തൃശ്ശൂര്*: കാതുകള്* അവള്* കണ്ണുകളാക്കി. ടേപ്പ് റെക്കോര്*ഡര്* പുസ്തകവും. ജന്*മനാ അന്ധയായ ആന്* മേരി ഇങ്ങനെ എസ്.എസ്.എല്*.സി പരീക്ഷയെഴുതി. ആദ്യപരീക്ഷ കഴിഞ്ഞപ്പോള്* ആനിന്റെ മുഖത്തു തിളക്കം. 'എല്ലാം നന്നായി എഴുതാന്* പറ്റി'-വാക്കുകളില്* സന്തോഷം. കാസറ്റുകളും ടേപ്പ്*റെക്കോര്*ഡറും വഴിയായിരുന്നു ആനിന്റെ പഠനം മുഴുവന്*. ഓരോ പാഠവും ആനിന്റെ അമ്മ ജിബി വായിച്ച് ഓഡിയോ കാസറ്റില്* പിടിപ്പിക്കും.
മറ്റു കുട്ടികള്* പുസ്തകമെടുത്ത് കണ്ണില്* എണ്ണയൊഴിച്ചു പഠിക്കുന്നസമയം ആന്* ടേപ്പ്*റെക്കോര്*ഡറും കാസറ്റുകളും എടുക്കും. പാഠഭാഗങ്ങള്* അമ്മയുടെ ശബ്ദത്തില്* കേള്*ക്കും. എല്ലാം ഹൃദയത്തില്* എഴുതിയിടും. പിന്നെ പരീക്ഷയെഴുത്ത്. പരീക്ഷയില്* ഒരിക്കലും പിന്നോട്ടുപോകേണ്ടിവന്നിട്ടില്ല ആനിന്. മലയാളം മോഡല്* പരീക്ഷയില്* 2 മാര്*ക്കു മാത്രമാണ് നഷ്ടപ്പെട്ടത്
പാഠഭാഗങ്ങളുടെ നൂറുകണക്കിന് കാസറ്റുകളാണ് ആനിന്റെ ഒല്ലൂര്* ചീരക്കുഴി വീട്ടില്* ഉള്ളത്. മലയാളത്തിന് മാത്രം 24 കാസറ്റുകള്*. ഇങ്ങനെ ഓരോ വിഷയവും. ആന്* സ്*കൂളില്* പോകുന്ന സമയത്ത് അമ്മ ജിബിയാണ് പാഠപുസ്തകത്തിലുള്ളതെല്ലാം കാസറ്റിലാക്കുന്നത്. കൂടാതെ വിവിധ പഠനസഹായികളും ഇത്തരത്തില്* ശബ്ദരൂപത്തിലാക്കും.
പരീക്ഷയ്ക്കുവേണ്ടിയുള്ള റിവിഷനും അമ്മയുടെ സഹായത്തോടെയായിരുന്നു. നിരവധി വര്*ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്* ജിബി വായിക്കുകയും ആന്* ഉത്തരങ്ങള്* പറയുകയും ചെയ്യുകയായിരുന്നു പതിവ്.
തൃശ്ശൂര്* സേക്രഡ് ഹാര്*ട്ട് സ്*കൂളിലാണ് ആന്* പരീക്ഷയ്ക്ക് ഹാജരായത്. ഇതുവരെയുള്ള പരീക്ഷകളില്* അതത് ടീച്ചര്*മാര്*തന്നെയാണ് ആനിനെ എഴുതാന്*സഹായിച്ചിരുന്നത്. എന്നാല്* പൊതുപരീക്ഷയായതിനാല്* എഴുതാന്* സഹായിയെ നിയമപരമായിത്തന്നെ നേടേണ്ടിവന്നു. അന്ധതയുടെ അളവും തൂക്കവുമെല്ലാം കൃത്യമായി രേഖകള്* പ്രകാരം അധികൃതര്*ക്ക് നല്*കിയപ്പോള്* ഒമ്പതാംക്ലാസുകാരി ക്രിസ്റ്റീന ജോണിനെ സഹായിയായി കിട്ടി. ആനിനുവേണ്ടി തിങ്കളാഴ്ച പരീക്ഷയെഴുതിയത് ക്രിസ്റ്റീനയായിരുന്നു.
പഠനത്തിന് പുറമെ കലാപരിപാടികളിലും ആന്* മുന്*നിരയിലുണ്ട്. കഴിഞ്ഞവര്*ഷം ശാസ്ത്രീയസംഗീതത്തിലും കവിതയിലുമെല്ലാം റവന്യൂതലം വരെയെത്തിയിരുന്നു. ഈ വര്*ഷം ഇത്തരം മത്സരങ്ങള്*ക്ക് അവധിനല്*കി.
കണക്കും കെമിസ്ട്രിയുമാണ് ആനിന് വിഷമമുള്ള വിഷയങ്ങള്*. ഹിന്ദി പഠിപ്പിക്കാന്* ജിബിക്കും സാധിക്കാത്തതിനാല്* മറ്റൊരാളെക്കൊണ്ട് എല്ലാം സി.ഡി.യില്* ശബ്ദരൂപത്തില്* തയ്യാറാക്കി.
മോഡല്* പരീക്ഷക്കാലത്ത് ടേപ്പ് റെക്കോര്*ഡര്* കേടുവന്ന അനുഭവം ഞെട്ടലോടെയാണ് ജിബി ഓര്*ക്കുന്നത്. ഉടന്*തന്നെ കടയില്* പോയി പുതിയ ടേപ്പ്*റെക്കോര്*ഡര്* വാങ്ങിക്കുകയായിരുന്നു. ടേപ്പ് റെക്കോര്*ഡര്*കിട്ടാന്* ബുദ്ധിമുട്ടാണ് എന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. അച്ഛന്* റാഫി സുപ്രീം കാര്*പ്പെന്ററി എന്ന സ്ഥാപനം നടത്തുകയാണ്.
രാവിലെയാണ് ആന്* പഠനത്തിന് കൂടുതല്* സമയം ചെലവഴിക്കാറ്. പരീക്ഷ മലയാളം മാത്രമേ കഴിഞ്ഞുള്ളു. അടുത്ത ദിവസങ്ങളിലും പരീക്ഷകളുണ്ട്. അവള്* പുസ്തകത്തിലേക്കല്ല, ടേപ്പ് റെക്കോര്*ഡിലേക്ക് തിരിഞ്ഞു