികളില്* വധ്രയ്ക്ക് പങ്കുണ്ടെന്ന് റിയല്* എസ്റ്റേറ്റ് കമ്പനിയായ ബി.പി.ടി.പി. ലിമിറ്റഡ് അവകാശവാദമുന്നയിച്ചപ്പോള്* അദ്ദേഹം വക്കീല്* നോട്ടീസയയ്ക്കുകയുണ്ടായി. വ്യക്തിഗത സംരംഭകന്* എന്ന നിലയ്ക്കുമാത്രമാണ് വധ്രയുമായുള്ള വ്യവസായ പങ്കാളിത്തമെന്ന് ഡി.എല്*.എഫ്. വക്താവ് വിശദീകരിച്ചു. വധ്രയോട് എക്കാലവും ആദരവുള്ളവരാണ് തങ്ങളെന്നും എന്നാല്* ഒരിക്കലും അദ്ദേഹത്തിന്റെ പേര് വ്യവസായത്തിനായി ഉപയോഗപ്പെടുത്തില്ലെന്നും ഡി.എല്*.എഫ്. വ്യക്തമാക്കി.
Working...
X