ന്യൂഡല്*ഹി: ജപ്പാനിലെ സുനാമി ദുരന്തത്തിന്റെയും അതേത്തുടര്*ന്ന് ആണവ റിയാക്ടറുകള്*ക്കുണ്ടായ കേടുപാടുകളെയും മുന്*നിര്*ത്തി ഇന്ത്യയിലെ ആണവകേന്ദ്രങ്ങളുടെ സുരക്ഷ വിലയിരുത്താന്* പ്രധാനമന്ത്രി മന്*മോഹന്*സിങ് ഉത്തരവിട്ടു.
ജപ്പാന്* ദുരന്തത്തിന്റെ പശ്ചാത്തലത്തില്* പാര്*ലമെന്റില്* നടത്തിയ പ്രഖ്യാപനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ ഇരുസഭകളും ജപ്പാന്* ദുരന്തത്തില്* അനുശോചിച്ചു. അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സിയും ജാപ്പനീസ് ആണവ വ്യവസായ ഫോറവും ആണവ പ്രവര്*ത്തനങ്ങളുമായി ബന്ധപ്പെട്ട ആഗോള അസോസിയേഷനുമായിനിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജപ്പാനിലുള്ള കാല്*ലക്ഷത്തോളം ഇന്ത്യക്കാരില്*ഭൂരിപക്ഷവും താമസിക്കുന്നത് അപകട മേഖലയില്* നിന്ന് വളരെ അകലെയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 70 ഓളം പേര്* ജപ്പാന്* സര്*ക്കാറിന്റെ ദുരിതാശ്വാസകേന്ദ്രങ്ങളില്* അഭയം തേടിയിട്ടുണ്ട്. കാല്*ലക്ഷത്തോളം കമ്പിളിപ്പുതപ്പുകള്* എത്തിക്കുക, നാവിക സേനയുടെ കപ്പലിനെ രക്ഷാപ്രവര്*ത്തനത്തിന് വിട്ടുനല്*കുക തുടങ്ങിയ അടിയന്തര സഹായങ്ങള്* ഇന്ത്യ നല്*കിയിട്ടുണ്ട്. തുടര്*ന്നും സഹായങ്ങള്* നല്*കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം സുദൃഢമാണ്. അവരുടെ വിദേശവികസന സഹായം കാര്യമായി ലഭിക്കുന്നരാജ്യമാണ് ഇന്ത്യ- അദ്ദേഹം പറഞ്ഞു.
ആണവോര്*ജ വിഭാഗത്തോടും ആണവോര്*ജ കോര്*പ്പറേഷനോടും ആണവവോര്*ജ പ്ലാന്റുകളുടെ സാങ്കേതിക സുരക്ഷ വിലയിരുത്തല്* ഉടന്* നടത്താന്* നിര്*ദേശിച്ചിട്ടുണ്ട.് സുനാമി, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്* നേരിടാന്* ഈ ആണവോര്*ജ പ്ലാന്റുകള്* എത്രമാത്രം സജ്ജമാണ് എന്നതിന് ഊന്നല്* നല്*കുന്ന പരിശോധനയാവും നടക്കുക. 2002-ലെ ശക്തമായ ഭുജ് ഭൂകമ്പത്തിനുശേഷവും ഗുജറാത്തിലെ കക്രാപാര്* ആണവകേന്ദ്രം തടസ്സങ്ങളില്ലാതെ സുരക്ഷിതമായി പ്രവര്*ത്തിക്കുന്നുണ്ട്. സുനാമിക്ക് ശേഷം മദ്രാസ് ആണവോര്*ജ കേന്ദ്രം കുറച്ചുദിവസം അടിച്ചിടുകയും സുരക്ഷാപരിശോധനകള്*ക്കുശേഷം തുറക്കുകയും ചെയ്തു. യാതൊരു തരത്തിലുള്ള വികിരണവും അവിടെയുണ്ടായില്ല -പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തിപ്പോള്* 20 ആണവോര്*ജറിയാക്ടറുകള്* പ്രവര്*ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.