മാറി നില്*ക്കാന്* ഉമ്മന്*ചാണ്ടി ഒരുങ്ങി; മനംമാറ്റം സമ്മര്*ദങ്ങള്*ക്കൊ ടുവില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മാറി നില്*ക്കാന്* ഉമ്മന്*ചാണ്ടി ഒരുങ്ങി; മനംമാറ്റം സമ്മര്*ദങ്ങള്*ക്കൊ ടുവില്*

    തിരുവനന്തപുരം: വിജിലന്*സ് കോടതി പാമോയില്* കേസില്* തുടരന്വേഷണത്തിന് ഉത്തരവിട്ടാല്* തിരഞ്ഞെടുപ്പില്* മത്സരിക്കുന്നതില്* നിന്ന് മാറി നില്*ക്കണമെന്ന നിലപാടിലായിരുന്നു ഉമ്മന്* ചാണ്ടി. കേസ് കോടതിയില്* വന്നപ്പോള്* മുതല്* ഇക്കാര്യത്തില്* ഉറച്ച നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തതോടെ മുതിര്*ന്ന നേതാക്കള്* ആശങ്കയിലായി. തിരഞ്ഞെടുപ്പിന്റെ നടുക്കടലില്* കപ്പലിറക്കിയശേഷം കപ്പിത്താനെ നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു കോണ്*ഗ്രസ്. രമേശ് ചെന്നിത്തലയെക്കൂടി മത്സരരംഗത്തേക്ക് ഇറക്കുന്നതിന് കോണ്*ഗ്രസ് തീരുമാനിച്ചത് ഇക്കാരണത്താലാണ്.

    ഇതിനിടെ എ.കെ. ആന്റണിയടക്കമുള്ളവര്* ഉമ്മന്* ചാണ്ടിയെ കടുത്ത തീരുമാനം എടുക്കരുതെന്ന് ശാസനാരൂപത്തില്* ഉപദേശിച്ചു. എന്നാല്* അന്വേഷണം പ്രഖ്യാപിച്ചാല്* മാറിനില്*ക്കുമെന്ന നിലപാടിലായിരുന്നു ഉമ്മന്* ചാണ്ടി. അത്തരമൊരു തീരുമാനമുണ്ടായാല്* മുന്നണി തന്നെ പ്രതിസന്ധിയിലാകുമെന്ന നില വന്നതോടെയാണ് പ്രതിപ്പട്ടികയില്* സ്ഥാനം പിടിച്ചാല്* മാറി നില്*ക്കാം എന്ന നിലപാടിലേക്ക് അദ്ദേഹം അഭിപ്രായം ഭേദഗതി ചെയ്തത്.

    വിധി തിങ്കളാഴ്ച വരുന്നതിനാല്* ഞായറാഴ്ച തന്നെ ഉമ്മന്* ചാണ്ടി സോണിയാ ഗാന്ധിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് ഫാക്*സ് ചെയ്തു. ചിലപ്പോള്* തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അന്വേഷണം പൂര്*ത്തിയാക്കി കുറ്റപത്രം സമര്*പ്പിച്ചേക്കാന്* ഇടതുസര്*ക്കാര്* മടിക്കില്ലെന്നും കത്തില്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെവന്നാല്* താന്* നായകസ്ഥാനത്തുനിന്ന് മാറിനില്*ക്കുമെന്നും വ്യക്തമാക്കുന്നതാണ് കത്ത്.

    പാമോയില്* കേസില്* ഉമ്മന്* ചാണ്ടിയെ കുടുക്കുന്ന നാല് തെളിവുകളുണ്ടെന്നാണ് സര്*ക്കാര്* കോടതിയില്* പറഞ്ഞത്. അന്വേഷണ ഏജന്*സി തന്നെ തുടരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്* കോടതി അതിന് അനുമതി നല്*കുമെന്നത് ഏറെക്കുറെ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്* ഉമ്മന്* ചാണ്ടിയെ വിധിയില്* പരാമര്*ശിക്കുകയോ ദോഷകരമായ നിരീക്ഷണം ഉണ്ടാവുകയോ ചെയ്താല്* കാര്യങ്ങള്* ബുദ്ധിമുട്ടാകുമെന്ന് കോണ്*ഗ്രസ് ഭയപ്പെട്ടിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, തുടരന്വേഷണം വിജിലന്*സിന് തീരുമാനിക്കാവുന്നതേയുള്ളൂവെന്നും കോടതിയുടെ ഔപചാരികമായ അനുമതിയേ ആവശ്യമുള്ളൂവെന്നും വിധി വന്നത് ഉമ്മന്* ചാണ്ടിക്ക് ഗുണമായി.

    പാമോയില്* കേസ് സംബന്ധിച്ച് തുടരന്വേഷണം നടക്കേണ്ടത് ഫയലുകളിലാണ്. ഉമ്മന്* ചാണ്ടിയെ ചോദ്യംചെയ്യുകയുമാകാം. വേണമെങ്കില്* ഈ മാസാവസാനം തന്നെ അന്വേഷണം പൂര്*ത്തിയാക്കി ഉമ്മന്* ചാണ്ടിയെ പ്രതിയാക്കി കോടതിയില്* കുറ്റപത്രം നല്*കാം. ഒരു വിഭാഗം ഇങ്ങനെ തുടര്* നടപടികള്* വിലയിരുത്തുമ്പോള്* സര്*ക്കാര്* അതിന് തയ്യാറാകില്ലെന്ന് കരുതുന്നവരും ഉണ്ട്. കോടതി തന്നെ മൂന്ന് മാസത്തെ സമയം നല്*കിയിരിക്കെ കാലാവധി തീരുംമുമ്പ് കുറ്റപത്രം നല്*കിയാല്* അനാവശ്യ ധൃതിയായി അത് കണക്കിലെടുക്കുമെന്നും തിരിച്ചടിക്കുമെന്നും കരുതുന്നവരുണ്ട്.

    കോടതിവിധി ദോഷകരമല്ലാത്തതിനാല്* ഉമ്മന്* ചാണ്ടി തന്നെയായിരിക്കും യു.ഡി.എഫിനെ നയിക്കുക. ഇതിനിടെ ടി.എച്ച്. മുസ്തഫയുടെ ഹര്*ജിയില്* ഉമ്മന്* ചാണ്ടിയെ പരാമര്*ശിക്കുന്ന ഭാഗം കടന്നുവന്നത് നിര്*ദോഷകരമായല്ലെന്ന് സംശയിക്കുന്നവര്* കോണ്*ഗ്രസിലുണ്ട്. വിവാദ ഭാഗങ്ങള്* ഹര്*ജിയില്* നിന്ന് ഒഴിവാക്കാമായിരുന്നുവെന്നും വാദസമയത്ത് പറഞ്ഞാല്* മതിയായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇക്കാര്യത്തിലെ നെല്ലും പതിരും തിരിയാന്* ഇനിയും സമയമെടുക്കും.
Working...
X